എസ്.എസ്.സി സബ്ബ് ഇൻസ്‌പെക്ടർ, ജൂനിയർ എഞ്ചിനീയർ റിക്രൂട്ട്‌മെന്റ്; അവസാനതീയതി ആ​ഗസ്റ്റ് 30

സബ്ബ് ഇൻസ്‌പെക്ടർ തസ്തികയിലേക്കായി (ഡൽഹി പോലിസ്, കേന്ദ്ര പോലീസ് സേനകൾ) സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ നടത്തുന്ന കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ നവംബറിൽ നടക്കും.

last date of ssc sub inspector and junior engineer recruitment

ദില്ലി: സബ്ബ് ഇൻസ്‌പെക്ടർ തസ്തികയിലേക്കായി (ഡൽഹി പോലിസ്, കേന്ദ്ര പോലീസ് സേനകൾ) സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ നടത്തുന്ന കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ നവംബറിൽ നടക്കും. രാജ്യവ്യാപകമായി നടത്തുന്ന പരീക്ഷയുടെ തീയതി എസ്.എസ്.സി വെബ്‌സൈറ്റ് മുഖേന അറിയിക്കും. ഇതിന്റെ വിശദാംശങ്ങൾ www.ssckkr.kar.nic.in, https://ssc.nic.in ൽ ലഭിക്കും. ഓൺലൈനായി അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഓഗസ്റ്റ് 30 രാത്രി 11 മണിയാണ്. ഹെൽപ്പ്‌ലൈൻ നമ്പർ: 080-25502520, 9483862020.

എസ്.എസ്.സി ജൂനിയർ എഞ്ചിനീയർ റിക്രൂട്ട്‌മെന്റ്
ജൂനിയർ എൻജിനീയർ തസ്തികയിലേക്കായി (സിവിൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ ആന്റ് ക്വാണ്ടിറ്റി സർവേയിംഗ് ആന്റ് കോൺട്രാക്റ്റ്‌സ്) സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ നടത്തുന്ന കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ നവംബറിൽ നടക്കും. രാജ്യവ്യാപകമായി നടത്തുന്ന പരീക്ഷയുടെ തീയതി എസ്.എസ്.സി വെബ്‌സൈറ്റ് മുഖേന അറിയിക്കും. വിശദാംശങ്ങൾ www.ssckkr.kar.nic.in, https://ssc.nic.in ൽ ലഭിക്കും. ഓൺലൈനായി അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബർ 2 രാത്രി 11 മണിയാണ്. ഹെൽപ്പ്‌ലൈൻ നമ്പർ: 080-25502520, 9483862020.

ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് റിസർച്ച് കപ്പാസിറ്റി ബിൽഡിംഗ് കോഴ്‌സിന്റെ അപേക്ഷ തീയതി നീട്ടി
കേരളസർക്കാർ സ്വയംഭരണ സ്ഥാപനമായ ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്‌സേഷൻ, നടത്തുന്ന 60 മണിക്കൂർ ദൈർഘ്യമുള്ള റിസർച്ച് കപ്പാസിറ്റി പ്രോഗ്രാമിന് അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി സെപ്റ്റംബർ 2 വരെ ദീർഘിപ്പിച്ചു. സാമൂഹ്യശാസ്ത്ര വിഷയങ്ങളിലെ ഗവേഷണത്തിനുള്ള രൂപരേഖ തയ്യാറാക്കുന്നതു മുതൽ പി. എച്ച്. ഡി നേടുന്നതുവരെയുള്ള പ്രവർത്തനങ്ങൾക്ക് പരമ്പ രാഗത രീതികൾക്കപ്പുറമുള്ള നൂതനശൈലിളിൽ പ്രാവീണ്യം പകരുക എന്ന ലക്ഷ്യത്തോടെയാണ് പ്രോഗ്രാം രൂപകൽപന ചെയ്തിട്ടുള്ളത്. കൂടുതൽ വിവരങ്ങൾക്ക് ഹെൽപ്പ്‌ലൈൻ നമ്പർ ആയ 9746683106 / 9940077505/ 04712593960 എന്നിവയിൽ ബന്ധപ്പെടാവുന്നതാണ്. ഇ-മെയിൽ: rcbp@gift.res.in.

എന്യൂമറേറ്റര്‍മാരുടെ താല്‍ക്കാലിക ഒഴിവ്
രാജ്യവ്യാപകമായി അഞ്ച് വര്‍ഷത്തിലൊരിക്കല്‍ നടത്തുന്ന 11-ാമത് കാര്‍ഷിക സെന്‍സസിന്റെ ഒന്നാംഘട്ട വിവര ശേഖരണത്തിനായി എന്യൂമറേറ്റര്‍മാരുടെ താല്‍ക്കാലിക ഒഴിവിലേക്ക് അഭിമുഖം നടത്തുന്നു. തദ്ദേശ സ്വയംഭരണ വാര്‍ഡുകള്‍ അടിസ്ഥാനമാക്കി മൊബൈല്‍ ആപ്ലിക്കേഷന്‍ സോഫ്റ്റ്വെയര്‍ ഉപയോഗിച്ച് നടത്തുന്ന വിവര ശേഖരണത്തിനായി ഹയര്‍ സെക്കന്‍ഡറി/ തത്തുല്യ യോഗ്യതയുള്ള സ്മാര്‍ട്ട് ഫോണ്‍ സ്വന്തമായിട്ടുള്ളവര്‍ക്കു പങ്കെടുക്കാം.  ഒരു വാര്‍ഡിന് 4600 രൂപയാണ് ഒന്നാംഘട്ട വിവര ശേഖരണത്തിനു പ്രതിഫലം. വിവര ശേഖരണത്തില്‍ ഓരോ വാര്‍ഡിലേയും താമസക്കാരായ കര്‍ഷകരുടെ കൈവശാനുഭവ ഭൂമിയുടെ വിവരങ്ങള്‍ ശേഖരിക്കും.

താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതകള്‍ തെളിയിക്കുന്ന അസല്‍ രേഖകള്‍ സഹിതം താലൂക്ക്  സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ്, കൊച്ചി, വൈപ്പിന്‍ ബസ് സ്റ്റാന്‍ഡ് ബില്‍ഡിംഗ്, കൊച്ചി ഓഫീസില്‍  ഇന്റര്‍വ്യൂവില്‍ നേരിട്ട് പങ്കെടുക്കണം. തിരഞ്ഞെടുക്കപ്പെടുന്നവര്‍ ജോലി പൂര്‍ത്തിയാക്കുന്നതുവരെ നിര്‍ബന്ധമായും തുടരണം. ഓഗസ്റ്റ് 24-ന് രാവിലെ 10 മുതല്‍ ഒന്നു വരെ എടവനക്കാട്, കുഴുപ്പിള്ളി, പള്ളിപ്പുറം, ഞാറക്കല്‍, നായരമ്പലം പഞ്ചായത്തുകളിലേക്കും ഉച്ചയ്ക്ക് രണ്ടു മുതല്‍ അഞ്ചു വരെ കുമ്പളം, കുമ്പളങ്ങി, ചെല്ലാനം പഞ്ചായത്തുകളിലേക്കും കൊച്ചി കോര്‍പ്പറേഷനിലെ ഒന്നു മുതല്‍ 30 വരെയുള്ള ഡിവിഷനുകളിലേക്കുമാണ് അഭിമുഖം നടത്തുക. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9496226895.

 


 

Latest Videos
Follow Us:
Download App:
  • android
  • ios