മെഡിക്കല്‍ ഓഫീസര്‍, നഴ്‌സ്, യോഗ ഇന്‍സ്ട്രക്ടര്‍: നാഷണല്‍ ആയുഷ് മിഷനില്‍ ഒഴിവുകള്‍; അഭിമുഖം ഫെബ്രുവരി 7ന്
അംഗീകൃത സര്‍വകലാശാലയില്‍ നിന്നും ബി.എന്‍.വൈ.എസ്, ബി.എ.എം.എസ്, എം.എസ്.സി-എം.ഫില്‍ യോഗ ഉള്ളവര്‍ക്കും അപേക്ഷിക്കാം.
തിരുവനന്തപുരം: നാഷണല്‍ ആയുഷ് മിഷന്‍ ജില്ലയിലെ വിവിധ ആരോഗ്യസ്ഥാപനങ്ങളിലേക്ക് കരാടിസ്ഥാനത്തില്‍ സ്‌പെഷ്യലിസ്റ്റ് മെഡിക്കല്‍ ഓഫീസര്‍ (ശല്യതന്ത്ര), നഴ്‌സ് (ആയുര്‍വേദ,) യോഗ ഇന്‍സ്ട്രക്ടര്‍ തസ്തികകളിലേക്ക് ഫെബ്രുവരി ഏഴിന് വാക് ഇന്‍ ഇന്റര്‍വ്യു നടത്തുന്നു. സ്‌പെഷ്യലിസ്റ്റ് മെഡിക്കല്‍ ഓഫീസര്‍ തസ്തികയിലേക്ക് ആയുര്‍ സിസ്റ്റത്തില്‍ ബിരുദാനന്തര ബിരുദമാണ് (ശല്യതന്ത്ര) യോഗ്യത. ശമ്പളം 43,943 രൂപ. 2023 ഫെബ്രുവരി ഏഴിന് 40 വയസ് കവിയരുത്.
നഴ്‌സ് തസ്തികയില്‍ എ.എന്‍.എം കോഴ്‌സ് സര്‍ട്ടിഫിക്കറ്റും ആയുര്‍വേദ നഴ്‌സിങ്ങില്‍ ഒരു വര്‍ഷത്തെ സര്‍ട്ടിഫിക്കറ്റും ആണ് യോഗ്യത. ശമ്പളം 14,700 രൂപ. 2023 ഫെബ്രുവരി ഏഴിന് 40 വയസ് കവിയരുത്. യോഗ ഇന്‍സ്ട്രക്ടര്‍ തസ്തികയിലേക്ക് അംഗീകൃത സര്‍വകലാശാലയില്‍ നിന്നും യോഗയില്‍ ഒരു വര്‍ഷത്തെ പി.ജി ഡിപ്ലോമ, സര്‍ക്കാര്‍ വകുപ്പ്/ അംഗീകൃത സര്‍വകലാശാലയില്‍ നിന്നും യോഗയില്‍ ഒരു വര്‍ഷത്തെ സര്‍ട്ടിഫിക്കറ്റ്, സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ യോഗ അധ്യാപക ട്രെയിനിങ്ങില്‍ ഡിപ്ലോമ എന്നിവയാണ് യോഗ്യത.
അംഗീകൃത സര്‍വകലാശാലയില്‍ നിന്നും ബി.എന്‍.വൈ.എസ്, ബി.എ.എം.എസ്, എം.എസ്.സി-എം.ഫില്‍ യോഗ ഉള്ളവര്‍ക്കും അപേക്ഷിക്കാം. 2023 ഫെബ്രുവരി ഏഴിന് 50 വയസ് കവിയരുത്. സ്‌പെഷ്യലിസ്റ്റ് മെഡിക്കല്‍ ഓഫീസറിന് രാവിലെ 10 നും നഴ്‌സിന് രാവിലെ 11 നും യോഗ ഇന്‍സ്ട്രക്ടറിന് ഉച്ചയ്ക്ക് 12 നുമാണ് കൂടിക്കാഴ്ച. താത്പര്യമുള്ളവര്‍ യോഗ്യത, വയസ് എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും പുതിയ പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയുമായി കല്‍പ്പാത്തി ജില്ലാ ഹോമിയോ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ ആയുഷ് മിഷന്‍ ഓഫീസില്‍ എത്തണമെന്ന് ജില്ലാ പ്രോഗ്രാം മാനേജര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ www.arogyakeralam.gov.in ല്‍ ലഭിക്കും. ഫോണ്‍: 9072650492, 9447453850.
തുടർ ഓഹരി വില്പന വിജയമെങ്കിലും കൂപ്പുകുത്തി അദാനിയുടെ ഓഹരികള്‍, ഇന്ന് ഇടിഞ്ഞത് 25 ശതമാനം