ഗ്രാമീണ മേഖലയിലെ മുന്നേറ്റത്തിന് ഉതകുന്ന കണ്ടുപിടുത്തമാണോ ? കേരളത്തിലെ ഗവേഷകർക്ക് ഒരു അവസരം!

ഈ പരിപാടിയിലൂടെ ഗ്രാമീണ ഗവേഷകർക്ക്  വിദഗ്ദ്ധരുമായി ബന്ധപ്പെടാനും സഹകരിക്കാനും പരിശ്രമങ്ങൾക്ക് അംഗീകാരം നേടാനും അവസരം ലഭിക്കും.

Kerala State Council for Science Technology and Environment conduct  Rural Research meet up vkv

 

തിരുവനന്തപുരം: കേരളത്തിലെ ഗ്രാമീണ ഗവേഷകർക്ക് തങ്ങളുടെ നേട്ടങ്ങളും കണ്ടുപിടിത്തങ്ങളും അവതരിപ്പിക്കാൻ അവസരമൊരുക്കി കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ. നവംബർ 17 -18 തീയതികളിലായി തൃശൂർ പീച്ചിയിലുള്ള കേരള വന ഗവേഷണ കേന്ദ്രത്തിൽ വെച്ച് നടത്തുന്ന ഗ്രാമീണ ഗവേഷകസംഗമത്തിൽ പങ്കെടുത്തു ഗ്രാമീണ മേഖലയിൽ മുന്നേറ്റത്തിന് ഉതകുന്ന കണ്ടുപിടിത്തങ്ങൾ പ്രദർശിപ്പിക്കാനാണ് അവസരമൊരുക്കിയിട്ടുള്ളത്.

ഈ പരിപാടിയിലൂടെ ഗ്രാമീണ ഗവേഷകർക്ക്  വിദഗ്ദ്ധരുമായി ബന്ധപ്പെടാനും സഹകരിക്കാനും പരിശ്രമങ്ങൾക്ക് അംഗീകാരം നേടാനും അവസരം ലഭിക്കുമെന്ന് കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ അറിയിച്ചു. വിശദവിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക https://kscste.kerala.gov.in/rural-innovators-meet/ അപേക്ഷകൾ ലഭിക്കാനുള്ള അവസാന തീയതി : 25-09-2023.

Read More :  അടുത്ത 3 മണിക്കൂർ 9 ജില്ലകളിൽ മഴ, ഒൻപതാം തീയതി വരെ സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴയും ശക്തമായ കാറ്റും

Latest Videos
Follow Us:
Download App:
  • android
  • ios