റമദാൻ കണക്കിലെടുത്ത് സ്കൂൾ പ്രവർത്തന സമയത്തില്‍ മാറ്റം; സർക്കുലർ പുറപ്പെടുവിച്ച് കർണാടകയും ആന്ധ്രപ്രദേശും

ഈ തീരുമാനം മുൻകൂർ മാർഗ്ഗനിർദ്ദേശങ്ങളുമായി പൊരുത്തപ്പെടുന്നതും വിദ്യാർത്ഥികൾക്ക് അവരുടെ പഠനത്തിന് തടസം സൃഷ്ടിക്കാതെ വിശുദ്ധ മാസം ആചരിക്കാമെന്ന് ഉറപ്പ് നൽകാൻ ശ്രമിക്കുന്നതുമാണ്.

Karnataka and Andhra Pradesh Changed Timings For school due to Ramadan btb

ബംഗളൂരു: വിശുദ്ധ റമദാൻ കണക്കിലെടുത്ത് കർണാടകയിലെയും ആന്ധ്രാപ്രദേശിലെയും സ്കൂളുകളുടെ പ്രവര്‍ത്തന സമയത്തിൽ മാറ്റം. ഉറുദു, മറ്റ് ന്യൂനപക്ഷ ഭാഷാ വിദ്യാർത്ഥികൾക്കും അവരുടെ അക്കാദമിക് പ്രകടനത്തെ ബാധിക്കാതെ റമദാൻ വ്രതം അനുഷ്ഠിക്കുന്നതിന് വേണ്ടിയാണ് സമയ മാറ്റം കൊണ്ട് വന്നിട്ടുള്ളത്. ഉറുദു പ്രൈമറി, ഹൈസ്‌കൂളുകളുടെ പ്രവര്‍ത്തന സമയം രാവിലെ എട്ട് മുതൽ ഉച്ചയ്ക്ക് 12:45 വരെ പരിഷ്‌കരിച്ചുകൊണ്ട് കർണാടക ഉറുദു, മറ്റ് ന്യൂനപക്ഷ ഭാഷാ സ്‌കൂളുകളുടെ ഡയറക്ടറേറ്റ് സർക്കുലർ പുറത്തിറക്കി.

ഈ തീരുമാനം മുൻകൂർ മാർഗ്ഗനിർദ്ദേശങ്ങളുമായി പൊരുത്തപ്പെടുന്നതും വിദ്യാർത്ഥികൾക്ക് അവരുടെ പഠനത്തിന് തടസം സൃഷ്ടിക്കാതെ വിശുദ്ധ മാസം ആചരിക്കാമെന്ന് ഉറപ്പ് നൽകാൻ ശ്രമിക്കുന്നതുമാണ്. ഇക്കാര്യത്തിൽ ആവശ്യമായ നടപടിക്രമങ്ങൾ സ്‌കൂളുകൾ സ്വീകരിക്കണമെന്നും സർക്കുലറിൽ വ്യക്തമാക്കിയിട്ടുണ്ട്. ഉറുദു-മീഡിയം സ്‌കൂളുകളുടെ സ്‌കൂൾ സമയങ്ങളിൽ സമാനമായ മാറ്റം ആന്ധ്രാപ്രദേശ് സ്‌കൂൾ വിദ്യാഭ്യാസ വകുപ്പും പ്രഖ്യാപിച്ചിട്ടുണ്ട്.

ഈ വർഷം മാർച്ച് 12 മുതൽ ഏപ്രിൽ 10 വരെ രാവിലെ എട്ട് മുതൽ ഉച്ചയ്ക്ക് 1:30 വരെയാകും സ്കൂളുകൾ പ്രവര്‍ത്തിക്കുക. റമദാൻ പ്രമാണിച്ച് സമയക്രമം മാറ്റണമെന്ന് ന്യൂനപക്ഷ അധ്യാപക സംഘടന ആവശ്യപ്പെട്ടതിനെ തുടർന്നാണ് തീരുമാനമെന്ന് സർക്കുലറിൽ പറയുന്നു. എന്നാല്‍, ഷെഡ്യൂളിംഗ് മാറ്റങ്ങൾ സെക്കൻഡറി സ്കൂൾ സർട്ടിഫിക്കറ്റ് (എസ്എസ്‍സി) പൊതു പരീക്ഷകളെയോ മറ്റ് പരീക്ഷകളെയോ ബാധിക്കില്ലെന്ന് അറിയിപ്പിൽ പറയുന്നു.

കൊടും ചൂട് മാത്രമല്ല, മറ്റൊരു വില്ലൻ കൂടെ; ഒമ്പത് ജില്ലകളിൽ പ്രത്യേക നിർദേശം, മഞ്ഞ അലേര്‍ട്ട് പ്രഖ്യാപിച്ചു

ജിഎസ്‍ടി ഓക്കെ, ഇതെന്താ ഈ അധിക സേവന നികുതി; ഹോട്ടലിന്‍റെ അതിബുദ്ധിക്ക് 'എട്ടിന്‍റെ പണി'; കനത്ത പിഴ ചുമത്തി

ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കെ രാജ്യം ചിന്തിക്കുന്നതെന്ത്? സര്‍വേയില്‍ പങ്കെടുക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios