കേരള യൂണിവേഴ്സിറ്റിയിൽ കരാർ അടിസ്ഥാനത്തിൽ ടെക്നിക്കൽ അസിസ്റ്റന്റ്, അസിസ്റ്റന്റ് പ്രൊഫസർ
വിശദവിവരങ്ങൾക്ക് സർവകലാശാല വെബ്സൈറ്റിലെ ജോബ് നോട്ടിഫിക്കേഷൻസ് ലിങ്ക് സന്ദർശിക്കുക.
തിരുവനന്തപുരം: കേരള സർവ്വകലാശാലയിലെ (kerala university) കാര്യവട്ടം ക്യാംപസിലെ സെൻട്രൽ ലബോറട്ടറി ഫോർ ഇൻസ്ട്രുമെന്റേഷൻ ആന്റ് ഫെലിസിറ്റേഷനിൽ (ക്ലിഫ്) (technical assistant) ടെക്നിക്കൽ അസിസ്റ്റന്റ് തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനായി അപേക്ഷകൾ ക്ഷണിക്കുന്നു. താത്പര്യമുള്ള യോഗ്യരായ ഉദ്യോഗാർത്ഥികൾ www.recruit.keralauniversity.ac.in ൽ ലോഗിൻ ചെയ്ത് ഓൺലൈൻ പോർട്ടൽ വഴി അപേക്ഷ സമർപ്പിക്കണ്ടതാണ്. ഓൺലൈൻ പോർട്ടൽ വഴി അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂൺ 27 2022. വിശദവിവരങ്ങൾക്ക് സർവകലാശാല വെബ്സൈറ്റിലെ ജോബ് നോട്ടിഫിക്കേഷൻസ് ലിങ്ക് സന്ദർശിക്കുക.
അസിസ്റ്റന്റ് പ്രൊഫസർ വാക്ക് ഇൻ ഇന്റർവ്യൂ
കേരള സർവ്വകലാശാലയുടെ ഡിപ്പാർട്ട്മെന്റ് ഓഫ് കമ്പ്യൂട്ടേഷണൽ ബയോളജി ആന്റ് ബയോ ഇൻഫോർമാറ്റിക്സിൽ അസിസ്റ്റന്റ് പ്രൊഫസറുടെ ഒരു ഒഴിവിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനായി 2022 ജൂൺ 20 ന് രാവിലെ 10.30 ക്ക് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. വിശദവിവരങ്ങൾക്ക് സർവകലാശാല വെബ്സൈറ്റിലെ ജോബ് നോട്ടിഫിക്കേഷൻസ് ലിങ്ക് സന്ദർശിക്കുക.