കേരള സാങ്കേതിക സർവ്വകലാശാല പരീക്ഷ ഫലം പ്രഖ്യാപിച്ചു; വിശദവിവരങ്ങൾ വെബ്സൈറ്റിൽ
ഉത്തരക്കടലാസിന്റെ പകര്‍പ്പിനും പുനര്‍മൂല്യനിര്‍ണയത്തിനും അപേക്ഷിക്കാനുള്ള തീയതി പിന്നീട് അറിയിക്കും.
തിരുവനന്തപുരം: കേരള സാങ്കേതിക സര്‍വകലാശാല (kerala technical university) പരീക്ഷകളുടെ ഫലം (exam result) പ്രഖ്യാപിച്ചു. ബി.ടെക് (2015 സ്‌കീം) അഞ്ചാം സെമസ്റ്റര്‍ സപ്ലിമെന്ററി, എഫ്.ഇ, രണ്ടാം സെമസ്റ്റര്‍ ബി.ആര്‍ക്ക് സപ്ലിമെന്ററി (ജൂറി) എന്നിവയുടെ പരീക്ഷഫലമാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്. വിശദമായ ഫലങ്ങള്‍ സര്‍വകലാശാല വെബ്‌സൈറ്റിലെ 'ഫലങ്ങള്‍' ടാബിന് കീഴിലും വിദ്യാര്‍ത്ഥികളുടെയും കോളേജ് ലോഗിനിലും ലഭ്യമാണ്. ഉത്തരക്കടലാസിന്റെ പകര്‍പ്പിനും പുനര്‍മൂല്യനിര്‍ണയത്തിനും അപേക്ഷിക്കാനുള്ള തീയതി പിന്നീട് അറിയിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് സര്‍വകലാശാല വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
എം.സി.എ പ്രവേശനം: റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
സംസ്ഥാനത്തെ എ.ഐ.സി.ടി.ഇ അംഗീകാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ 2022-23 അധ്യയന വർഷത്തെ മാസ്റ്റർ ഓഫ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് (എം.സി.എ) കോഴ്‌സ് പ്രവേശനത്തിനുള്ള റാങ്ക് ലിസ്റ്റ് www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. കൂടുതൽ വിവരങ്ങൾക്ക് 0471-2560363, 364.
പരീക്ഷഫലം പ്രഖ്യാപിച്ചു
ഡി.എൽ.എഡ് - ഭാഷാ വിഷയങ്ങൾ (അറബിക്, ഉറുദു, സംസ്‌കൃതം, ഹിന്ദി) 2020-22 ബാച്ചിന്റെ മൂന്നാം സെമസ്റ്ററിന്റെയും 2021-23 ബാച്ചിന്റെ ഒന്നാം സെമസ്റ്ററിന്റെയും പരീക്ഷാ വിജ്ഞാപനം https://pareekshabhavan.kerala.gov.in ൽ പ്രസിദ്ധീകരിച്ചു.
സൗജന്യ തൊഴിൽ പരിശീലനം
കേന്ദ്രസർക്കാർ പദ്ധതിയായ ദേശീയ നഗര ഉപജീവന പദ്ധതിയുടെ (എൻ.യു.എൽ.എം) കീഴിൽ തിരുവനന്തപുരം പി.എം.ജി ജംഗ്ഷനിൽ കേരള ശാസ്ത്ര സാങ്കേതിക മ്യൂസിയം ക്യാമ്പസിനുള്ളിൽ പ്രവർത്തിക്കുന്ന ഐ.എച്ച്.ആർ.ഡിയുടെ അനുബന്ധ സ്ഥാപനമായ മോഡൽ ഫിനിഷിങ് സ്‌കൂൾ ജൂലൈ രണ്ടാം വാരം ആരംഭിക്കുന്ന അക്കൗണ്ട്‌സ് എക്‌സിക്യൂട്ടീവ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ്ടു (കോമേഴ്‌സ്) പാസ്/ കോമേഴ്‌സ് ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. പ്രായം 18 - 35 വരെ. കാലാവധി മൂന്ന് മാസം.
അപേക്ഷകർ തിരുവനന്തപുരം കോർപ്പറേഷൻ, നെടുമങ്ങാട്, നെയ്യാറ്റിൻകര, കഴക്കൂട്ടം, ആറ്റിങ്ങൽ എന്നീ മുൻസിപ്പാലിറ്റി പരിധിയിൽ സ്ഥിര തമാസക്കാരും ബി.പി.എൽ വിഭാഗത്തിൽപ്പെട്ടവരോ അല്ലെങ്കിൽ ഒരു ലക്ഷം രൂപയിൽ താഴെ വാർഷിക കുടുംബവരുമാനം ഉള്ളവരോ ആയിരിക്കണം. താത്പര്യമുള്ള അപേക്ഷകർ 0471 2307733, 8547005050 എന്നീ നമ്പറുകളിൽ മോഡൽ ഫിനിഷിങ്ങ് സ്‌കൂൾ ഓഫീസുമായോ അല്ലെങ്കിൽ താമസിക്കുന്ന മുൻസിപ്പാലിറ്റി/കോർപ്പറേഷനിലെ എൻ.യു.എൽ.എം ഓഫീസുമായോ ബന്ധപ്പെടണം.