വിദ്യാർത്ഥികൾക്ക് അധിക അക്കാദമിക പിന്തുണ; കെഎസ്ടിഎ യുടെ കരുതൽ -23 പദ്ധതി

സംസ്ഥാനത്തെ എൽപി,യുപി സ്കൂൾ വിദ്യാർത്ഥികളുടെ അടിസ്ഥാന ശേഷികളെ കൂടുതൽ മെച്ചമാക്കാൻ കെഎസ്ടിഎയുടെ ഈ ഇടപെടലിലൂടെ കഴിയും. 

karuthal 2023 project for students extra academic support sts

തിരുവനന്തപുരം:  വിദ്യാർത്ഥികൾക്ക് അധിക അക്കാദമിക പിന്തുണ നൽകുന്ന കെ എസ് ടി എയുടെ "കരുതൽ 23" പദ്ധതി പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. ഓരോ കുട്ടിയുടെയും സവിശേഷ ശേഷികൾ പരമാവധിയിൽ എത്തിക്കുന്നതിനും പരിമിതികൾ മറികടക്കുന്നതിന് സഹായിക്കാനുള്ള ഉത്തരവാദിത്തം അധ്യാപക സമൂഹമാകെ ഏറ്റെടുക്കേണ്ടതുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

വിദ്യാലയങ്ങളിൽ എത്തിച്ചേരുന്ന കുട്ടികൾക്ക് എല്ലാം തുല്യ നീതി ഉറപ്പുവരുത്തുക എന്നത് അതിപ്രധാനമാണ്. സംസ്ഥാനത്തെ എൽപി,യുപി സ്കൂൾ വിദ്യാർത്ഥികളുടെ അടിസ്ഥാന ശേഷികളെ കൂടുതൽ മെച്ചമാക്കാൻ കെഎസ്ടിഎയുടെ ഈ ഇടപെടലിലൂടെ കഴിയും. കൂടുതൽ വിദ്യാലയങ്ങളിലേക്ക് പദ്ധതി വ്യാപിപ്പിക്കണമെന്നും  മന്ത്രി നിർദ്ദേശിച്ചു. സംസ്ഥാനത്തെ യുപി വിഭാഗം ഉൾപ്പെടുന്ന ആയിരം വിദ്വാലയങ്ങൾ ആദ്വഘട്ടം എന്ന നിലയിൽ ഏറ്റെടുത്ത് ഒരു അധിക അക്കാദമിക പ്രവർത്തന പാക്കേജിലൂടെ പ്രൈമറി കുട്ടികളിൽ അടിസ്ഥാനശേഷി വികസനത്തിനായി ഇടപെടാനാണ് കെ. എസ്. ടി. എ.തീരുമാനിച്ചിരിക്കുന്നത്. 

 

Latest Videos
Follow Us:
Download App:
  • android
  • ios