Kerala NEET PG 2022 കൗൺസിലിംഗിന്റെ രണ്ടാം ഘട്ട സീറ്റ് അലോട്ട്‌മെന്റ് ലിസ്റ്റ് ഡൌൺലോഡ് ചെയ്യാം

കേരള നീറ്റ് പിജി കൗൺസലിംഗ് 2022-ന്റെ രണ്ടാം ഘട്ട അലോട്ട്‌മെന്റ് ഫലം 2022 ഒക്ടോബർ 30 മുതൽ കാൻഡിഡേറ്റ് പോർട്ടലിൽ ലഭ്യമാണ്.

Kerala NEET PG counselling 2022 phase two allotment list released

ദില്ലി : കേരള നീറ്റ് പിജി 2022 കൗൺസിലിംഗിന്റെ രണ്ടാം ഘട്ട സീറ്റ് അലോട്ട്‌മെന്റ് ലിസ്റ്റ് എൻട്രൻസ് എക്‌സാമിനേഷൻസ് കമ്മീഷണർ (സിഇഇ) പുറത്തുവിട്ടു. 2022 ലെ കേരള നീറ്റ് പിജി കൗൺസിലിംഗിന്റെ രണ്ടാം റൗണ്ടിലേക്ക് യോഗ്യത നേടിയവർക്ക് cee.kerala.gov.in എന്ന ഔദ്യോഗിക വെബ്‌സൈറ്റിൽ അലോട്ട്‌മെന്റ് ലിസ്റ്റ് പരിശോധിക്കാം.

കേരള നീറ്റ് പിജി കൗൺസലിംഗ് 2022-ന്റെ രണ്ടാം ഘട്ട അലോട്ട്‌മെന്റ് ഫലം 2022 ഒക്ടോബർ 30 മുതൽ കാൻഡിഡേറ്റ് പോർട്ടലിൽ ലഭ്യമാണ്. കേരള നീറ്റ് പിജി കൗൺസലിംഗ് 2022 വഴി സർക്കാർ മെഡിക്കൽ കോളേജുകളിൽ 854 പിജി ഡിഗ്രി സീറ്റുകളിൽ പ്രവേശനം ലഭിക്കും. അതേസമയം 16 പിജി ഡിഗ്രി സീറ്റുകൾ തിരുവനന്തപുരത്തെ ആർസിസിയിലാണ് ലഭിക്കുക.

കേരള നീറ്റ് പിജി 2022 അലോട്ട്‌മെന്റ് ലെറ്റർ ഡൗൺലോഡ് ചെയ്യുന്നതെങ്ങനെ ?

  • cee.gov.in എന്ന വെബ്സൈറ്റിലേക്ക് പോകുക
  • "PG Medical 2022-Candidate portal" ലോഗിൻ ചെയ്യുക
  • ആപ്ലിക്കേഷൻ നമ്പറും പാസ്‌വേഡും നൽകുക
  • ‘allotment result' എന്നതിൽ ക്ലിക്ക് ചെയ്യുക
  • "Kerala NEET 2022 counselling allotment Memo" യുടെ പ്രിന്റൗട്ട് എടുക്കുക.

കേരള നീറ്റ് പിജി 2022 അലോട്ട്‌മെന്റ് ഫലം ലഭിച്ചു കഴിഞ്ഞാൽ

വിദ്യാർത്ഥികൾ ആവശ്യമായ രേഖകൾ സഹിതം 2022 ഒക്ടോബർ 31 നും നവംബർ 2 നും ഇടയിൽ ഉച്ചകഴിഞ്ഞ് 3 മണി വരെ അവർക്ക് അനുവദിച്ച കോളേജുകളിൽ റിപ്പോർട്ട് ചെയ്യണം. സമയപരിധിക്കുള്ളിൽ റിപ്പോർട്ട് ചെയ്യുന്നതിൽ പരാജയപ്പെടുന്നവർക്ക് അവരുടെ നിലവിലെ അലോട്ട്മെന്റും അവരുടെ ഹയർ ഓർഡർ ഓപ്ഷനുകളും നഷ്‌ടപ്പെടും. പ്രവേശനം നേടിയ വിദ്യാർത്ഥികളുടെ ലിസ്റ്റ് നവംബർ 2, 4 മണിക്ക് മുമ്പ് കോളേജ് അധികൃതർ അംഗീകരിച്ച് CEE-ക്ക് സമർപ്പിക്കേണ്ടതുണ്ട്. രണ്ടാം റൗണ്ട് കൗൺസിലിംഗിൽ ചേരുന്ന വിദ്യാർത്ഥികൾക്ക് തുടർന്നുള്ള റൗണ്ടുകളിൽ പങ്കെടുക്കാൻ അർഹതയില്ല. 

Latest Videos
Follow Us:
Download App:
  • android
  • ios