ഇതാണ് മാറ്റം, വിവരിച്ച് മന്ത്രി! 411 എണ്ണം പൂർത്തിയാക്കി, 127 എണ്ണം പണി നടക്കുന്നു; 973 സ്‌കൂളുകൾ പൊളിയാകും

രണ്ടായിരത്തി അറുന്നൂറ് കോടിയിലധികം രൂപയാണ് സ്‌കൂൾ കെട്ടിട നിർമ്മാണത്തിന് മാത്രമായി കിഫ്ബി പദ്ധതി പ്രകാരം നീക്കി വെച്ചിട്ടുള്ളതെന്നും മന്ത്രി

kerala education minister v sivankutty says 973 new school building renovation asd

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞവും അതിന്റെ തുടർച്ചയായുള്ള വിദ്യാകിരണം പദ്ധതിയും  പൊതുവിദ്യാഭ്യാസ മേഖലയിൽ വിപ്ലവകരമായ മാറ്റം ഉണ്ടാക്കിയതായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. പൊതുവിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് ഊന്നൽ നൽകുന്ന പദ്ധതിയുടെ ഭാഗമായി നിർമിക്കുന്ന 973 സ്‌കൂൾ കെട്ടിടങ്ങളിൽ 411 എണ്ണം പൂർത്തിയാക്കാനായി. 127ൽ അധികം  സ്‌കൂൾ കെട്ടിടങ്ങളുടെ നിർമ്മാണം ഈ അക്കാദമിക വർഷത്തിനുള്ളിൽ പൂർത്തിയാക്കും. 

തുലാവർഷം കനക്കുന്നു? അറബിക്കടലിൽ വീണ്ടും ന്യൂനമർദ്ദം! കാലാവസ്ഥ അറിയിപ്പ് പുതുക്കി, ഇടിമിന്നലോടുകൂടിയ മഴ സാധ്യത

ബാക്കി കെട്ടിടങ്ങളുടെ നിർമ്മാണം സമയബന്ധിതമായി പൂർത്തീകരിക്കുന്നതിനുള്ള തീരുമാനങ്ങൾ കൈക്കൊണ്ടിട്ടുണ്ട്. രണ്ടായിരത്തി അറുന്നൂറ് കോടിയിലധികം രൂപയാണ് സ്‌കൂൾ കെട്ടിട നിർമ്മാണത്തിന് മാത്രമായി കിഫ്ബി പദ്ധതി പ്രകാരം നീക്കി വെച്ചിട്ടുള്ളതെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. വിദ്യാഭ്യാസ മേഖലയിൽ കേരളവുമായുള്ള സഹകരണത്തിന്റെ തുടർച്ചയായി ഫിൻലന്റ് വിദ്യാഭ്യാസ മന്ത്രി മിസ് അന്ന മജ ഹെന്റിക്‌സൺ, ഫിൻലന്റ് അംബാസഡർ, ഫിൻലന്റ് കോൺസുലേറ്റ് ജനറൽ എന്നിവർ അടങ്ങുന്ന ഉന്നതതല സംഘം സംസ്ഥാനത്ത് എത്തി ചർച്ച നടത്തും. 

ബഹുമാനപ്പെട്ട മുഖ്യമന്ത്രി, പൊതുവിദ്യാഭ്യാസവും-തൊഴിലും വകുപ്പ് മന്ത്രി, പ്ലാനിംഗ് ബോർഡ് വൈസ് ചെയർപേഴ്‌സൺ, ചീഫ് സെക്രട്ടറി, പൊതുവിദ്യാഭ്യസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, പൊതുവിദ്യാഭ്യാസ ഡയറക്ടർ, വിവിധ വിദ്യാഭ്യാസ ഏജൻസികളുടെ തലവൻമാർ എന്നിവരുമായി ഒക്ടോബർ 19 നാണ്  ചർച്ച.  ഫിൻലന്റുമായുള്ള സഹകരണവുമായി ബന്ധപ്പെട്ട് റോഡ് മാപ്പ് തയ്യാറാക്കി കൂടുതൽ പ്രവർത്തനങ്ങൾ ചിട്ടപ്പെടുത്താനാണ്  സന്ദർശനം കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് മന്ത്രി അറിയിച്ചു. 

പാഠ്യപദ്ധതി പരിഷ്‌കരണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ഇതിനോടകം 3 കരട് ചട്ടക്കൂടുകൾ പുറത്തിറക്കികഴിഞ്ഞു. ഒന്ന്, മൂന്ന്, നാല്, അഞ്ച്, ഏഴ്, ഒമ്പത്  ക്ലാസുകളിലെ പുതുക്കിയ പാഠപുസ്തകങ്ങൾ 2024 ൽ സ്‌കൂൾ തുറക്കുന്നതോടെ വിദ്യാർത്ഥികൾക്ക് ലഭ്യമാക്കും. ഖാദർ കമ്മിറ്റി ഒന്നും രണ്ടും ഭാഗം റിപ്പോർട്ടുകൾ സമർപ്പിച്ചു കഴിഞ്ഞു. അതിൽ ഒന്നാം ഭാഗം നടപ്പാക്കുന്നത് സംബന്ധിച്ച റിപ്പോർട്ടും സ്‌പെഷ്യൽ റൂളും സർക്കാരിന് സമർപ്പിച്ചിട്ടുണ്ട്. ഈ റിപ്പോർട്ട് കാരണം ആർക്കും ജോലി നഷ്ടം ഉണ്ടാകില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios