അധ്യാപക യോഗ്യതാ പരീക്ഷ കെ-ടെറ്റിന് അപേക്ഷ ക്ഷണിച്ചു

ഓൺലൈൻ അപേക്ഷയും ഫീസും https://ktet.kerala.gov.in എന്ന വെബ്‌പോർട്ടൽ വഴി ഒക്ടോബർ 25 മുതൽ നവംബർ 7 വരെ സമർപ്പിക്കാം. 

Kerala Teacher Eligibility Test K Tet Notification

തിരുവനന്തപുരം : അധ്യാപക യോഗ്യതാ പരീക്ഷയായ കെ-ടെറ്റിന് ഉള്ള അപേക്ഷ ക്ഷണിച്ചു. ലോവർ പ്രൈമറി വിഭാഗം, അപ്പർ പ്രൈമറി വിഭാഗം ഹൈസ്‌കൂൾ വിഭാഗം സ്‌പെഷ്യൽ വിഭാഗം (ഭാഷാ- യു.പി തലംവരെ/സ്‌പെഷ്യൽ വിഷയങ്ങൾ ഹൈസ്‌കൂൾ തലം വരെ) എന്നിവയിലെ അദ്ധ്യാപക യോഗ്യത പരീക്ഷയ്ക്ക് വേണ്ടിയുള്ള വിജ്ഞാപനമാണ് പ്രസിദ്ധീകരിച്ചത്. ഓൺലൈൻ അപേക്ഷയും ഫീസും https://ktet.kerala.gov.in എന്ന വെബ്‌പോർട്ടൽ വഴി ഒക്ടോബർ 25 മുതൽ നവംബർ 7 വരെ സമർപ്പിക്കാം. 

ഒന്നിലധികം കാറ്റഗറികൾക്ക് അപേക്ഷിക്കുന്നവർ ഓരോ കാറ്റഗറിക്കും 500 രൂപ വീതവും SC/ST/PH/Blind വിഭാഗത്തിലുള്ളവർ 250 രൂപ വീതവും അടയ്ക്കണം. ഓൺലൈൻ നെറ്റ്ബാങ്കിംഗ്, ക്രെഡിറ്റ്/ ഡെബിറ്റ് കാർഡ് എന്നിവ മുഖേന പരീക്ഷാ ഫീസ് അടയ്ക്കാവുന്നതാണ്. അപേക്ഷ, ഓൺലൈൻ രജിസ്‌ട്രേഷൻ തുടങ്ങിയവയുടെ മാർഗ്ഗനിർദ്ദേശങ്ങൾ https://ktet.kerala.gov.in , https://pareekshabhavan.kerala.gov.in  എന്നീ വെബ്‌സൈറ്റുകളിൽ ലഭ്യമാണ്. ഒന്നോ അതിലധികമോ കാറ്റഗറികളിൽ ഒരുമിച്ച് ഒരു പ്രാവശ്യം മാത്രമേ അപേക്ഷിക്കാൻ കഴിയുള്ളൂ. അപേക്ഷ സമർപ്പിച്ച് ഫീസ് അടച്ച് കഴിഞ്ഞാൽ തിരുത്തലുകൾ അനുവദിക്കുന്നതല്ല.  വെബ്‌സൈറ്റിൽ നിന്നും ഹാൾടിക്കറ്റ് ഡൗൺലോഡ് ചെയ്യേണ്ട തീയതി നവംബർ 21.

Latest Videos
Follow Us:
Download App:
  • android
  • ios