ബി.കോം, ടാലി, കംപ്യൂട്ടര്‍ പരിജ്ഞാനം; യോ​ഗ്യരായവർക്ക് കുടുംബശ്രീ സി.ഡി.എസുകളില്‍ അക്കൗണ്ടന്റുമാരാകാം

 ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തിലായിരിക്കും നിയമനം. അപേക്ഷക അപേക്ഷ സമര്‍പ്പിക്കുന്ന ജില്ലയില്‍  താമസിക്കുന്ന വ്യക്തി ആയിരിക്കണം.

job vacancy of accountants in kudumbasree CDS

പത്തനംതിട്ട: പത്തനംതിട്ട ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനതലങ്ങളിലുള്ള  കുടുംബശ്രീ  സി.ഡി.എസുകളിലെ അക്കൗണ്ടന്റുമാരുടെ നിലവിലുള്ള ഒഴിവിലേക്ക്  അയല്‍ക്കൂട്ട അംഗം/ഓക്സിലറി ഗ്രൂപ്പംഗം ആയവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.

യോഗ്യതകള്‍: 
1. ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തിലായിരിക്കും നിയമനം. അപേക്ഷക അപേക്ഷ സമര്‍പ്പിക്കുന്ന ജില്ലയില്‍  താമസിക്കുന്ന വ്യക്തി ആയിരിക്കണം.
2. അപേക്ഷക കുടുംബശ്രീ അയല്‍കൂട്ടാംഗമോ ഓക്സിലറി ഗ്രൂപ്പംഗമോ ആയിരിക്കണം. ആശ്രയ കുടുംബാംഗം / ഭിന്നശേഷി വിഭാഗം എന്നിവര്‍ക്ക്  മുന്‍ഗണന.
3. അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള ബി.കോം ബിരുദവും ടാലി യോഗ്യതയും കംപ്യട്ടര്‍ പരിജ്ഞാനവും (എം.എസ്.ഓഫീസ്, ഇന്റര്‍നെറ്റ് ആപ്ലിക്കേഷന്‍സ് )ഉണ്ടായിരിക്കണം. 4. പ്രായ പരിധി - 20 നും 35 നും മധ്യേ (2022 ഒക്ടോബര്‍ 28 ന് ). കുടുംബശ്രീ സി.ഡി.എസുകളില്‍ അക്കൗണ്ടന്റുമാരായി (കരാര്‍/ ദിവസവേതനം)  പ്രവര്‍ത്തിച്ചവര്‍ക്ക് 45 വയസു വരെ.
തെരഞ്ഞെടുപ്പ് രീതി: 1. എഴുത്തു പരീക്ഷയുടേയും അഭിമുഖത്തിന്റേയും അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. 2. സിലബസ് - അക്കൗണ്ടിംഗ്, ഇംഗ്ലീഷ്, മലയാളം, ജനറല്‍ നോളജ്, ഗണിതം, കുടുംബശ്രീ സംഘടന സംവിധാനത്തേയും  കുടുംബശ്രീ പ്രോഗ്രാമുകളെയും കുറിച്ചുള്ള അറിവ്. 3. പരീക്ഷ സമയം - 75 മിനിട്സ്
4. പരീക്ഷ ഫീസായി ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍, പത്തനംതിട്ട എന്ന വിലാസത്തില്‍ മാറാവുന്ന 200 രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം.
5. ഉദ്യോഗാര്‍ഥി അപേക്ഷ ഫോം പൂരിപ്പിച്ച് നിര്‍ദിഷ്ട സ്ഥലത്ത് ബന്ധപ്പെട്ട അയല്‍ക്കൂട്ടത്തിന്റെ സെക്രട്ടറി/ പ്രസിഡന്റ് സാക്ഷ്യപ്പെടുത്തിയ ശേഷം സി.ഡി.എസ്. ചെയര്‍പേഴ്സണ്‍/മെമ്പര്‍ സെക്രട്ടറിയുടെ ഒപ്പോടു കൂടി വിശദമായ ബയോഡേറ്റ, സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പുകള്‍, ഫോട്ടോ അടങ്ങിയ അഡ്രസ് പ്രൂഫ്, ആശ്രയ കുടുംബാംഗം / ഭിന്നശേഷി വിഭാഗം  എന്നിവ തെളിയിക്കുന്ന രേഖകള്‍ എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍, ഡിമാന്റ് ഡ്രാഫ്റ്റ് എന്നിവ സഹിതം ജില്ലാമിഷന്‍ ഓഫീസില്‍ നേരിട്ടോ, ജില്ലാമിഷന്‍ കോ ഓര്‍ഡിനേറ്റര്‍, കുടുംബശ്രീ ജില്ലാമിഷന്‍, മൂന്നാംനില, കളക്ട്രേറ്റ് എന്ന വിലാസത്തിലോ അപേക്ഷ സമര്‍പ്പിക്കാം.

ഒഴിവുള്ള സി.ഡി.എസ് - പെരിങ്ങര. അപേക്ഷ www.kudumbashree.org എന്ന വെബ് സൈറ്റില്‍ ലഭിക്കും. അവസാന തീയതി ഡിസംബര്‍ 12  ന് വൈകുന്നേരം അഞ്ചു വരെ. അതിനു ശേഷമുള്ളതും ഭാഗികമായി പൂരിപ്പിച്ച/അവ്യക്തമായ അപേക്ഷകളും സ്വീകരിക്കുന്നതല്ല. അപേക്ഷ സമര്‍പ്പിക്കുന്ന കവറിനു മുകളില്‍ കുടുംബശ്രീ സി.ഡി.എസ് അക്കൗണ്ടന്റ് അപേക്ഷ എന്ന് വ്യക്തമായി രേഖപ്പെടുത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക് കുടുംബശ്രീ ജില്ലാമിഷന്‍ ഓഫീസുമായി 04682221807, 7510667745എന്ന നമ്പരില്‍ ബന്ധപ്പെടുക.
 

Latest Videos
Follow Us:
Download App:
  • android
  • ios