എംടെക് പ്രവേശനം; ​ഗേറ്റ് സ്കോർ, പ്രൊഫൈൽ പരിശോധന, ഓപ്ഷൻ രജിസ്ട്രേഷൻ എന്നിവക്ക് അവസരം

അപേക്ഷാഫീസ് അടച്ചു ഇതുവരെയും ഓപ്ഷൻ രജിസ്റ്റർ ചെയ്യാത്തവർക്ക് ഓപ്ഷനുകൾ രജിസ്റ്റർ ചെയ്യുന്നതിനും നേരത്തെ ചെയ്തവർക്ക് നിലവിലുള്ള ഓപ്ഷനുകളോടൊപ്പം പുതിയ ഓപ്ഷനുകൾ കൂട്ടി ചേർക്കുന്നതിനും നിലവിലുള്ളവ ക്രമീകരിക്കുന്നതിനും ഒഴിവാക്കുന്നതിനും ഇതോടൊപ്പം അവസരം ഉണ്ടായിരിക്കുന്നതാണ്.

M tech course admission GATE Score verification

തിരുവനന്തപുരം: പ്രൊഫൈൽ, ഗേറ്റ് സ്‌കോർ, മാർക്ക്/ ഗ്രേഡ് എന്നിവ പരിശോധിക്കുന്നതിനും അപാകതകൾ പരിഹരിക്കുന്നതിനും ഓപ്ഷൻ രജിസ്ട്രേഷൻ/ ഡിലീഷൻ/ റീ-അറേൻജ്മെന്റിനും ഉള്ള അവസരം.  2022-2023 അധ്യയന വർഷത്തെ എം.ടെക് കോഴ്സിലേക്കുള്ള പ്രവേശനത്തിനായി ഓൺലൈൻ അപേക്ഷ സമർപ്പിച്ച വിദ്യാർഥികൾക്ക് അവരുടെ പ്രൊഫൈൽ, ഗേറ്റ് സ്‌കോർ, മാർക്ക്/ ഗ്രേഡ് എന്നിവ പരിശോധിക്കുന്നതിനും അപാകതകൾ പരിഹരിക്കുന്നതിനും ഓപ്ഷൻ രജിസ്ട്രേഷൻ/ ഡീലീഷൻ/ റീ-അറേൻജ്മെന്റിനുമുള്ള അവസരം നൽകുന്നു. സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറുടെ http://admissions.dtekerala.gov.in എന്ന വെബ്സൈറ്റിൽ 'M.Tech 2022' എന്ന ലിങ്ക് ഉപയോഗിക്കാവുന്നതാണ്.

ഫോട്ടോ, ഒപ്പ് എന്നിവ ഉൾപ്പെടെ മുകളിൽ പറഞ്ഞ ഏതെങ്കിലും വിവരങ്ങളിൽ ന്യൂനതകൾ ഉണ്ടെങ്കിൽ അവ പരിഹരിക്കുന്നതിനായ് 'application correction' എന്ന മെനുവിൽ നൽകിയിട്ടുള്ള മെമ്മോകൾ വായിച്ചു മനസിലാക്കിയ ശേഷം അവ പരിഹരിക്കുന്നതിനാവശ്യമായ രേഖകൾ യഥാസ്ഥലങ്ങളിൽ അപ്ലോഡ് ചെയ്യേണ്ടതാണ്. ഒന്നിലധികം പേജുകൾ ഉണ്ടെങ്കിൽ ഒറ്റ PDF ആയി അപ്ലോഡ്  ചെയ്യേണ്ടതാണ്.

ഓപ്ഷൻ രജസ്ട്രേഷൻ

അപേക്ഷാഫീസ് അടച്ചു ഇതുവരെയും ഓപ്ഷൻ രജിസ്റ്റർ ചെയ്യാത്തവർക്ക് ഓപ്ഷനുകൾ രജിസ്റ്റർ ചെയ്യുന്നതിനും നേരത്തെ ചെയ്തവർക്ക് നിലവിലുള്ള ഓപ്ഷനുകളോടൊപ്പം പുതിയ ഓപ്ഷനുകൾ കൂട്ടി ചേർക്കുന്നതിനും നിലവിലുള്ളവ ക്രമീകരിക്കുന്നതിനും ഒഴിവാക്കുന്നതിനും ഇതോടൊപ്പം അവസരം ഉണ്ടായിരിക്കുന്നതാണ്.

Option Registration/Delection/Re-arrangement ചെയ്തശേഷം Confirmation പേജിന്റെ പ്രിന്റ് എടുത്ത് സൂക്ഷിക്കേണ്ടതാണ്. Confirmation page, പരാതികൾ എന്നിവ സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റിലേക്ക് തപാൽ മുഖേന അയക്കാൻ പാടുള്ളതല്ല. അപേക്ഷയിലെ പരാതികൾ പരിഹരിക്കുന്നതിനും മെമ്മോകൾ അപ്ലോഡ് ചെയ്യുന്നതിനും ഓപ്ഷൻ രജിസ്ട്രേഷനുമുള്ള അവസാന തീയതി സെപ്റ്റംബർ 26.

എം.എസ്.സി.(എം.എൽ.റ്റി.) ഒന്നാം ഘട്ട അലോട്ട്മെന്റ്
തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിലും, കോഴിക്കോട്ടെ സ്വാശ്രയ കോളേജായ മിംസ് കോളേജ് ഓഫ് അപ്ലൈഡ് ഹെൽത്ത് സയൻസിലും നടത്തുന്ന എം.എസ്.സി.(എം.എൽ.റ്റി.) കോഴ്സിന്റെ ഒന്നാം ഘട്ട അലോട്ട്മെന്റ് www.lbscentre.kerala.gov.in വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ചവർ വെബ്സൈറ്റിൽ നിന്നും പ്രിന്റെടുത്ത ഫീ പെയ്മെന്റ് സ്ലിപ്പ് ഫെഡറൽ ബാങ്കിന്റെ ഏതെങ്കിലും ശാഖയിൽ ഹാജരാക്കി 2022 സെപ്റ്റംബർ 26 നകം നിർദ്ദിഷ്ട ഫീസ് ഒടുക്കണം. ഓൺലൈനായും ഫീസ് ഒടുക്കാവുന്നതാണ്. ഫീസ് ഒടുക്കിയതിനുശേഷം ലഭിക്കുന്ന അലോട്ട്മെന്റ് മെമ്മോയും അസ്സൽ സർട്ടിഫിക്കറ്റുകളും സഹിതം സെപ്റ്റംബർ 27 ന് അതത് കോളേജുകളിൽ പ്രവേശനം നേടണം. കൂടുതൽ വിവരങ്ങൾക്ക് : 04712560363, 364.

Latest Videos
Follow Us:
Download App:
  • android
  • ios