'നീറ്റ് ഓൺലൈൻ ആക്കണം, എൻടിഎയിലും മാറ്റം'; പരീക്ഷകളിൽ മാറ്റം നിർദ്ദേശിച്ച് കെ രാധാകൃഷ്ണൻ കമ്മിറ്റി റിപ്പോർട്ട്
നീറ്റ് പരീക്ഷ ഓൺലൈൻ ആക്കണമെന്നതാണ് റിപ്പോർട്ടിലെ പ്രധാന ശുപാർശകളിൽ ഒന്ന്. ഇത് സംബന്ധിച്ച് ആരോഗ്യമന്ത്രാലയവുമായി ചർച്ച നടത്തും.
ദില്ലി : ദേശീയ തലത്തിൽ പരീക്ഷകളിൽ സമൂലം മാറ്റം നിർദ്ദേശിച്ച് ഐഎസ്ആർഒ മുൻ ചെയർമാൻ കെ രാധാകൃഷ്ണൻ അധ്യക്ഷനായ ഉന്നത തല കമ്മിറ്റി റിപ്പോർട്ട്. നീറ്റ് പരീക്ഷ ഓൺലൈൻ ആക്കണമെന്നതാണ് റിപ്പോർട്ടിലെ പ്രധാന ശുപാർശ. ഇത് സംബന്ധിച്ച് ആരോഗ്യമന്ത്രാലയവുമായി ചർച്ച നടത്തും.
ദേശീയ ടെസ്റ്റിങ് ഏജൻസിയിൽ (എൻടിഎ) സമൂല മാറ്റം കമ്മറ്റി നിർദ്ദേശിക്കുന്നു. എൻടിഎ ദേശീയതലത്തിലെ പ്രവേശന പരീക്ഷകൾ മാത്രം നടത്തും. റിക്രൂട്ട്മെൻ്റ് പരീക്ഷകൾ നടത്തില്ല. അടുത്ത വർഷം ഏജൻസി പുനക്രമീകരിക്കും. 10 പുതിയ പോസ്റ്റുകൾ ഏജൻസിയിൽ ക്രമീകരിക്കണം. പരാതികൾ പരിശോധിക്കാൻ ദേശീയ തലത്തിൽ സമിതി വേണമെന്നും റിപ്പോർട്ടിൽ ശുപാർശയുണ്ട്. 101 ശുപാർശകളാണ് റിപ്പോർട്ടിലുളളത്.