Asianet News MalayalamAsianet News Malayalam

KEAM result 2022 : കീം പരീക്ഷ ഫലം പ്രഖ്യാപിച്ചു; സ്കോർ കാർഡ് പരിശോധിക്കേണ്ടതെങ്ങനെ?

പരീക്ഷഫലം ഡൗൺലോഡ് ചെയ്യുന്നതിന് അവരുടെ ആപ്ലിക്കേഷൻ നമ്പറും പാസ്‌വേഡും ആവശ്യമാ‌ണ്.

KEAM result 2022 published
Author
Trivandrum, First Published Aug 5, 2022, 12:04 PM IST | Last Updated Aug 5, 2022, 12:08 PM IST

തിരുവനന്തപുരം: കേരള എഞ്ചിനീയറിംഗ് ആർക്കിടെക്ചർ ഫാർമസി ആൻഡ് മെഡിക്കൽ എക്സാം (KEAM) ഫലം പ്രഖ്യാപിച്ചു. പരീക്ഷയെഴുതിയ വിദ്യാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റായ cee.kerala.gov.in-ൽ നിന്ന് ഫലം പരിശോധിക്കാനും ഡൗൺലോഡ് ചെയ്യാനും കഴിയും. പരീക്ഷഫലം ഡൗൺലോഡ് ചെയ്യുന്നതിന് അവരുടെ ആപ്ലിക്കേഷൻ നമ്പറും പാസ്‌വേഡും ആവശ്യമാ‌ണ്. ഉദ്യോഗാർത്ഥിയുടെ സ്കോർകാർഡിൽ പേര്, റോൾ നമ്പർ, പരീക്ഷയുടെ പേര്, ഓരോ വിഷയത്തിലും നേടിയ മാർക്ക്, ആവശ്യമായ മിനിമം മാർക്ക്, നേടിയ മൊത്തം മാർക്ക്, വിദ്യാർത്ഥികളുടെ യോഗ്യത തുടങ്ങിയ വിവരങ്ങൾ അടങ്ങിയിരിക്കും.

Read Also പ്ലസ് വൺ ക്ലാസ്സുകള്‍ ഓഗസ്റ്റ് 25ന് തുടങ്ങും; സംസ്ഥാന കലോത്സവം ജനുവരി 3 മുതല്‍ 7 വരെ കോഴിക്കോട്ട്

പരീക്ഷഫലം ഡൗൺലോഡ് ചെയ്യാം
ഔദ്യോഗിക വെബ്‌പേജിലേക്ക് പോകുക cee.kerala.gov.in.
വെബ്‌സൈറ്റിന്റെ ഹോംപേജിൽ,  'KEAM 2022 ഫല ലിങ്ക്' എന്ന ലിങ്കിൽ അതിൽ ക്ലിക്ക് ചെയ്യുക
ആപ്ലിക്കേഷൻ നമ്പറും പാസ് വേർഡും നൽകുക
KEAM 2022 സ്‌കോർകാർഡ് സ്‌ക്രീനിൽ ദൃശ്യമാകും
ഡൗൺലോഡ് ചെയ്ത് പ്രിന്റൗട്ട് എടുക്കുക.

ജൂലൈ 4 നാണ് KEAM 2022 പരീക്ഷ നടത്തിയത്. കൂടാതെ, പരീക്ഷയുടെ ഉത്തരസൂചികകൾ അതേ ദിവസം തന്നെ പുറത്തിറക്കിയിരുന്നു. പരീക്ഷ വിജയിക്കുന്ന അപേക്ഷകർക്ക് KEAM 2022 കൗൺസിലിംഗിനും സീറ്റ് അലോട്ട്‌മെന്റ് പ്രക്രിയയ്ക്കും ഹാജരാകാൻ അർഹതയുണ്ട്. ഓഗസ്റ്റിലോ സെപ്റ്റംബറിലോ നടപടിക്രമങ്ങൾ നടക്കും. റാങ്ക് ലിസ്റ്റും ടോപ്പർ ആയിട്ടുള്ള വിദ്യാർത്ഥികളെക്കുറിച്ചുള്ള വിവരങ്ങളും വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട്.വിദ്യാർത്ഥികൾക്ക് പരീക്ഷ ഫലത്തിനൊപ്പം തന്നെ KEAM 2022 കട്ട്-ഓഫും പരിശോധിക്കാവുന്നതാണ്.


നീറ്റ് /കീം പരീക്ഷ: പ്രൊപ്പോസൽ ക്ഷണിച്ചു
പട്ടികവർഗ വിദ്യാർഥികളിൽ നിന്ന് മെറിറ്റ് അടിസ്ഥാനത്തിൽ തിരഞ്ഞെടുക്കപ്പെടുന്ന 100 കുട്ടികൾക്കായി 2023 ലെ നീറ്റ് /കീം പ്രവേശന പരീക്ഷയ്ക്ക് പരിശീലനം നടത്തുന്നതിനായി പ്രപ്പോസൽ ക്ഷണിച്ചു.പരിശീലനം നൽകുന്നതിനുള്ള മതിയായ സൗകര്യങ്ങളും ഈ മേഖലയിൽ 10 വർഷത്തിൽ കുറയാത്ത മുൻപരിചയവുമുള്ള സ്ഥാപനങ്ങൾക്ക് പ്രൊപ്പോസൽ നൽകാം.
കുറഞ്ഞത് 9 മാസം അല്ലെങ്കിൽ പരീക്ഷയ്ക്ക് തൊട്ട് മുൻപ് വരെ കോഴ്‌സ് നടത്തേണ്ടതാണ്. റസിഡൻഷ്യൽ  ക്ലാസുകൾ  നടത്തുന്നതിന് ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും താമസ സൗകര്യവും ഭക്ഷണവും ഉറപ്പാക്കേണ്ടതാണ്.  ഓഗസ്റ്റ് 16 വൈകിട്ട് നാല് മണി വരെ പ്രൊപ്പോസലുകൾ സ്വീകരിക്കും. ഇത് സംബന്ധിച്ച പ്രീ ബിഡ് മീറ്റിങ് ഓഗസ്റ്റ് 11 നു രാവിലെ 11 മണിക്ക് പട്ടികവർഗ്ഗ വികസന വകുപ്പ് ഡയറക്ടറേറ്റിൽ നടക്കും. വിവരങ്ങൾക്ക് - 0471-2303229, 2304594.

 

Latest Videos
Follow Us:
Download App:
  • android
  • ios