Kerala Jobs 24 JUN 2022 : ഇന്നത്തെ തൊഴിൽ വാർത്തകൾ; പ്രൊജക്റ്റ് ഫെല്ലോ, ലാബ് ടെക്നീഷ്യൻ മറ്റ് ഒഴിവുകളും
കേരള വനഗവേഷണ സ്ഥാപനത്തിൽ പ്രോജക്ട് ഫെല്ലോയെ താത്ക്കാലികമായി നിയമിക്കുന്നു. ബോട്ടണിയിൽ ഒന്നാം ക്ലാസ് ബിരുദാനന്തര ബിരുദം ആണ് യോഗ്യത.
കേരള വനഗവേഷണ സ്ഥാപനത്തിൽ (project fellow) പ്രോജക്ട് ഫെല്ലോയെ താത്ക്കാലികമായി നിയമിക്കുന്നു. ബോട്ടണിയിൽ ഒന്നാം ക്ലാസ് ബിരുദാനന്തര ബിരുദം ആണ് യോഗ്യത. വനയാത്രയിലും പാരിസ്ഥിതിക പഠനത്തിലും ഉള്ള പ്രവൃത്തിപരിചയം അഭികാമ്യം. പ്രതിമാസം 22,000 രൂപ ഫെല്ലോഷിപ്പ് ലഭിക്കും. 01.01.2022 ന് 36 വയസ് കവിയരുത്. പട്ടികജാതി പട്ടികവർഗക്കാർക്ക് അഞ്ചും മറ്റ് പിന്നാക്ക വിഭാഗക്കാർക്ക് മൂന്ന് വർഷവും നിയമാനുസൃതമായ വയസ് ഇളവ് ലഭിക്കും. താൽപര്യമുള്ള ഉദ്യോഗാർഥികൾ 30ന് രാവിലെ 10ന് അസൽ സർട്ടിഫിക്കറ്റുകൾ സഹിതം കേരള വനഗവേഷണ സ്ഥാപനത്തിന്റെ തൃശ്ശൂർ പീച്ചിയിലുള്ള ഓഫീസിൽ നടക്കുന്ന വാക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം.
തൊടുപുഴ ജില്ലാ ആശുപത്രിയില്‍ ഒഴിവ്
തൊടുപുഴ ജില്ലാ ആശുപത്രിയില്‍ താഴെപ്പറയുന്ന തസ്തികകളിലേക്ക് യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. ജൂണ്‍ 30 ന് മുമ്പായി യോഗ്യത തെളിയിക്കുന്ന എല്ലാ രേഖകളുടെയും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം അപേക്ഷ ആശുപത്രി ആഫീസില്‍ ലഭ്യമാക്കണം. വിശദവിവരങ്ങള്‍ ആഫീസില്‍ നിന്നും പ്രവൃത്തിസമയങ്ങളില്‍ അറിയാം. തസ്തിക, ഒഴിവ്, യോഗ്യത, പ്രായപരിധി എന്ന ക്രമത്തില്‍
- 1. ലാബ്ടെക്നീഷ്യന്‍, നിലവില്‍ ഒന്ന്, ഗവണ്‍മെന്റ് സ്ഥാപനങ്ങളില്‍ നിന്നോ, അംഗീകൃതസര്‍വകലാശാലകളില്‍ നിന്നോ ഡി.എം.എല്‍.റ്റി (ഡയറക്ടര്‍ ഓഫ് മെഡിക്കല്‍ എഡ്യുക്കേഷന്‍), ബി.എസ്.സി എം.എല്‍.റ്റി പാസായിയിരിക്കണം, പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം, 40 വയസില്‍ താഴെ. പ്രവര്‍ത്തി പരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന.
- 2. എക്സറേ ടെക്നീഷ്യന്‍, പ്രതീക്ഷിത ഒഴിവുകള്‍, ഗവണ്‍മെന്റ് സ്ഥാപനങ്ങളില്‍ നിന്നോ, അംഗീകൃത സര്‍വകലാശാലകളില്‍ നിന്നോ ഡിപ്ലോമ ഇന്‍ റേഡിയൊളജിക്കല്‍ ടെക്നീഷ്യന്‍ (റെഗുലര്‍ 2 വര്‍ഷം) പാസായിയിരിക്കണം, 40 വയസില്‍ താഴെ, പ്രവര്‍ത്തിപരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന.
- 3. ഇ.സി.ജി.ടെക്നീഷ്യന്‍, പ്രതീക്ഷിത ഒഴിവുകള്‍, വി.എച്ച്.എസ്.സി ഇസിജി ഓഡിയോമെട്രിക് ടെക്നീഷ്യന്‍ കോഴ്സ് പാസ്സായിരിക്കണം, പ്രവൃത്തിപരിചയമുള്ളവര്‍ക്ക് മുന്‍ഗണന, 40 വയസില്‍ താഴെ.
- 4. സെക്യൂരിറ്റി, പ്രതിക്ഷീത ഒഴിവുകള്‍, 10-ാം ക്ലാസ്സ്, 45 വയസ്സില്‍ താഴെയുള്ള പുരുഷന്‍മാര്‍. വിശദവിവരങ്ങള്‍ക്ക് ഫോണ്‍ 04862 222630.