പ്ലസ് ടു അല്ലെങ്കിൽ തത്തുല്യ യോഗ്യതയുണ്ടോ? കേരള പൊലീസാകാം, വമ്പൻ അറിയിപ്പ് ഇതാ; അറിയേണ്ടതെല്ലാം ഒറ്റ ക്ലിക്കിൽ

168 സെ മീ  ഉയരവും 81 -86  സെ മീ നെഞ്ചളവും ശാരീരിക യോഗ്യതയായി അറിയിപ്പിൽ പറഞ്ഞിട്ടുണ്ട്. 2023 ജനുവരി 18 ാം തിയതി യാണ് അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി

kerala police recruitment application announced

തിരുവനന്തപുരം: തൊഴിലന്വേഷകർക്ക് കേരള പൊലീസിൽ ചേരാൻ വൻ അവസരം. ആംഡ് പോലീസ് ബറ്റാലിയനിൽ പോലീസ് കോൺസ്റ്റബിൾ തസ്തികയിലേക്ക് നിയമനത്തിനായി കേരള പബ്ലിക് സർവീസ് കമ്മീഷൻ വിജ്ഞാപനം  പുറപ്പെടുവിച്ചു. ഹയർസെക്കൻഡറി (പ്ലസ് ടു) പാസ്സായിരിക്കണം അല്ലെങ്കിൽ തത്തുല്യമായ പരീക്ഷ ജയിച്ചിരിക്കണം എന്നതാണ് യോഗ്യത. 18 മുതൽ 26 വയസുവരെയുള്ളവർക്കാണ് പൊലീസിൽ ചേരാൻ അവസരമുള്ളത്. ശാരീരിക യോഗ്യതകൾ സംബന്ധിച്ചുള്ള അറിയിപ്പും ഇതിനൊപ്പം കേരള പൊലീസ് നൽകിയിട്ടുണ്ട്. 168 സെ മീ  ഉയരവും 81 -86  സെ മീ നെഞ്ചളവും ശാരീരിക യോഗ്യതയായി അറിയിപ്പിൽ പറഞ്ഞിട്ടുണ്ട്. 2023 ജനുവരി 18 ാം തിയതി യാണ് അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി. യോഗ്യരായ ഉദ്യോഗാർത്ഥികൾ പി എസ് സി വെബ്സൈറ്റ് വഴി ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടതെന്നും കൂടുതൽ വിവരങ്ങൾ പി എസ് സി വെബ്‌സൈറ്റിൽ ലഭ്യമാണെന്നും അറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.

അറിയിപ്പ് പൂർണരൂപത്തിൽ

പൊലീസിൽ ചേരാൻ അവസരം
ആംഡ് പോലീസ് ബറ്റാലിയനിൽ പോലീസ് കോൺസ്റ്റബിൾ തസ്തികയിലേക്ക് നിയമനത്തിനായി കേരള പബ്ലിക് സർവീസ് കമ്മീഷൻ വിജ്ഞാപനം  പുറപ്പെടുവിച്ചു. (കാറ്റഗറി നമ്പർ: 537/2022)
വിദ്യാഭ്യാസ യോഗ്യത: ഹയർസെക്കൻഡറി (പ്ലസ് ടു) പാസ്സായിരിക്കണം അല്ലെങ്കിൽ തത്തുല്യമായ പരീക്ഷ ജയിച്ചിരിക്കണം.
പ്രായപരിധി: 18 – 26 വയസ്സ്. 02.01.1996 നും 01.01.2004 നും ഇടയിൽ ജനിച്ചവർ  (രണ്ട് തീയതികളും ഉൾപ്പെടുന്നു)
ശാരീരിക യോഗ്യതകൾ 
ഉയരം - 168 സെ.മീ, നെഞ്ചളവ് -81 -86  സെ.മീ
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: 18/01/2023 
യോഗ്യരായ ഉദ്യോഗാർത്ഥികൾ പി എസ് സി വെബ്സൈറ്റ് വഴി ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. 
കൂടുതൽ വിവരങ്ങൾ പി എസ് സി വെബ്‌സൈറ്റിൽ ലഭ്യമാണ്.

വേഷം മാറി കോളേജിലെത്തിയത് മുതൽ കേസ് തെളിയിച്ചതുവരെ, ശാലിനി നേരിട്ട വെല്ലുവിളികൾ, സിനിമാക്കഥയെ വെല്ലും! അഭിമുഖം

Latest Videos
Follow Us:
Download App:
  • android
  • ios