കേരളം ഇതുവരെ കണ്ടതിൽ ഏറ്റവും വലിയ വിദേശ വിദ്യാഭ്യാസ എക്‌സ്‌പൊ; ജൂൺ 17,18 കൊച്ചിയിൽ, ഉടന്‍ രജിസ്റ്റര്‍ ചെയ്യാം
വിദേശപഠനം കൃത്യമായി പ്ലാന്‍ ചെയ്യാന്‍ ആധികാരികമായ വിവരങ്ങള്‍ ഏറ്റവും വിശ്വസനീയമായ ഉറവിടങ്ങളില്‍ നിന്നുമാകണം. ഇത് എളുപ്പമാക്കുകയാണ് ഏഷ്യാനെറ്റ് ന്യൂസ് സംഘടിപ്പിക്കുന്ന ഡിസ്‌കവര്‍ ഗ്ലോബല്‍ എജ്യുക്കേഷന്‍ എക്‌സ്‌പൊ
കേരളത്തിലെ ഏറ്റവും വലിയ വിദേശ വിദ്യാഭ്യാസ എക്‌സ്‌പൊ ജൂൺ 17,18 ന് കൊച്ചിയിൽ വീണ്ടും വരുന്നു. എക്‌സ്‌പൊയില്‍ പങ്കെടുക്കുന്ന വിദ്യാര്‍ഥികളില്‍ നിന്ന് തെരഞ്ഞെടുക്കുന്ന ഒരു ഭാഗ്യശാലിക്ക് ഒരു ലക്ഷം രൂപയുടെ സ്‌കോളർഷിപ് സൗജന്യമായി ലഭിക്കും. വിദേശത്ത് പഠിക്കാന്‍ അഗ്രഹിക്കുന്ന മലയാളികളുടെ എണ്ണം പ്രതിദിനം കൂടിവരികയാണ്. വിദേശ വിദ്യാഭ്യാസം ആഗ്രഹിക്കുന്നവര്‍ക്ക് എവിടെ പഠിക്കണം, അവിടെ എത്താനുള്ള ഏറ്റവും മികച്ച മാര്‍ഗം എന്നീ രണ്ട് കാര്യങ്ങള്‍ സംബന്ധിച്ച് കൂടുതല്‍ വ്യക്തത വേണം. പക്ഷേ, ഈ രണ്ടു തീരുമാനങ്ങള്‍ എടുക്കുന്നത് എളുപ്പമല്ല. വിദേശപഠനം കൃത്യമായി പ്ലാന്‍ ചെയ്യാന്‍ ആധികാരികമായ വിവരങ്ങള്‍ ഏറ്റവും വിശ്വസനീയമായ ഉറവിടങ്ങളില്‍ നിന്നുമാകണം. ഇത് എളുപ്പമാക്കുകയാണ് ഏഷ്യാനെറ്റ് ന്യൂസ് സംഘടിപ്പിക്കുന്ന ഡിസ്‌കവര്‍ ഗ്ലോബല്‍ എജ്യുക്കേഷന്‍ എക്‌സ്‌പൊ.
2023 ജൂൺ 17,18 ദിവസങ്ങളില്‍ കൊച്ചി ലുലു മാരിയോട്ട് ഹോട്ടൽ, ഇടപ്പള്ളിയിൽ വെച്ചാണ് എക്‌സ്‌പൊ നടക്കുന്നത്. രാവിലെ 9.30 മുതല്‍ 6 മണി വരെ നടക്കുന്ന പരിപാടിയില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മാത്രമാണ് പ്രവേശനം. എക്‌സ്‌പൊയില്‍ പങ്കെടുക്കുന്ന വിദ്യാര്‍ഥികളില്‍ നിന്ന് തെരഞ്ഞെടുക്കുന്ന ഒരു ഭാഗ്യശാലിക്ക് ഒരു ലക്ഷം രൂപയുടെ സ്കോളർഷിപ്പ് സൗജന്യമായി ലഭിക്കും.വിദേശ പഠനത്തെ കുറിച്ചുള്ള എല്ലാ ചോദ്യങ്ങള്‍ക്കും ഈ എക്‌സ്‌പൊ ഉത്തരം നല്‍കും. സുരക്ഷിതമായി വിദേശരാജ്യങ്ങളിലേക്ക് എത്തുന്നതിനുളള വഴികാട്ടിയുമാകും. അമ്പതോളം രാജ്യങ്ങളിലെ കോഴ്‌സുകളില്‍ നിന്ന് ഇഷ്ടപ്പെട്ട കോഴ്‌സ് തെരഞ്ഞെടുക്കാനുമാകും. ആയിരത്തിലധികം വിദേശ സര്‍വകലാശാലകളിലെ പ്രോഗ്രാമുകളെക്കുറിച്ച് അറിയാനും എക്‌സ്‌പൊ അവസരമൊരുക്കുന്നു. പ്രധാനപ്പെട്ട വിദേശ സര്‍വകലാശാലകളുടെ പ്രതിനിധികളുമായി നേരിട്ട് സംവദിക്കാം. കൂടാതെ വിദ്യാഭ്യാസ വായ്പ,ഐഇഎല്‍ടിഎസ് (IELTS) പരിശീലനം എന്നിവയെ കുറിച്ചുളള വിവരങ്ങളും എക്‌സ്‌പൊയില്‍ ലഭ്യമാണ്.
വിദേശ പഠനവും യാത്രയുമായി ബന്ധപ്പെട്ട് സമഗ്രമായ അറിവ് തരുന്ന എക്‌സ്‌പൊയുടെ ടൈറ്റില്‍ സ്‌പോണ്‍സര്‍ അഫിനിക്സ് സ്റ്റഡി എബ്രോഡ് & മൈഗ്രേഷൻ പ്രൈവറ്റ് ലിമിറ്റഡ് ( Affiniks Study Abroad & Immigration Pvt Ltd) ആണ്.ഹെറാള്‍ഡ്‌സ് ഇന്റര്‍നാഷണല്‍ ( Heralds international ) പ്രസന്റിങ്ങ് സ്‌പോണ്‍സര്‍ ആണ്. അൽഹിന്ദ് ഇംഗ്ലീഷ് ചാനൽ സ്റ്റഡി എബ്രോഡ് ( Alhind English Channel Study abroad), അൻഫീൽഡ് ഇന്റർനാഷണൽ (Anfield International ), ഗോഡ്സ്പീഡ് ഇമ്മിഗ്രേഷൻ & സ്റ്റഡി എബ്രോഡ് പ്രൈവറ്റ് ലിമിറ്റഡ് ( Godspeed Immigration & Study Abroad Pvt Ltd), ഹാർവെസ്റ്റ് സ്റ്റഡി എബ്രോഡ് ( Harvest Study Abroad), ഫെയർ ഫ്യൂചർ ( Fair Future) എന്നിവർ പവേർഡ് ബൈ സ്പോൺസറും മാറ്റ്ഗ്ലോബർ സ്റ്റഡി അബ്രോഡ് (Matglober Study Abroad), ഓസോൺ ഓവർസീസ് ( Ozone Overseas), സ്കൈമാർക്ക് എഡ്യൂക്കേഷൻ ( Skymark Education ), സാന്റമോണിക്ക സ്റ്റഡി എബ്രോഡ് പ്രൈവറ്റ് ലിമിറ്റഡ് ( Santamonica Study abroad Pvt Ltd), സ്റ്റഡി വേൾഡ് ഓൺലൈൻ ( Study World Online), ഗ്രാഡുവേറ്റ് ഓവർസീസ് ( Graduate Overseas), ഡി വേൾഡ് ഇന്റർനാഷണൽ ( D-World International ), മൂവ്മെന്റർ ( Movementor), ട്യൂടെൽ ന്യൂസിലാൻഡ് ( Tutel Newzealand ), പാട്രിക്സ് സ്റ്റഡി എബ്രോഡ് ( Patrick's Study Abroad ), കെ.സി ഓവർസീസ് ( KC Overseas), റോയൽ വിക്ടോറിയ എഡ്യൂക്കേഷൻ ഗ്രൂപ്പ് ( REG), ഹെതർലാൻഡ് എഡ്യൂക്കേഷണൽ കൺസൽട്ടൻസി ( Heatherland Educational Consultancy), തേർഡ് വേവ് ഓവർസീസ് എഡ്യൂക്കേഷൻ ( Thirdwave Overseas Education ), ബ്റൈറ്റ് എഡ്യൂക്കേഷണൽ കൺസൽട്ടൻസി ( Bright MBBS Educational Consultancy), ചെപ് എഡ്യൂക്കേഷണൽ ട്രസ്റ്റ് ( CHEP Educational Trust), ആക്സിസ് ഓവർസീസ് ( Axis Overseas)എന്നിവര്‍ എക്‌സ്‌പൊയുടെ ഭാഗമാകും.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയം യൂട്യൂബിൽ കാണാം...