Kerala SSLC Result 2022 : എസ്എസ്എല്‍സി പരീക്ഷ പുനർമൂല്യനിർണയ അപേക്ഷ ജൂൺ 16 മുതൽ; സേ പരീക്ഷ ജൂലൈയിൽ

2134 സ്കൂളുകളാണ് നൂറുമേനി വിജയം നേടിയിരിക്കുന്നത്.  എല്ലാ വിഷയത്തിനും എ പ്ലസ് നേടിയത് 44363 വിദ്യാർത്ഥികളാണ്.

Kerala SSLC Result 2022 revaluation application

തിരുവനന്തപുരം: എസ്എസ് എൽസി പരീക്ഷ (SSLC Result 2022) പുനർമൂല്യ നിർണയത്തിന് (revaluation) ജൂൺ 16 മുതൽ 21 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. സേ പരീക്ഷ ജൂലൈയിൽ നടത്തുമെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. ഇതിനെക്കുറിച്ചുള്ള വിജ്ഞാപനവും ഉടൻ തന്നെ പുറപ്പെടുവിക്കും. ഇത്തവണത്തെ എസ് എസ് എൽ സി പരീക്ഷ ഫലം 99.26 ശതമാനമാണ്.  2134 സ്കൂളുകളാണ് നൂറുമേനി വിജയം നേടിയിരിക്കുന്നത്.  എല്ലാ വിഷയത്തിനും എ പ്ലസ് നേടിയത് 44363 വിദ്യാർത്ഥികളാണ്. മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതൽ എ പ്ലസ് നേടിയ വിദ്യാർത്ഥികളുള്ളത്, 3024. ഏറ്റവും കൂടുതൽ വിജയ ശതമാനം നേടിയ ജില്ല കണ്ണൂരാണ്, 99.76 ശതമാനം. 

ഫലപ്രഖ്യാപന ശേഷം വൈകിട്ടു നാലു മുതൽ പി.ആർ.ഡി ലൈവ്, സഫലം 2022 എന്നീ ആപ്പുകളിലും  www.prd.kerala.gov.in,  result.kerala.gov.in, examresults.kerala.gov.in, https://pareekshabhavan.kerala.gov.in,  https://sslcexam.kerala.gov.in, https://results.kite.kerala.gov.in,  എന്നീ വെബ്‌സൈറ്റുകളിൽ ഫലം ലഭിക്കും. എസ്.എസ്.എൽ.സി. (എച്ച്.ഐ) റിസൾട്ട് http://sslchiexam.kerala.gov.in  ലും   റ്റി.എച്ച്.എസ്.എൽ.സി. (എച്ച്.ഐ) റിസൾട്ട്  http:/thslchiexam.kerala.gov.in ലും ടി.എച്ച്.എസ്.എൽ.സി. റിസൾട്ട് (http://thslcexam.kerala.gov.in) ലും എ.എച്ച്.എസ്.എൽ.സി റിസൾട്ട് http://ahslcexam.kerala.gov.in ലും ലഭ്യമാകുന്നതാണ്.
 

Latest Videos
Follow Us:
Download App:
  • android
  • ios