Kudumbasree : പത്താം ക്ലാസ് പാസ്സായ കുടുംബശ്രീ വനിതകള്‍ക്ക് പോസ്റ്റല്‍ ലൈഫ് ഇന്‍ഷുറന്‍സില്‍ ഏജന്റാകാം
തപാല്‍ വകുപ്പിന് കീഴില്‍ വരുന്ന പോസ്റ്റല്‍ ഇന്‍ഷൂറന്‍സ് പദ്ധതി, സുകന്യ സമൃദ്ധി യോജന, പബ്ലിക് പ്രൊവിഡന്റ് ഫണ്ട് എന്നിവ കാര്യക്ഷമമായി പൊതുജനങ്ങളിലേക്ക് എത്തിക്കുകയും പദ്ധതിയില്‍ അംഗമാക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം.
തിരുവനന്തപുരം: കുടുംബശ്രീ മുഖേന (kudumbasree) വനിതകള്‍ക്ക് (postal life insurance) പോസ്റ്റല്‍ ലൈഫ് ഇന്‍ഷുറന്‍സില്‍ ഏജന്റാകുന്നതിന് വീണ്ടും അവസരം. പോസ്റ്റല്‍ വകുപ്പിന് കീഴില്‍ പത്താം ക്ലാസോ, തത്തുല്യമോ വിജയിച്ച 18 നും 50 നും മധ്യേ പ്രായമുള്ള 300 കുടുംബശ്രീ വനിതകള്‍ക്ക് ഇന്‍ഷൂറന്‍സ് ഏജന്റായി തൊഴില്‍ നല്‍കും. തപാല്‍ വകുപ്പിന് കീഴില്‍ വരുന്ന പോസ്റ്റല്‍ ഇന്‍ഷൂറന്‍സ് പദ്ധതി, സുകന്യ സമൃദ്ധി യോജന, പബ്ലിക് പ്രൊവിഡന്റ് ഫണ്ട് എന്നിവ കാര്യക്ഷമമായി പൊതുജനങ്ങളിലേക്ക് എത്തിക്കുകയും പദ്ധതിയില്‍ അംഗമാക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്കുള്ള പരിശീലനം തിരൂര്‍, മഞ്ചേരി പോസ്റ്റല്‍ ഡിവിഷന്‍ മുഖേന ലഭ്യമാക്കും. താത്പര്യമുള്ളവര്‍ അതത് ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് ഓഫീസുകളില്‍ ജൂണ്‍ നാലിനകം പേരു വിവരങ്ങള്‍ നല്‍കണം.
സ്‌കൂള്‍ ക്യാമ്പസിലെ പൊതുവഴി നിരോധിച്ച് ബാലാവകാശ കമ്മീഷന്‍
തൈക്കാവ് ഗവ.എച്ച്.എസ്.എസ്.&വി.എച്ച്.എസ്.സ്‌കൂള്‍ ക്യാമ്പസ് പൊതുവഴിയായി ഉപയോഗിക്കുന്നത് നിരോധിക്കാന്‍ ബാലാവകാശ കമ്മീഷന്‍ ഉത്തരവായി. ഇതിനാവശ്യമായ നടപടി സ്വീകരിക്കാന്‍ പത്തനംതിട്ട ജില്ലാ കളക്ടര്‍, വിദ്യാഭ്യാസ ഉപഡയറക്ടര്‍, ജില്ലാ പോലീസ് മേധാവി, മുന്‍സിപ്പില്‍ സെക്രട്ടറി എന്നിവര്‍ക്ക് കമ്മീഷന്‍ അംഗം റെനി ആന്റണി നിര്‍ദ്ദേശം നല്‍കി. സ്‌കൂളിന് പൂര്‍ണ്ണമായും ചുറ്റുമതില്‍ നിര്‍മ്മിക്കുകയും ഗേറ്റ് സ്ഥാപിച്ച് മറ്റ് വാഹനങ്ങള്‍ കടന്നു പോകാതെ സംരക്ഷിക്കുന്നതുള്‍പ്പെടെ ബന്ധപ്പെട്ടഒക്ത സ്വീകരിച്ച നടപടി റിപ്പോര്‍ട്ട് 15 ദിവസത്തിനകം കമ്മീഷന് നല്‍കാനും ഉത്തരവില്‍ നിര്‍ദ്ദേശം നല്‍കി. സ്‌കൂളിന്റെ മുറ്റത്തുകൂടി ടിപ്പര്‍ ലോറികളും മറ്റ് വാഹനങ്ങളും പോകുന്നു.
ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍; അപേക്ഷിക്കാനുളള സമയം മെയ് 25 ലേക്ക് നീട്ടി
ക്ലാസ് മുറികള്‍ക്കും ശുചിമുറികള്‍ക്കുമിടയിലുളള സ്ഥലത്തുകൂടിയാണ് അപകട ഭീഷണിയുയര്‍ത്തി വാഹനങ്ങള്‍ കടന്നു പോകുന്നത്. അന്യസംസ്ഥാന തൊഴിലാളികളും അയല്‍വാസികളും ഇതിനെ പൊതുവഴിയായി ഉപയോഗിക്കുന്നു. സ്‌കൂള്‍ അധികൃതരും മുനിസിപ്പല്‍ അധികൃതരും ഇതിനെതിരെ നടപടി സ്വീകരിക്കുന്നില്ല തുടങ്ങിയ കാര്യങ്ങള്‍ ഉന്നയിച്ച് കുട്ടികളെ രക്ഷിക്കാന്‍ ഇടപെടല്‍ നടത്തണമെന്നുമുള്ള പരാതിയിന്മേലാണ് കമ്മീഷന്‍ ഉത്തരവ് പുറപ്പെടുവിച്ചത്.