കേരള സർവ്വകലാശാല പരീക്ഷാ തീയതി, ടൈംടേബൾ, പരീക്ഷാ ഫീസ്; വാർത്തകൾ അറിയാം
കേരളസർവകലാശാല 2022 ഒക്ടോബർ 21 മുതൽ നടത്താൻ നിശ്ചയിച്ചിരുന്ന പരീക്ഷകൾക്കുള്ള പുതുക്കിയ തീയതി തീരുമാനിച്ചു
തിരുവനന്തപുരം : കേരളസർവകലാശാല 2022 ഒക്ടോബർ 21 മുതൽ നടത്താൻ നിശ്ചയിച്ചിരുന്ന ഒന്നാം സെമസ്റ്റർ കരിയർ റിലേറ്റഡ് ബി എ, ബി എസ് സി, ബി കോം, ബി ബി എ, ബി സി എ, ബി. എം എസ്, ബി എസ് ഡബ്ല്യൂ, ബി വോക് (മേഴ്സിചാൻസ് - 2013 അഡ്മിഷൻ) എന്നീ സി ബി സി എസ് എസ് (സി ആർ) പരീക്ഷകൾ 2022 നവംബർ മാസം 2 മുതൽ നടത്തുന്നതാണ്. പുതുക്കിയ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ്.
പരീക്ഷാവിജ്ഞാപനം
കേരളസർവകലാശാലയുടെ മൂന്നാം സെമസ്റ്റർ ബി ടെക് (2018 സ്കീം) ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി നവംബർ 2022 (യു സി ഇ കെ) പരീക്ഷാവിജ്ഞാപനം പ്രസിദ്ധീകരിച്ചു ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ്.
പരീക്ഷാ ഫീസ്
കേരളസർവകലാശാല 2022 ഡിസംബറിൽ ആരംഭിക്കുന്ന അഞ്ചാം സെമസ്റ്റർ കരിയർ റിലേറ്റഡ് ബി എ, ബി എസ് സി, ബി കോം, ബി ബി എ, ബി സി എ, ബി എം എസ്, ബി എസ് ഡബ്ല്യൂ, ബി വോക്. എന്നീ സി ബി സി എസ് എസ്. (സി ആർ) (റഗുലർ - 2020 അഡ്മിഷൻ, സപ്ലിമെന്ററി - 2018, 2019 അഡ്മിഷൻ, മേഴ്സിചാൻസ് - 2013 മുതൽ 2016 അഡ്മിഷൻ വരെ) പരീക്ഷകൾക്ക് പിഴകൂടാതെ 2022 നവംബർ 4 വരെയും 150 രൂപ പിഴയോടെ നവംബർ 7 വരെയും, 400 രൂപ പിഴയോടെ കൂടി നവംബർ 9 വരെയും ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്. വിശദവിവരങ്ങൾ വെബ്സൈറ്റിൽ ലഭ്യമാകും.
അതേസമയം കേരളസർവകലാശാല വൈസ് ചാൻസലറുടെ ചുമതല ഡോ. മോഹനൻ കുന്നുമ്മൽ പാളയത്തെ സർവ്വകലാശാലാ ആസ്ഥാനത്തെത്തി ഏറ്റെടുത്തു. നിലവിൽ അദ്ദേഹം കേരള യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസിന്റെ വൈസ് ചാൻസലറാണ്.