ആരോഗ്യസര്‍വ്വകലാശാലയില്‍ ജൂനിയര്‍ പ്രോഗ്രാമർ; ലാബ് ടെക്‌നിഷ്യൻ ഗ്രേഡ്-2 നിയമനം

കേരള ആരോഗ്യശാസ്ത്ര സര്‍വ്വകലാശാലയില്‍ ജൂനിയര്‍ പ്രോഗ്രാമര്‍ (ഐടി) തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് അപേക്ഷകള്‍ ക്ഷണിക്കുന്നു. 

junior programmer and lab technician vacancy

തൃശൂർ: കേരള ആരോഗ്യശാസ്ത്ര സര്‍വ്വകലാശാലയില്‍ (junior programmer) ജൂനിയര്‍ പ്രോഗ്രാമര്‍ (ഐടി) തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ (contract appointment) നിയമനം നടത്തുന്നതിന് അപേക്ഷകള്‍ ക്ഷണിക്കുന്നു. പ്രതിമാസ സഞ്ചിത ശമ്പളം 32,560 രൂപ. അത്യാവശ്യ യോഗ്യത, പ്രവൃത്തിപരിചയം, അപേക്ഷാഫോറത്തിന്റെ മാതൃക എന്നിവ സംബന്ധിച്ച വിശദ വിവരങ്ങള്‍ക്ക് സര്‍വ്വകലാശാലാ വെബ് സൈറ്റ് 'www.kuhs.ac.in'ല്‍'Appointments' എന്ന ലിങ്ക് സന്ദര്‍ശിക്കുക. നിര്‍ദ്ദിഷ്ട മാതൃകയില്‍ തയ്യാറാക്കിയ അപേക്ഷകള്‍ സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ ശരിപകര്‍പ്പുകളോടു കൂടി, രജിസ്ട്രാര്‍, കേരള യൂണിവേഴ്‌സിറ്റി ഓഫ് ഹെല്‍ത്ത് സയന്‍സസ്, മെഡിക്കല്‍ കോളേജ് പി.ഓ., തൃശൂര്‍ 680596  എന്ന വിലാസത്തില്‍ 2022 ജൂലൈ പതിനഞ്ചിന് വൈകീട്ട് അഞ്ചു മണിക്കകം സര്‍വ്വകലാശാലയില്‍ ലഭിച്ചിരിക്കേണ്ടതാണ്.

ലാബ് ടെക്‌നിഷ്യൻ ഗ്രേഡ്-2 നിയമനം
തിരുവനന്തപുരം: സർക്കാർ ആയൂർവേദ കോളേജ് കാര്യാലയത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ ലാബ് ടെക്‌നീഷ്യൻ ഗ്രേഡ്-2 തസ്തികയിൽ നിയമനം നടത്തുന്നതിന് ജൂലൈ 6ന് രാവിലെ 11ന് തിരുവനന്തപുരം സർക്കാർ ആയൂർവേദ കോളേജ് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. ഉദ്യോഗാർഥികൾ സയൻസ് ഐച്ഛികവിഷയമായി എടുത്ത് പ്ലസ് ടു/തത്തുല്യ യോഗ്യതാ പരീക്ഷ പാസ്സായിരിക്കണം, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന മെഡിക്കൽ ലബോറട്ടറി ടെക്‌നോളജി കോഴ്‌സ് അല്ലെങ്കിൽ സർക്കാർ അംഗീകരിച്ച തത്തുല്യ യോഗ്യതയോ ഉണ്ടാവണം. രണ്ടു വർഷത്തെ പ്രവൃത്തിപരിചയം അഭിലഷണീയം. ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകളും അവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ബയോഡേറ്റയും സഹിതം രാവിലെ 10.30ന് തിരുവനന്തപുരം, സർക്കാർ ആയൂർവേദ കോളേജ് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ ഹാജരാകണം.

Latest Videos
Follow Us:
Download App:
  • android
  • ios