Kerala Jobs 6 July 2022 : ഇന്നത്തെ തൊഴിൽവാർത്തകൾ; സോഷ്യല്‍ വര്‍ക്കര്‍, മൾട്ടി ടാസ്‌ക് കെയർ പ്രൊവൈഡർ

 വനിതാ ശിശു വികസന വകുപ്പിനു കീഴില്‍ സംയോജിത ശിശു സംരക്ഷണ പദ്ധതിയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന ജില്ലാ ശിശു സംരക്ഷണ യൂണിറ്റില്‍ സോഷ്യല്‍ വര്‍ക്കറെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. 

Kerala Jobs 6 July 2022 job vacancies

ആലപ്പുഴ: വനിതാ ശിശു വികസന വകുപ്പിനു കീഴില്‍ സംയോജിത ശിശു സംരക്ഷണ പദ്ധതിയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന ജില്ലാ ശിശു സംരക്ഷണ യൂണിറ്റില്‍ (social worker vacancy) സോഷ്യല്‍ വര്‍ക്കറെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. സൈക്കോളജി/ സോഷ്യോളജി/ സോഷ്യല്‍ വര്‍ക്ക്  ബിരുദം/ ബിരുദാനന്തര ബിരുദ യോഗ്യതയുള്ള ജില്ലക്കാരായ വനിതകള്‍ക്ക് അപേക്ഷിക്കാം. പ്രവൃത്തിപരിചയമുള്ളവര്‍ക്ക് മുന്‍ഗണന. പരമാവധി പ്രായം 40 വയസ്.  അപേക്ഷ ജൂലൈ 20ന് വൈകുന്നേരം അഞ്ചു വരെ ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍, ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്, കോണ്‍വെന്‍റ് സ്‌ക്വയര്‍, ആലപ്പുഴ എന്ന വിലാസത്തില്‍ സ്വീകരിക്കും. അപേക്ഷ ഫോറവും വിശദവിവരവും http://wcd.kerala.gov.in എന്ന വിലാസത്തില്‍ ലഭിക്കും.

കൗൺസിലര്‍ നിയമനം; അപേക്ഷ ക്ഷണിച്ചു
ആലപ്പുഴ: വനിതാ ശിശു വികസന വകുപ്പിനു കീഴില്‍ സംയോജിത ശിശു സംരക്ഷണ പദ്ധതിയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന ജില്ലാ ശിശു സംരക്ഷണ യൂണിറ്റില്‍ കൗൺസിലറെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. സൈക്കോളജി/ സോഷ്യല്‍ വര്‍ക്ക് ബിരുദം/ ബിരുദാനന്തര ബിരുദ യോഗ്യതയുള്ള ജില്ലക്കാരായ വനിതകള്‍ക്ക് അപേക്ഷിക്കാം. പ്രവൃത്തിപരിചയമുള്ളവര്‍ക്ക് മുന്‍ഗണന. പരമാവധി പ്രായം 40 വയസ്. അപേക്ഷ ജൂലൈ 22ന് വൈകുന്നേരം അഞ്ചു വരെ ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍, ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്, കോണ്‍വെന്‍റ് സ്‌ക്വയര്‍, ആലപ്പുഴ എന്ന വിലാസത്തില്‍ സ്വീകരിക്കും. അപേക്ഷ ഫോറവും വിശദവിവരവും http://wcd.kerala.gov.in എന്ന വിലാസത്തില്‍ ലഭിക്കും.

മൾട്ടി ടാസ്‌ക് കെയർ പ്രൊവൈഡർ
കോട്ടയം: വനിതാ ശിശുവികസന വകുപ്പിന് കീഴിൽ കല്ലറയിൽ പ്രവർത്തിക്കുന്ന സർക്കാർ മഹിളാ മന്ദിരത്തിലേക്ക് കരാർ അടിസ്ഥാനത്തിൽ മൾട്ടി ടാസ്‌ക് കെയർ പ്രൊവൈഡറെ നിയമിക്കുന്നു. ഏഴാം ക്ലാസ് പാസായ 45 വയസിനു താഴെയുള്ള രാത്രിയിലും പകലും ജോലി ചെയ്യാൻ താൽപര്യമുള്ള വനിതകൾക്ക് അപേക്ഷിക്കാം. അപേക്ഷ ജൂലൈ 12ന് നാലിനകം നൽകണം. കൂടിക്കാഴ്ച ജൂലൈ 15ന് രാവിലെ 11ന് കല്ലറ സർക്കാർ മഹിളാ മന്ദിരത്തിൽ നടക്കും. വിശദവിവരത്തിന് ഫോൺ: 04829 269420.

സ്പീച്ച് തെറാപ്പിസ്റ്റുകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു 
സമഗ്ര ശിക്ഷ കേരള, ഇടുക്കിയുടെ കീഴില്‍ ബി ആര്‍ സി കളില്‍ സ്പീച്ച് തെറാപ്പി സേവനം നല്‍കുന്നതിന് സ്പീച്ച് തെറാപ്പിസ്റ്റ് കളില്‍നിന്നും അപേക്ഷ ക്ഷണിച്ചു. റിഹാബിലിറ്റേഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഓഡിയോളജി ആന്‍ഡ് സ്പീച്ച് ലാംഗ്വേജ് പത്തോളജിയില്‍ ബിരുദമോ തത്തുല്യ യോഗ്യതയോ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. യോഗ്യതപത്രങ്ങളുടെ പകര്‍പ്പ് സഹിതമുള്ള അപേക്ഷ ജൂലൈ 12 നകം സമഗ്ര ശിക്ഷ കേരളയുടെ ഇടുക്കി ജില്ലാ ഓഫീസില്‍ ലഭിക്കണം.  ഫോണ്‍:  04862 226 991
 

Latest Videos
Follow Us:
Download App:
  • android
  • ios