Kerala Jobs 14 June 2022 : ഇന്നത്തെ തൊഴിൽവാർത്തകൾ: റിസർച്ച് ഫെല്ലോ, അധ്യാപക ഒഴിവുകൾ
കേരള വനഗവേഷണ സ്ഥാപനത്തിൽ ജൂനിയർ റിസർച്ച് ഫെല്ലോയുടെ താത്കാലിക ഒഴിവുണ്ട്.
തിരുവനന്തപുരം: കേരള വനഗവേഷണ സ്ഥാപനത്തിൽ (kerala forest research institution) ജൂനിയർ റിസർച്ച് ഫെല്ലോയുടെ താത്കാലിക (research fellow) ഒഴിവുണ്ട്. ബോട്ടണി/ പ്ലാന്റ് സയൻസ്/ ബയോടെക്‌നോളജി/ ഫോറസ്ട്രീ എന്നിവയിൽ ഏതെങ്കിലും വിഷയത്തിലുള്ള ഒന്നാം ക്ലാസ് ബിരുദാനന്തര ബിരുദം, ബിരുദാനന്തര ബിരുദവുമായി ബന്ധപ്പെട്ട വിഷയത്തിൽ നേടിയ നാഷണൽ ലെവൽ ടെസ്റ്റ് ക്വാളിഫിക്കേഷൻ, സി.എസ്.ഐ.ആർ/യു.ജി.സി-നെറ്റ് അല്ലെങ്കിൽ ഗേറ്റ് എന്നിവയാണ് യോഗ്യത. മോളിക്യൂലാർ ടെക്‌നിക്‌സ്, വനമേഖലയിലുള്ള പ്രവൃത്തിപരിചയം എന്നിവ അഭികാമ്യം. കാലാവധി ഒരു വർഷം. പ്രതിമാസം 31,000 രൂപ + 8 ശതമാനം എച്ച്.ആർ.എ (ഹോസ്റ്റൽ സൗകര്യം ഉപയോഗിക്കാത്തവർക്ക് മാത്രം) ഫെലോഷിപ്പ് ലഭിക്കും. 2022 ജനുവരി ഒന്നിനു 36 വയസ് കവിയരുത്. പട്ടികജാതി പട്ടികവർഗക്കാർക്ക് അഞ്ചും മറ്റ് പിന്നാക്ക വിഭാഗക്കാർക്ക് മൂന്ന് വർഷവും നിയമാനുസൃതമായ വയസ് ഇളവ് ലഭിക്കും.
അധ്യാപക നിയമനം
വയനാട്: വാരാമ്പറ്റ ഗവ. ഹൈസ്‌ക്കൂളില്‍ ഒഴിവുള്ള തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നു. എച്ച്.എസ്.എ സോഷ്യല്‍ സയന്‍സ് അധ്യാപകര്‍ക്കുള്ള അഭിമുഖം ജൂണ്‍ 17 ന് രാവിലെ 9.30 മുതല്‍ 10.30 വരെ,നാച്ചുറല്‍ സയന്‍സ് 10.30 മുതല്‍ 11.30 വരെയും, ഇംഗ്ലീഷ് അധ്യാപകര്‍ക്ക് 11 മുതല്‍ 12.30 വരെയും, അറബിക് അധ്യാപകര്‍ക്ക് ഉച്ചയ്ക്ക് 2 മുതല്‍ 3 വരെയും, ഹിന്ദി അധ്യാപകര്‍ക്ക് 3 മുതല്‍ 4 വരെയും അഭിമുഖം നടക്കും. താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും, അവയുടെ ഓരോ പകര്‍പ്പും സഹിതം ഹാജരാകണം. ഫോണ്‍:9946139564,6282465417.
ആര്‍.ആര്‍.എഫിലേയ്ക്ക് ജീവനക്കാരെ ആവശ്യമുണ്ട്
തൃശൂർ: കൊടകര ബ്ലോക്ക് പഞ്ചായത്തിന്റെ അധീനതയിലുള്ള കൊടകര ആര്‍.ആര്‍.എഫ് യൂണിറ്റിലേയ്ക്ക് (പ്ലാസ്റ്റിക് ഷ്രെഡിംഗ് യൂണിറ്റ്) രണ്ട് വനിതാ ജീവനക്കാരെ ആവശ്യമുണ്ട്. കൊടകര ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ സ്ഥിരതാമസക്കാരും തൊഴിലുറപ്പ് തൊഴിലാളികളും ഹരിതകര്‍മ്മസേനാംഗങ്ങളും കുടുംബശ്രീ പ്രവര്‍ത്തകരുമായ 20നും 55നും ഇടയില്‍ പ്രായമുള്ള വനിതകള്‍ക്ക് മുന്‍ഗണന. താല്‍പര്യമുള്ളവര്‍ അപേക്ഷകള്‍ കൊടകര ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ സമര്‍പ്പിക്കണം. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂണ്‍ 20. ഫോണ്‍: 0480-2751462