കേരള സർവകലാശാലയിൽ ഒഴിവുകൾ, കരാർ അടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിക്കുന്നു

പതിനൊന്ന് മാസ കാലാവധിയിലേക്ക് പ്രതിമാസം 10,000/ രൂപ മാസവേതന വ്യവസ്ഥയിൽ കരാറടിസ്ഥാനത്തിൽ നിയമനം

Kerala University invites applications on contract basis

തിരുവനന്തപുരം : കേരളസർവകലാശാല പാളയം ക്യാമ്പസിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷിൽ Towards Knowledge Society: The Gender Question in the Age of Blended Learning എന്ന പ്രോജക്ടിലേക്കായി പ്രോജക്ട് അസിസ്റ്റന്റിന്റെ ഒഴിവ്. പതിനൊന്ന് മാസ കാലാവധിയിലേക്ക് പ്രതിമാസം 10,000/ രൂപ  മാസവേതന വ്യവസ്ഥയിൽ കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.

യോഗ്യത: ഒന്നാം ക്ലാസ്സ് MA English Language and Literature ബിരുദാനന്തര ബിരുദം. NET, B.Ed, ജെൻഡർ പഠന മേഖലയിൽ അവബോധം എന്നിവ അഭികാമ്യം. ഇന്റർവ്യൂവിന്റെ അടിസ്ഥാനത്തിൽ ആണ് നിയമനം. താൽപര്യമുള്ളവർ 2022 ഒക്ടോബർ 21 ന് രാവിലെ 10 മണിക്ക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷിൽ അസ്സൽ സർട്ടിഫിക്കറ്റുകൾ, ബയോഡേറ്റാ എന്നിവയുമായി ഹാജരാകേണ്ടതാണ്. വിവരങ്ങൾക്ക് ബന്ധപ്പെടുക: HoD, Institute of English, University of Kerala - 9446203008

Latest Videos
Follow Us:
Download App:
  • android
  • ios