KEAM 2022 : കീം മൂന്നാംഘട്ട കൌൺസിലിംഗ് ആരംഭിച്ചു, മൂന്നാം ഘട്ട അലോട്ട്മെന്റ് പ്രൊവിഷണൽ ലിസ്റ്റ് ഒക്ടോബർ 13 ന്
സ്വാശ്രയ എഞ്ചിനീയറിംഗ് കോളേജുകളിലേക്കുള്ള CEE അലോട്ട്‌മെന്റിന്റെ അവസാന ഘട്ടമാണിത്.
ദില്ലി : കേരള എൻജിനീയറിങ് ആർക്കിടെക്ചർ മെഡിക്കൽ (KEAM) 2022 ന്റെ മൂന്നാം ഘട്ട കൗൺസിലിംഗ് കേരള പ്രവേശന പരീക്ഷാ കമ്മീഷണറുടെ (CEE) ഔദ്യോഗിക വെബ്സൈറ്റ് ആയ cee.kerala.gov.in-ൽ ആരംഭിച്ചു. ഓൺലൈൻ ഓപ്ഷൻ പരിശോധിച്ച് ഉറപ്പാക്കുന്നതിനും നിലവിലുള്ള ഓപ്ഷനുകൾ പുനഃക്രമീകരിക്കുന്നതിനോ അനാവശ്യ ഓപ്ഷനുകൾ ഇല്ലാതാക്കുന്നതിനോ പുതിയ കോഴ്സുകൾക്കും കോളേജുകൾക്കും പുതിയ ഓപ്ഷനുകൾ ഫയൽ ചെയ്യുന്നതിനോ ആവശ്യമായ സൗകര്യം അധികൃതർ ആരംഭിച്ചിട്ടുണ്ട്.
സ്വാശ്രയ എഞ്ചിനീയറിംഗ് കോളേജുകളിലേക്കുള്ള CEE അലോട്ട്‌മെന്റിന്റെ അവസാന ഘട്ടമാണിത്. 2022 ലെ KEAM കൗൺസിലിംഗിന്റെ മൂന്നാം ഘട്ടത്തിന്റെ ചോയ്‌സ് പൂരിപ്പിക്കുന്നതിനുള്ള അവസാന തീയതി ഒക്‌ടോബർ 11 ആണ്. KEAM മൂന്നാംഘട്ട കൗൺസിലിംഗ് പ്രക്രിയയിൽ രജിസ്‌ട്രേഷനും ഉൾപ്പെടുന്നുണ്ട്. തുടർന്ന് ചോയ്‌സുകൾ തീരുമാനിക്കലും ലോക്കിംഗും സീറ്റ് അലോട്ട്‌മെന്റ് പ്രസിദ്ധീകരിക്കലും അനുവദിച്ച കേന്ദ്രത്തിൽ റിപ്പോർട്ടുചെയ്യലും ഉൾപ്പെടുന്നു. കീം 2022 സീറ്റ് അലോട്ട്‌മെന്റ് ഒന്നാം ഘട്ടം സെപ്റ്റംബർ 22നും രണ്ടാം ഘട്ടം സെപ്തംബർ 30നും പുറത്തിറക്കിയിരുന്നു.
KEAM 2022 മൂന്നാംഘട്ട കൗൺസിലിംഗ് തീയതികൾ ചുവടെ പരിശോധിക്കാം.
- ഓൺലൈൻ ഓപ്ഷൻ സ്ഥിരീകരണത്തിനും ഹൈ ഓപ്ഷൻ പുനഃക്രമീകരണത്തിനും/അനാവശ്യ ഓപ്ഷനുകൾ ഇല്ലാതാക്കുന്നതിനും പുതുതായി ചേർത്ത കോഴ്‌സുകൾ/കോളേജുകളിലേക്ക് പുതിയ ഓപ്ഷനുകളുടെ രജിസ്ട്രേഷനും ഉള്ള സൗകര്യം ഒക്ടോബർ ഏഴ് 2022നായിരിക്കും
- ഓൺലൈൻ ഓപ്‌ഷൻ സ്ഥിരീകരണവും പുനഃക്രമീകരണവും/ ഒഴിവാക്കൽ/ഓപ്‌ഷനുകളുടെ കൂട്ടിച്ചേർക്കൽ എന്നിവയ്ക്കുള്ള അവസരം ഒക്ടോബർ 11 ന് നാല് മണിക്ക് അവസാനിക്കും
- KEAM 2022 സീറ്റ് അലോട്ട്‌മെന്റ് മൂന്നാംഘട്ടത്തിന്റെ പ്രസിദ്ധീകരണം ഒക്ടോബർ 13 ന്
KEAM 2022 മൂന്നാംഘട്ട കൗൺസിലിംഗിന് അപേക്ഷിക്കാനുള്ള നടപടികൾ
- കീം 2022 ഔദ്യോഗിക വെബ്സൈറ്റ് ആയ cee.karala.gov.in സന്ദർശിക്കുക
- ഹോം പേജിൽ കീം 2022 കാൻഡിഡേറ്റ് പോർട്ടൽ എന്നതിൽ ക്ലിക്ക് ചെയ്യുക
- കീം കാൻഡിഡേറ്റ് ലോഗിൻ വിവരങ്ങൾ നൽകുക - ആപ്ലിക്കേഷൻ നമ്പർ, പാസ്വേർഡ്
- ആവശ്യമായ വിവരങ്ങൾ ചേർക്കുക
- മറ്റ് ആവശ്യങ്ങൾക്കായി പ്രിന്റ് ഔട്ടോ സ്ക്രീൻഷോട്ടോ എടുക്കുക