എൻഎസ്എസ് പ്രോഗ്രാം കോ - ഓർഡിനേറ്റർ, ഫിസിക്സ് ലക്ചറർ; കാലിക്കറ്റ് സർവകലാശാല ഏറ്റവും പുതിയ വാർത്തകളറിയാം

അഫിലിയേറ്റഡ് കോളേജുകളിലെ 2004 മുതല്‍ 2008 വരെ പ്രവേശനം ബി.ടെക് അഞ്ചാം സെമസ്റ്റർ  ഏപ്രിൽ 2022 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്‍ററി പരീക്ഷ 2024 ജനുവരി 8-ന് തുടങ്ങും.

latest news calicut university sts

കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജിയിലെ ഫിസിക്സ് ലക്ചററുടെ ഒരു താത്കാലിക ഒഴിവിലേക്ക് ദിവസവേദന അടിസ്ഥാനത്തിൽ നിയമിക്കുന്നതിനായി ഡിസംബർ 22 - ന് വാക്  ഇന്‍ ഇന്‍റര്‍വ്യു   നടത്തുന്നു. വിശദവിവരങ്ങൾ www.cuiet.info എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

NSS പ്രോഗ്രാം കോ - ഓർഡിനേറ്റർ
കാലിക്കറ്റ് സർവകലാശാല NSS പ്രോഗ്രാം കോ - ഓർഡിനേറ്റർ ഡെപ്യുറ്റേഷൻ നിയമനത്തിനുള്ള  അപേക്ഷ തീയതി 25 വരെ നീട്ടി. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ.

ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്‍ററി പരീക്ഷ
അഫിലിയേറ്റഡ് കോളേജുകളിലെ 2004 മുതല്‍ 2008 വരെ പ്രവേശനം ബി.ടെക് അഞ്ചാം സെമസ്റ്റർ  ഏപ്രിൽ 2022 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്‍ററി പരീക്ഷ 2024 ജനുവരി 8-ന് തുടങ്ങും.

പരീക്ഷാ അപേക്ഷാ
ഒന്നാം സെമസ്റ്റർ (CUCBCSS - UG) സപ്ലിമെന്‍ററി / ഇംപ്രൂവ്മെന്‍റ് , (CBCSS - UG) റെഗുലര്‍, സപ്ലിമെന്‍ററി / ഇംപ്രൂവ്മെന്‍റ് നവംബർ 2023 പരീക്ഷകള്‍ക്ക്  പിഴ കൂടാതെ അപേക്ഷികാനുള്ള സമയം  14 വരെക്കു നീട്ടി. 180 രൂപ പിഴയോടെ 18 വരെയും അപേക്ഷിക്കാം.

പുനർമൂല്യനിർണയ ഫലം
രണ്ടാം സെമസ്റ്റർ എം.എ. ഹിസ്റ്ററി ഏപ്രിൽ 2023 പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു. മൂന്നാം സെമസ്റ്റര്‍ എം.എസ്.സി ബോട്ടണി നവംബർ 2022 പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.      

 

Latest Videos
Follow Us:
Download App:
  • android
  • ios