പൈലറ്റാകാൻ എന്തുചെയ്യണമെന്ന് അന്ന് കലാമിനോട് ചോദിച്ച പെൺകുട്ടി, കീർത്തന സ്വപ്നത്തെ എത്തിപ്പിടിച്ചതിങ്ങനെ...

സ്വപ്നങ്ങൾക്ക് പുറകെ ഓടി നടന്നfരുന്ന എറണാകുളം കാണിനാട് ഗ്രാമത്തിലെ ഒരു കൊച്ചുമിടുക്കി 2016ൽ അബ്ദുൾ കലാമിനെ നേരിട്ട് കണ്ടപ്പോൾ ചോദിച്ചു. പൈലറ്റാകാൻ എന്ത് ചെയ്യണം?

keerthana will become pilot

കൊച്ചി: നാട്ടിൻപുറത്തെ ഒരു പെൺകുട്ടിയ്ക്ക് പൈലറ്റാകാൻ എന്ത് ചെയ്യണം? എറണാകുളം കണിനാട് സ്വദേശി കീർത്തന വിദ്യാത്ഥിയായിരിക്കെ ഈ ചോദ്യം അന്തരിച്ച ഡോ.എപിജെ അബ്ദുൾ കലാമിനോട് ചോദിച്ചു. സ്വപ്നം പിന്തുടരാൻ കലാമിൽ നിന്ന് മറുപടി ലഭിച്ച പെൺകുട്ടി ആറ് വർഷത്തിനിപ്പുറം ഇന്ത്യൻ എയർഫോഴ്സിൽ പൈലറ്റാണ്.

'Dream, dream, dream, Dream transform into thoughts, And thoughts result in action.' സ്വപ്നം കാണുക, സ്വപ്നങ്ങളെ ചിന്തകളാക്കുക, ചിന്തകളെ പ്രാവർത്തികമാക്കുക. അന്തരിച്ച ഡോ.എ.പി.ജെ അബ്ദുൾ കലാം കുട്ടികളോട് സ്ഥിരമായി പറയാറുണ്ടായിരുന്ന കാര്യം. സ്വപ്നങ്ങൾക്ക് പുറകെ ഓടി നടന്നfരുന്ന എറണാകുളം കാണിനാട് ഗ്രാമത്തിലെ ഒരു കൊച്ചുമിടുക്കി 2016ൽ അബ്ദുൾ കലാമിനെ നേരിട്ട് കണ്ടപ്പോൾ ചോദിച്ചു. പൈലറ്റാകാൻ എന്ത് ചെയ്യണം?

ആറ് വർഷങ്ങൾക്കിപ്പുറം ആ മിടുക്കി ഇന്ത്യൻ വ്യോമസേനയിൽ പൈലറ്റാണ്. ഫ്ലയിംഗ് ഓഫീസർ കീർത്തന.എൻ.വി. പ്ലസ് ടുവിന് ശേഷം പൈലറ്റാകുക എന്ന ലക്ഷ്യം കൊണ്ടുമാത്രം ബിടെക്കിന് കീർത്തന തെരഞ്ഞെടുത്തത് മെക്കാനിക്കൽ. കോഴ്സ് പൂർത്തിയായ ഉടനെ പരീക്ഷ എഴുതി. ഒന്നര വർഷത്തെ പരിശീലനം ഡിസംബർ 17ന് വിജയകരമായി പൂർത്തിയാക്കി. ഇതിനെല്ലാം തുണയായത് കുടുംബത്തിന്‍റെ പിന്തുണ. ഇനി ഒരുവർഷത്തെ തുടർപരിശീലനം കൂടിയുണ്ട്. അതും കഴിഞ്ഞാൽ അങ്ങ് ഉയരെ പരിധികളില്ലാതെ കീർത്തന പാറിപ്പറക്കും, ഇന്ത്യയുടെ അഭിമാനമായി.

Latest Videos
Follow Us:
Download App:
  • android
  • ios