മൂന്നാം വയസിലെ ആസിഡ് ആക്രമണം, കാഴ്ച നഷ്ടമായെങ്കിലും സിബിഎസ്ഇ 10ാം ക്ലാസില്‍ മിന്നും വിജയവുമായി കൈഫി

രണ്ട് വര്‍ഷം മുന്‍പാണ് കൈഫിയെ ആക്രമിച്ചവര്‍ ജയില്‍ മോചിതരായത്. എന്നാല്‍ വെല്ലുവിളികളില്‍ തളര്‍ന്നിരിക്കാന്‍ ഈ 15കാരി തയ്യാറായിരുന്നില്ലെന്ന് തെളിയിക്കുന്നതാണ് സിബിഎസ്ഇ 10 ക്ലാസിലെ റിസല്‍ട്ട്

Kaifi survives acid attack at the age of 3 but score 95 percentage mark in CBSE exam defeating all challenges etj

ചണ്ഡിഗഡ്: സിബിഎസ്ഇ പത്താം തരം പരീക്ഷയില്‍ ആസിഡ് ആക്രമത്തിനിരയായ പെണ്‍കുട്ടിക്ക് മിന്നുന്ന വിജയം. 95 ശതമാനം വിജയം നേടിയാണ് ചണ്ഡിഗഡിലെ സ്പെഷ്യല്‍ സ്കൂളിലെ വിദ്യാര്‍ത്ഥിനിയായ കൈഫി പത്താം ക്ലാസ് പഠനം പൂര്‍ത്തിയാക്കുന്നത്. മൂന്നാം വയസിലാണ് കൈഫിക്ക് ആസിഡ് ആക്രമണത്തിന് ഇരയാവുന്നത്. ഹിസാറിലെ ഗ്രാമത്തില്‍ വച്ച് ഹോളി ആഘോഷത്തിനിടെ മൂന്ന് പേര്‍ കൈഫിക്ക് നേരെ ആസിഡ് ഒഴിക്കുകയായിരുന്നു.

ആസിഡ് ആക്രമണത്തില്‍ കഫിക്ക് കാഴ്ച നഷ്ടമായിരുന്നു. മകള്‍ക്ക് കാഴ്ച കിട്ടുമെന്ന പ്രതീക്ഷയില്‍ പിതാവ് പവനും മാതാവ് സുമന്‍ കിലോമീറ്ററുകള്‍ അകലെയുള്ള ആശുപത്രികളില്‍ പോലും ചികിത്സ തേടിയെത്തിയെങ്കിലും ഫലം കണ്ടില്ല.  കൈഫിയെ ആക്രമിച്ച മൂന്ന് പേരും രണ്ട് വര്‍ഷം മുന്‍പാണ് ജയില്‍ മോചിതരായിരുന്നു. എന്നാല്‍ ആസിഡ് ആക്രമണവും കാഴ്ചാ പരിമിതിയും ഒന്നും തന്നെ മുന്നോട്ടുള്ള പാതയില്‍ വെല്ലുവിളിയാവാന്‍ അനുവദിക്കില്ലെന്ന് ഉറപ്പിച്ചായിരുന്നു കൈഫിയുടെ പഠനം. ചണ്ഡിഗഡില്‍ കാഴ്ചാ പരിമിതര്‍ക്കായുള്ള വിദ്യാലയത്തിലാണ് കൈഫി പഠിക്കുന്നത്. ഹരിയാന സെക്രട്ടറിയേറ്റിലെ പ്യൂണാണ് കൈഫിയുടെ പിതാവ്.

മണിക്കൂറിൽ നാല് ശസ്ത്രക്രിയകൾ, മൂന്ന് മാസം അബോധാവസ്ഥയിൽ; ആ കാലം കഴിഞ്ഞു, ഇനി നന്ദന ഡോക്ടറാകും

ശാസ്ത്രി നഗറിലാണ് കൈഫി കുടുംബത്തിനൊപ്പം താമസിക്കുന്നത്. കൈഫിക്ക് ശരിയായ രീതിയില്‍ വിദ്യാഭ്യാസം നല്‍കണമെന്ന ലക്ഷ്യവുമായി ചണ്ഡിഗഡിലേക്ക് താമസം മാറ്റിയ രക്ഷിതാക്കളുടെ പ്രതീക്ഷ ഉയര്‍ത്തിപ്പിടിക്കുന്നതായിരുന്നു കൈഫിയുടെ വിജയം. വീഡിയോകളിലൂടെയും മള്‍ട്ടി മീഡിയോ സാധ്യതകളും രക്ഷിതാക്കളുടെ പിന്തുണയോടെ പരിശീലിച്ചാണ് തന്‍റെ നേട്ടമെന്നാണ് കൈഫിയുടെ പ്രതികരണം. ഹ്യുമാനിറ്റീസ് എടുത്ത് പഠനം തുടരാനും സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ വിജയം നേടാനുമാണ് ഈ 15കാരിയുടെ അടുത്ത ശ്രമം. 

'ഉപേക്ഷിച്ച അച്ഛൻ ഇപ്പോൾ ഖേദിക്കുന്നുണ്ടാകും', പത്താം ക്ലാസിൽ 99.4 ശതമാനം മാർക്കുമായി ശ്രീജ

Latest Videos
Follow Us:
Download App:
  • android
  • ios