ബി.എസ്.സി നഴ്‌സിംഗ്, പാരാമെഡിക്കൽ കോഴ്‌സ് അപേക്ഷകരുടെ പട്ടിക പ്രസിദ്ധീകരിച്ചു; പരിശോധിക്കാം

അപേക്ഷാർത്ഥികൾ വെബ്‌സൈറ്റിൽ ലോഗിൻ ചെയ്ത് ഇവ പരിശോധിച്ച് ആവശ്യപ്പെട്ട രേഖകൾ സെപ്റ്റംബർ വൈകിട്ട്  5ന് മുൻപായി അപ്‌ലോഡ് ചെയ്യേണ്ടതാണ്.  

list published of bsc  nursing and para medical course

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ/സ്വാശ്രയ കോളേജുകളിലേക്ക് 2022-23 വർഷത്തെ ബി.എസ്.സി നഴ്‌സിംഗ് & പാരാമെഡിക്കൽ കോഴ്‌സുകളിലേക്ക് അപേക്ഷിച്ചവരുടെ പ്രാഥമിക പരിശോധനയ്ക്കുശേഷമുള്ള വിവരങ്ങൾ  www.lbscentre.kerala.gov.in ൽ   പ്രസിദ്ധീകരിച്ചു. അപേക്ഷാർത്ഥികൾ വെബ്‌സൈറ്റിൽ ലോഗിൻ ചെയ്ത് ഇവ പരിശോധിച്ച് ആവശ്യപ്പെട്ട രേഖകൾ സെപ്റ്റംബർ വൈകിട്ട്  5ന് മുൻപായി അപ്‌ലോഡ് ചെയ്യേണ്ടതാണ്.  പുതിയ ക്ലെയിമുകൾ  നൽകാൻ സാധിക്കില്ല. വിവരങ്ങൾ പരിശോധിച്ച്  മാറ്റങ്ങൾ ഉണ്ടെങ്കിൽ അത് വരുത്തിയില്ലെങ്കിലും ആവശ്യപ്പെട്ടിട്ടുള്ള സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്തില്ലെങ്കിലും അപേക്ഷാർത്ഥി തന്നെയാകും ഉത്തരവാദി. രേഖകൾ അപ്‌ലോഡ് ചെയ്യാത്തവരുടെ അപേക്ഷ നിരസിക്കപ്പെടും. കൂടുതൽ വിവരങ്ങൾക്കു 0471-2560363, 364 നമ്പറുകളിൽ ബന്ധപ്പെടണം.

നാലാമത് ദേശീയ ജല പുരസ്‌കാരത്തിനുള്ള അപേക്ഷ ക്ഷണിച്ചു
കേന്ദ്ര ജല്‍ശക്തി മന്ത്രാലയത്തിന് കീഴിലെ ജലവിഭവ വകുപ്പ്, നദീ വികസന, ഗംഗാ പുനരുജ്ജീവന വകുപ്പ് എന്നിവ നല്‍കുന്ന നാലാമത് ദേശീയ ജല പുരസ്‌കാരത്തിനുള്ള അപേക്ഷ ക്ഷണിച്ചു. തിരുവനന്തപുരം ജില്ലയിലെ ഗ്രാമപഞ്ചായത്ത്, നഗര തദ്ദേശ സ്ഥാപനങ്ങള്‍,  മാധ്യമങ്ങള്‍, സ്‌കൂള്‍, വ്യവസായസ്ഥാപനം, സര്‍ക്കാരിതര സംഘടന, ജല ഉപഭോക്തൃ സംഘടനകള്‍ തുടങ്ങി ജല സംരക്ഷണം, പരിപാലനം എന്നീ മേഖലകളില്‍ മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സ്ഥാപനങ്ങള്‍ക്ക് അപേക്ഷിക്കാം.

എല്ലാ വിഭാഗങ്ങളിലും വിജയികള്‍ക്ക് ട്രോഫിയും പ്രശസ്തി പത്രവും ക്യാഷ് പ്രൈസും നല്‍കും. ഒന്ന്, രണ്ട്, മൂന്ന് റാങ്ക് ജേതാക്കള്‍ക്ക് യഥാക്രമം രണ്ടു ലക്ഷം, 1.5 ലക്ഷം, ഒരു ലക്ഷം എന്നിങ്ങനെയാണ് ക്യാഷ് പ്രൈസ്. 2018 മുതലാണ് ദേശീയ ജല പുരസ്‌കാരം നല്‍കി തുടങ്ങിയത്. അപേക്ഷകള്‍ ഓണ്‍ലൈനായി www.awards.gov.in എന്ന വെബ്‌സൈറ്റ് വഴി സമര്‍പ്പിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് https://bit.ly/3AFJWL7 വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി സെപ്തംബര്‍ 15.

ലഹരി പദാർത്ഥങ്ങൾക്കെതിരായ ക്യാമ്പയിനിൽ അധ്യാപകർ മുന്നണി പോരാളികൾ ആകണം: മന്ത്രി വി ശിവൻകുട്ടി

വനിതാ രത്ന പുരസ്കാരം അപേക്ഷ
വിവിധ മേഖലകളില്‍ പ്രാവീണ്യം തെളിയിച്ചിട്ടുള്ള വനിതകളെ ആദരിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വനിതാരത്‌ന പുരസ്‌കാരം 2022ലേക്കുള്ള അപേക്ഷ ക്ഷണിച്ചു. സാമൂഹ്യ സേവനം, കായികരംഗം, പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് ജീവിതവിജയം നേടിയ വനിത, സ്ത്രീകളുടെയും കുട്ടികളുടെയും ശാക്തീകരണം, വിദ്യാഭ്യാസ മേഖലയിലും ശാസ്ത്ര സാങ്കേതിക മേഖലയിലും വ്യക്തിമുദ്ര പതിപ്പിച്ച വനിത എന്നീ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ളവരില്‍ നിന്നാണ് അപേക്ഷ ക്ഷണിക്കുന്നത്.  താല്‍പ്പര്യമുള്ള വനിതകള്‍ നവംബര്‍ 15 നു മുന്‍പായി തിരുവനന്തപുരം പൂജപ്പുരയിലുള്ള ജില്ലാ വനിതാ ശിശു വികസന ഓഫീസില്‍ നിര്‍ദ്ദിഷ്ട മാതൃകയില്‍ അപേക്ഷ സമര്‍പ്പിക്കണമെന്ന് ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ അറിയിച്ചു. അപേക്ഷ ജീവിച്ചിരിക്കുന്നവരും, കഴിഞ്ഞ അഞ്ച് വര്‍ഷമായി പ്രസ്തുത മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുമാകണം.

മറ്റ് വ്യക്തികള്‍ക്കോ സംഘടനകള്‍ക്കോ ശുപാര്‍ശയായും അപേക്ഷ നല്‍കാം. അപേക്ഷയോടൊപ്പം പ്രവര്‍ത്തന മേഖല വിശദീകരിക്കുന്ന രേഖകള്‍, പ്രവര്‍ത്തന മേഖലകളില്‍ കാഴ്ച്ചവെച്ചിട്ടുള്ള വ്യത്യസ്തവും നൂതനവുമായ പ്രവര്‍ത്തനങ്ങള്‍, നേട്ടങ്ങള്‍, പുരസ്‌ക്കാരങ്ങള്‍ എന്നിവയെ സംബന്ധിച്ച വിശദവിവരങ്ങള്‍, ഫോട്ടോകള്‍ പത്രക്കുറിപ്പുകള്‍, പുസ്തകം എന്നിവ ഉള്‍പ്പെടുത്തണം.

വളരെ ബുദ്ധിമുട്ടുള്ള സാഹചര്യങ്ങളെ അതിജീവിച്ച് നേട്ടങ്ങള്‍ നേടിയ വനിതകള്‍ക്ക് മുന്‍ഗണന ഉണ്ടായിരിക്കും. അവസാന തീയതിയ്ക്ക് ശേഷം ലഭിക്കുന്ന അപേക്ഷകളും നിശ്ചിത മാതൃകയിലല്ലാത്ത അപേക്ഷകളും അവാര്‍ഡിന് പരിഗണിക്കുന്നതല്ല . കൂടുതല്‍ വിവരങ്ങള്‍ക്ക് www.wed.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയോ 8921697457, 0471-2969101 എന്നീ ഫോണ്‍ നമ്പരുകളിലോ, തിരുവനന്തപുരം ജില്ലാ വനിതാ ശിശുവികസന ഓഫീസിലോ നേരിട്ട് ബന്ധപ്പെടുകയോ ചെയ്യാവുന്നതാണ്.

Latest Videos
Follow Us:
Download App:
  • android
  • ios