ഇന്നത്തെ തൊഴിൽവാർത്തകൾ; ക്ഷീര ലബോറട്ടറിയിൽ അനലിസ്റ്റ്, ഐ.ടി പ്രൊഫഷണല്‍ നിയമനം

ക്ഷീര വികസന വകുപ്പിന് കീഴിൽ തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന സ്റ്റേറ്റ് ഡയറി ലബോറട്ടറിയിൽ കെമിക്കൽ വിഭാഗത്തിൽ കരാറടിസ്ഥാനത്തിൽ അനലിസ്റ്റിന്റെ രണ്ടു ഒഴിവിലേക്ക്  അപേക്ഷ ക്ഷണിച്ചു. 

kerala job vacancies today

തിരുവനന്തപുരം: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി വയനാട് ജില്ല ഓഫീസില്‍  ഐ.റ്റി പ്രൊഫഷണല്‍  തസ്തികയില്‍  ദിവസ വേതനാടിസ്ഥാനത്തില്‍  നിയമനം നടത്തുന്നതിനുളള കൂടിക്കാഴ്ച നവംബര്‍ 15 ന് രാവിലെ 10 ന് ഓഫീസില്‍ നടക്കും. യോഗ്യത ബിരുദം, പി.ജി.ഡി.സി.എ/ എം.സി.എ/എം.എസ്.സി (കംമ്പ്യൂട്ടര്‍ സയന്‍സ്). പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍ പ്പെട്ടവര്‍ക്ക് മുന്‍ഗണന. ഫോണ്‍  04936-205959

ക്ഷീര ലബോറട്ടറിയിൽ അനലിസ്റ്റ്
ക്ഷീര വികസന വകുപ്പിന് കീഴിൽ തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന സ്റ്റേറ്റ് ഡയറി ലബോറട്ടറിയിൽ കെമിക്കൽ വിഭാഗത്തിൽ കരാറടിസ്ഥാനത്തിൽ അനലിസ്റ്റിന്റെ രണ്ടു ഒഴിവിലേക്ക്  അപേക്ഷ ക്ഷണിച്ചു. എം.ടെക് ഡയറി കെമിസ്ട്രി അല്ലെങ്കിൽ ബി.ടെക് ഡയറി സയൻസിൽ ബിരുദവും കുറഞ്ഞത് ഒരു വർഷം പാലും പാലുൽപ്പന്നങ്ങളും പരിശോധിക്കുന്നതിനുള്ള പ്രവൃത്തിപരിചയവുമാണ് യോഗ്യത. ഈ യോഗ്യതയുള്ളവരുടെ അഭാവത്തിൽ മേൽ പറഞ്ഞ പ്രവൃത്തിപരിചയമുള്ള ബയോ കെമിസ്ട്രി ബിരുദാനന്തര ബിരുദധാരികളെയും പരിഗണിക്കും.

പ്രായം 18നും 40നും മധ്യേ. പ്രതിമാസം വേതനം 30,000 രൂപ. അപേക്ഷകർ നവംബർ 17ന് അഞ്ചിന് മുമ്പ് ബയോഡാറ്റാ, പ്രവൃത്തിപരിചയം തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, ഇമെയിൽ വിലാസം, ഫോൺ നമ്പർ എന്നിവ ഉൾപ്പെടെ തിരുവനന്തപുരം പട്ടത്തുള്ള സ്റ്റേറ്റ് ഡയറി ലബോറട്ടറിയിൽ എത്തിക്കണം. ഇന്റർവ്യൂ നവംബർ 24നു രാവിലെ 11 ന് തിരുവനന്തപുരം പട്ടത്തുള്ള സ്റ്റേറ്റ് ഡയറി ലാബിൽ നടക്കും. കൂടുതൽ വിവരങ്ങൾക്ക്: www.dairydevelopment.kerala.gov.in, 0471-2440074.

ഗസ്റ്റ് ഫാക്കല്‍റ്റി നിയമനം
കിറ്റ്സില്‍ കരാ‍‍‍‍‍ർ അടിസ്ഥാനത്തിൽ അക്കൗണ്ടിംഗ് ആൻഡ് ഫിനാൻസ് ഗസ്റ്റ് ഫാക്കൽറ്റി നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അംഗീകൃത സർവ്വകലാശാലയിൽ നിന്ന് 55 ശതമാനം മാർക്കിൽ കുറയാതെ റഗുലർ ഫുൾടൈം എം.ബി.എ (ഫിനാൻസ്)/ എം.കോം പാസായിരിക്കണം. യൂണിവേഴ്സിറ്റി അംഗീകൃത സ്ഥാപനത്തിൽ നിന്നും ഒരു വർഷത്തിൽ കുറയാതെയുള്ള അധ്യാപന പരിചയമുണ്ടായിരിക്കണം. അപേക്ഷകർക്ക് 01.01.2022 ൽ (ഇളവുകൾ മാനദണ്ഡപ്രകാരം) 40 വയസ്സിന് മുകളിൽ ആകാൻ പാടില്ല. അവസാന തീയതി നവംബർ 15. വിശദവിവരങ്ങൾക്ക് www.kittsedu.org.

അനലിസ്റ്റിനെ നിയമിക്കുന്നു
ക്ഷീര വികസന വകുപ്പിന്റെ കീഴിൽ തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന സ്റ്റേറ്റ് ഡയറി ലബോറട്ടറിയിൽ മൈക്രോ ബയോളജി വിഭാഗത്തിൽ കരാറടിസ്ഥാനത്തിൽ അനലിസ്റ്റിന്റെ രണ്ടു ഒഴിവിലേക്ക്  അപേക്ഷ ക്ഷണിച്ചു. ഡയറി മൈക്രൊ ബയോളജിയിൽ എം.ടെക് ബിരുദവും രണ്ടു വർഷം ഏതെങ്കിലും എൻ.എ.ബി-ൽ  അക്രഡിറ്റെഡ് ലാബിൽ പാൽ, പാലുൽപ്പന്നങ്ങൾ, വെള്ളം എന്നിവയുടെ പരിശോധനയിലുള്ള പ്രവർത്തി പരിചയവുമാണ് യോഗ്യത. എം.ടെക് ഡയറി മൈക്രോ ബയോളജി ബിരുദധാരികളുടെ അഭാവത്തിൽ മൈക്രോ ബയോളജിയിൽ ബിരുദാനന്തര ബിരുദം ഉള്ളവരെ പരിഗണിക്കും. 

പ്രായം 18നും 40നും മദ്ധ്യേ. പ്രതിമാസം വേതനം 30,000 രൂപ. നിയമനം അഭിമുഖത്തിന്റെ അടിസ്ഥാനത്തിൽ. അപേക്ഷകൾ നവംബർ 17ന് അഞ്ചിന് മുമ്പായി ബയോഡാറ്റ, പ്രവർത്തിപരിചയം തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, ഇമെയിൽ വിലാസം, ഫോൺ നമ്പർ എന്നിവ ഉൾപ്പെടെ തിരുവനന്തപുരം പട്ടത്തുള്ള സ്റ്റേറ്റ് ഡയറി ലബോറട്ടറിയിൽ എത്തിക്കണം. ഇന്റർവ്യൂ നവംബർ 23നു 11 മണിക്ക് തിരുവനന്തപുരം പട്ടത്തുള്ള സ്റ്റേറ്റ് ഡയറി ലാബിൽ വെച്ച് നടത്തും. കൂടുതൽ വിവരങ്ങൾക്ക്: www.dairydevelopment.kerala.gov.in, 0471-2440074.

Latest Videos
Follow Us:
Download App:
  • android
  • ios