Kerala Jobs 7 July 2022 : ഇന്നത്തെ തൊഴിൽവാർത്തകൾ; അസിസ്റ്റന്റ് അഡ്മിനിസ്‌ട്രേറ്റിവ് ഓഫീസർ, പ്രൊജക്ട് ഫെല്ലോ

തിരുവനന്തപുരത്ത് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജിയിലെ വിവിധ തസ്തികകളിലേക്ക് നേരിട്ടോ ഡെപ്യൂട്ടെഷൻ വഴിയോ നിയമനം നടത്തുന്നു. 

Kerala Jobs 7 July 2022 job vacancies today

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജിയിലെ വിവിധ തസ്തികകളിലേക്ക് നേരിട്ടോ ഡെപ്യൂട്ടെഷൻ (deputation appointment) വഴിയോ നിയമനം നടത്തുന്നു. സീനിയർ പ്രിൻസിപ്പൽ സയന്റിസ്റ്റ്  (1 ), സയന്റിസ്റ്റ് - E II (6) ,സയന്റിസ്റ്റ് - C (2) എന്നിങ്ങനെയാണ് ഒഴിവുകൾ. അപേക്ഷാ ഫോമിനും കൂടുതൽ വിവരങ്ങൾക്കും www.iav.kerala.gov.in സന്ദർശിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി ഓഗസ്റ്റ് 31.

കരാർ നിയമനം
തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ അസിസ്റ്റന്റ് അഡ്മിനിസ്‌ട്രേറ്റിവ് ഓഫീസർ (അഡ്മിനിസ്‌ട്രേഷൻ) തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തും. ജൂലൈ 21ന് വൈകിട്ട് 3 വരെ അപേക്ഷ സ്വീകരിക്കും. വിശദ വിവരങ്ങൾക്കും അപേക്ഷാഫോമിനും: www.rcctvm.gov.in.

പ്രൊജക്ട് ഫെല്ലോ ഒഴിവ്
കേരള വന ഗവേഷണ സ്ഥാപനത്തിൽ നിലവിലുള്ള പ്രൊജക്ട് ഫെല്ലോ ഒഴിവിൽ നിയമനം നടത്തും. ഒന്നാം ക്ലാസ് ബിരുദാനന്തര ബിരുദം കെമിസ്ട്രി/അനലിറ്റിക്കൽ കെമിസ്ട്രി/ബയോകെമിസ്ട്രി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. GC-MS, HPLC, CHNS, ICP-AES തുടങ്ങിയ അനലിറ്റിക്കൽ ഉപകരണങ്ങൾ കൈകാര്യം ചെയ്യുന്നതിലുള്ള പ്രവൃത്തിപരിചയം, അനലിറ്റിക്കൽ ഇൻസ്ട്രുമെന്റേഷനിലുള്ള പരിശീലനം തുടങ്ങിയവ അഭികാമ്യം. 31.05.2023 വരെയാണ് നിയമന കാലാവധി. പ്രതിമാസം 22,000 രൂപ ഫെല്ലോഷിപ്പ് ലഭിക്കും. 01.01.2022 ന് 36 വയസ് കവിയരുത്. പട്ടികജാതി പട്ടിക വർഗക്കാർക്ക് അഞ്ചും മറ്റ് പിന്നാക്ക വിഭാഗക്കാർക്ക് മൂന്ന് വർഷവും നിയമാനുസൃതമായ വയസിളവ് ലഭിക്കും.
താത്പര്യമുള്ള ഉദ്യോഗാർഥികൾക്ക് ജൂലൈ 15 ന് രാവിലെ 10 ന് അസൽ സർട്ടിഫിക്കറ്റുകൾ സഹിതം കേരള വനഗവേഷണ സ്ഥാപനത്തിന്റെ തൃശ്ശൂർ പീച്ചിയുലുള്ള ഓഫീസിൽ നടക്കുന്ന വാക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കാം.

ഗസ്റ്റ് ഇന്‍സ്ട്രക്ട്ര്‍ ഒഴിവ്
ആറ്റിങ്ങല്‍ ഗവണ്‍മെന്റ് ഐ.റ്റി.ഐയില്‍ ഇലക്ട്രോപ്ലേറ്റര്‍ ട്രേഡില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയില്‍ മുസ്ലിം വിഭാഗത്തിന് സംവരണം ചെയ്തിരിക്കുന്ന താല്‍ക്കാലിക ഒഴിവിലേക്കുള്ള അഭിമുഖം നാളെ(ജൂലൈ 8)നടക്കും. ബന്ധപ്പെട്ട ട്രേഡില്‍ നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റും മൂന്നുവര്‍ഷത്തെ പ്രവര്‍ത്തിപരിചയവും അല്ലെങ്കില്‍ നാഷണല്‍ അപ്രന്റിസ്ഷിപ്പ് സര്‍ട്ടിഫിക്കറ്റും ഒരു വര്‍ഷത്തെ പ്രവര്‍ത്തിപരിചയവുമാണ് യോഗ്യത. കെമിക്കല്‍ എന്‍ജിനീയറിംഗില്‍ ഡിപ്ലോമയോ ഡിഗ്രിയോ ഉള്ളവര്‍ക്കും അപേക്ഷിക്കാം.  യോഗ്യതയുള്ളവര്‍ അസ്സല്‍ രേഖകള്‍ സഹിതം രാവിലെ 10.30 ന്  ഐ.റ്റി.ഐയില്‍ നേരിട്ട് ഹാജരാകണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0470 2622391.

റേഡിയോഗ്രാഫർ നിയമനം; ജൂലൈ 18ന്
ആലപ്പുഴ:  സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലെ എക്‌സറേ വിഭാഗത്തിൽ റേഡിയോഗ്രാഫറുടെ താത്ക്കാലിക ഒഴിവില്‍ നിയമനത്തിനുള്ള അഭിമുഖം ജൂലൈ 18ന് രാവിലെ 11ന് നടക്കും. ബി.എസ്.സി. സി.എം.ആർ.ടി/ മെഡിക്കൽ റേഡിയോളജിക്കൽ ടെക്‌നോളജി ബിരുദവും അല്ലെങ്കിൽ പ്ലസ് ടൂവും റേഡിയോളജിക്കൽ ടെക്‌നോളജി ഡിപ്ലോമയുമാണ് യോഗ്യത.  രാവിലെ 10ന് മുൻപ് രേഖകളും അസൽ സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളുമായി എത്തണം. ഫോൺ-0477 2251151.

Latest Videos
Follow Us:
Download App:
  • android
  • ios