കേരള സർവ്വകലാശാല പുതുക്കിയ പരീക്ഷാ തീയതി, പരീക്ഷാ ഫലം, മറ്റ് അറിയിപ്പുകൾ...

വൈവ പരീക്ഷകൾ, പരീക്ഷാ ഫലം, തുടങ്ങിയവ സംബന്ധച്ച അറിയിപ്പുകളും സർവ്വകലാശാല പുറത്തുവിട്ടു. കൂടുതൽ അറിയാം...

Kerala University exam notifications

തിരുവനന്തപുരം : കേരള സർവ്വകലാശാല വിദൂരവിദ്യാഭ്യാസപഠനകേന്ദ്രം വഴി നടത്തുന്ന കോഴ്സുകളിലെ മാറ്റിവച്ച പരീക്ഷകളുടെ പുതുക്കിയ തീയതി പ്രഖ്യാപിച്ചു. വൈവ പരീക്ഷകൾ, പരീക്ഷാ ഫലം, തുടങ്ങിയവ സംബന്ധച്ച അറിയിപ്പുകളും സർവ്വകലാശാല പുറത്തുവിട്ടു. കൂടുതൽ അറിയാം...

പുതുക്കിയ പരീക്ഷാ തീയതി

കേരളസർവകലാശാല വിദൂരവിദ്യാഭ്യാസപഠനകേന്ദ്രം വഴി നടത്തുന്ന ഒന്നും രണ്ടും സെമസ്റ്റർ എം.എൽ.എം എസ്.സി ഒക്ടോബർ 2022 (2020 അഡ്മിഷൻ റെഗുലർ, 2019 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷയുടെ 2022 ഒക്ടോബർ 21, 25, 27, 31 തീയതികളിലെ മാറ്റിവെച്ച പരീക്ഷകൾ യഥാക്രമം 2022നവംബർ 11, 15, 17, 21 തീയതികളിൽ നടത്തുന്നതാണ്. പരീക്ഷാ കേന്ദ്രത്തിനും സമയത്തിനും മാറ്റമില്ല.

പ്രാക്ടിക്കൽ, വൈവ

കേരളസർവകലാശാല 2022 ജൂൺ മാസത്തിൽ നടത്തിയ നാലാം സെമസ്റ്റർ എം.എ മ്യൂസിക്, എം.എ മ്യൂസിക് (വയലിൻ), എം.എ മ്യൂസിക് (മൃദംഗം), എം.എ ഡാൻസ് (കേരളം നടനം) എന്നീ പരീക്ഷകളുടെ പ്രാക്ടിക്കൽ, വൈവ പരീക്ഷകൾ 2022 നവംബർ 1 മുതൽ അതാത് കോളജുകളിൽ വച്ച് നടത്തുന്നതാണ്. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ ലഭ്യമാണ്

കേരളസർവകലാശാല ആഗസ്റ്റ് 2022 ൽ നടത്തിയ നാലാം സെമസ്റ്റർ കരിയർ റിലേറ്റഡ് സി.ബി.സി.എസ്. ബി.സി.എ. (332) ഡിഗ്രി പരീക്ഷകളുടെ (2020 അഡ്മിഷൻ - റഗുലർ, 2019 അഡ്മിഷൻ - ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി, 2016-18 അഡ്മിഷൻ - സപ്ലിമെന്ററി, 2013, 2015 അഡ്മിഷൻ -മെഴ്സി ചാൻസ്) പ്രായോഗിക പരീക്ഷകൾ നവംബർ 1, 2, 3, 4, 7, 8 തീയതികളിൽ അതാത് കോളേജുകളിൽ വച്ച് നടത്തുന്നതാണ്.വിശദവിവരങ്ങൾ വെബ്സൈറ്റിൽ ലഭിക്കും.

കേരളസർവകലാശാല 2022 ആഗസ്റ്റ് മാസം നടത്തിയ നാലാം സെമസ്റ്റർ കരിയർ റിലേറ്റഡ് സി.ബി.സി.എസ്.എസ് ബി.കോം കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (138) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ 2022 നവംബർ 3, 4 തീയതികളിൽ അതാത് കോളേജുകളിൽ വച്ച് നടത്തുന്നതാണ്.
കേരളസർവകലാശാല 2022 ആഗസ്റ്റ് മാസം നടത്തിയ നാലാം സെമസ്റ്റർ ബി.എസ്.സി ബയോകെമിസ്ട്രി ആൻഡ് ഇൻഡസ്ട്രിയൽ മൈക്രോബയോളജി (കോംപ്ലിമെന്ററി - കെമിസ്ട്രി) ബി.എസ്.സി ബയോടെക്നോളജി (മൾട്ടിമേജർ) (പ്രാക്ടിക്കൽ കെമിസ്ട്രി) എന്നീ പ്രാക്ടിക്കൽ പരീക്ഷകൾ 2022 നവംബർ 15ന് അതാത് പരീക്ഷാ കേന്ദ്രങ്ങളിൽ വച്ച് നടത്തുന്നതാണ്. വിശദവിവരം വെബ്സൈറ്റിൽ നിന്ന് അറിയാം.

കേരള സർവകലാശാല 2022 ഒക്ടോബർ പതിനെട്ടാം തീയതി മുതൽ നടത്താൻ നിശ്ചയിച്ചിരുന്ന നാലാം സെമസ്റ്റർ ബിഎസ്.സി ബോട്ടണി ആൻഡ് ബയോടെക്നോളജി (247) ബിഎസ്.സി ബയോടെക്നോളജി ( മൾട്ടിമേജർ) (350) കോഴ്സുകളുടെ ബോട്ടണി, സുവോളജി, ബയോടെക്നിക്സ്, കോംപ്ലിമെന്ററി എന്നീ പ്രാക്ടിക്കൽ പരീക്ഷകൾ നവംബർ 1 മുതൽ അതാത് പരീക്ഷ കേന്ദ്രങ്ങളിൽ വച്ച് നടത്തുന്നതാണ് പുതുക്കിയ ടൈംടേബിൾ വെബ്സൈറ്റിൽ ലഭ്യമാണ്.

കേരളസർവകലാശാല 2022 ഒക്ടോബർ 20 മുതൽ നടത്താൻ നിശ്ചയിച്ചിരുന്ന ബിഎസ്.സി ബയോകെമിസ്ട്രി ആൻഡ് ഇൻഡസ്ട്രിയൽ മൈക്രോബയോളജി (വെക്കേഷണൽ : മൈക്രോബയോളജി) പ്രാക്ടിക്കൽ പരീക്ഷകൾ 2022 നവംബർ 7 മുതലും ബി.എസ്.സി ബോട്ടണി ആൻഡ് ബയോടെക്നോളജി (കോംപ്ലിമെന്ററി ബയോകെമിസ്ട്രി) ബി.എസ്.സി ബയോകെമിസ്ട്രി ആൻഡ് ഇൻഡസ്ട്രിയൽ മൈക്രോബയോളജി കോർ - ബയോകെമിസ്ട്രി) എന്നീ പ്രാക്ടിക്കൽ പരീക്ഷകൾ 2022 നവംബർ 8 മുതലും അതാത് പരീക്ഷാ കേന്ദ്രങ്ങളിൽ വച്ച് നടത്തുന്നതാണ്. പുതുക്കിയ ടൈംടേബിൾ വെബ്സൈറ്റിൽ ലഭ്യമാണ്.

പരീക്ഷാഫലം

കേരളസർവകലാശാല 20021 ഡിസംബറിൽ നടത്തിയ ആറാം സെമസ്റ്റർ ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് ടെക്നോളജി ബി.എച്ച്.എം./ബി.എച്ച്.എം.സി.റ്റി ഡിഗ്രി പരീക്ഷയുടെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധ നയ്ക്കുള്ള അവസാന തീയതി 2022 നവംബർ 7 . വിശദവിവരം വെബ്സൈറ്റിൽ ലഭ്യമാണ്. 

പരീക്ഷാഫീസ് - തീയതി നീട്ടി

കേരളസർവകലാശാലയുടെ നാലാം സെമസ്റ്റർ ബി.എ./ബി.എസ്സി./ബി.കോം. (ന്യൂജനറേഷൻ ഡബിൾ മെയിൻ പ്രോഗ്രാമുകൾ), നവംബർ 2022 (2020 അഡ്മിഷൻ) ഡിഗ്രി പരീക്ഷകൾക്ക് രജിസ്ട്രേഷനുളള തീയതി നീട്ടി. പിഴകൂടാതെ നവംബർ 4 വരെയും 150 രൂപ പിഴയോടെ നവം
ബർ 7 വരെയും 400 രൂപ പിഴയോടെ നവംബർ 9 വരെയും അപേക്ഷിക്കാം. 

അസൈൻമെന്റ് സമർപ്പണം

കേരളസർവകലാശാല വിദൂരവിദ്യാഭ്യാസവിഭാഗം നടത്തുന്ന മൂന്നും നാലും സെമസ്റ്റർ പി.ജി. പ്രോഗ്രാമുകളുടെ (എം.എ., എം.എസ്സി., എം.കോം. - 2020 അഡ്മിഷൻ) അസൈൻമെന്റുകൾ നവംബർ 9, 10 തീയതികളിൽ കാര്യവട്ടം വിദൂരവിദ്യാഭ്യാസവിഭാഗത്തിൽ നേരിട്ടോ തപാൽ മുഖാന്തിരമോ സമർപ്പിക്കാവുന്നതാണ്. വിശദവിവരങ്ങൾക്ക് (www.ideku.net) സന്ദർശിക്കുക.

Latest Videos
Follow Us:
Download App:
  • android
  • ios