ശുചിത്വമിഷനിൽ ഒഴിവുകൾ, അക്കൗണ്ടന്റ്, ഡാറ്റാ എൻട്രി ഓപ്പറേറ്റർ: ഇന്നത്തെ തൊഴിൽവാർത്തകൾ ഇവയാണ്...

തിരുവനന്തപുരം വനിതാ പോളിടെക്നിക് കോളജിൽ പ്രവർത്തിക്കുന്ന കണ്ടിന്യൂയിങ് എഡ്യൂക്കേഷൻ സെല്ലിന്റെ ഓഫീസിൽ ഒരു അക്കൗണ്ടന്റിന്റെ ഒഴിവുണ്ട്.

job vacancies kerala today

തിരുവനന്തപുരം: ഒരു പ്രമുഖ ഗവണ്മെന്റ് സ്ഥാപനത്തിലെ വിവിധ തസ്തികകളിലേക്ക് നിയമിക്കുന്നതിന് യോഗ്യരായ ഉദ്യോഗാർഥികളിൽ നിന്നും സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്പ്മെന്റ് അപേക്ഷകൾ ക്ഷണിച്ചു. സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്പ്മെന്റിന്റെ വെബ്സൈറ്റായ www.kcmd.in വഴി അപേക്ഷ സമർപ്പിക്കാം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബർ 16 വൈകുന്നേരം 5 മണി. വിശദവിവരങ്ങൾക്ക്: www.kcmd.in.

ശുചിത്വമിഷനിൽ ഒഴിവുകൾ
ശുചിത്വ മിഷനിലെ വിവിധ തസ്തികകളിലേക്ക് യോഗ്യരായ ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു.  സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്പ്മെന്റിന്റെ വെബ്സൈറ്റായ www.kcmd.in വഴി അപേക്ഷ സമർപ്പിക്കാം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബർ 9 വൈകുന്നേരം 5 മണി. വിശദവിവരങ്ങൾക്ക്: www.kcmd.in.

അക്കൗണ്ടന്റ് നിയമനം
തിരുവനന്തപുരം വനിതാ പോളിടെക്നിക് കോളജിൽ പ്രവർത്തിക്കുന്ന കണ്ടിന്യൂയിങ് എഡ്യൂക്കേഷൻ സെല്ലിന്റെ ഓഫീസിൽ ഒരു അക്കൗണ്ടന്റിന്റെ ഒഴിവുണ്ട്. കൊമേഴ്ഷ്യൽ പ്രാക്ടീസിൽ 3 വർഷത്തെ ഡിപ്ലോമ / കമ്പ്യൂട്ടർ ആപ്ലിക്കേഷനിൽ 3 വർഷത്തെ ഡിപ്ലോമയും പ്രവൃത്തിപരിചയവും / ബി.കോം, ടാലിയിൽ പ്രവൃത്തിപരിചയവുമാണ് യോഗ്യത. താത്പര്യമുള്ളവർ ഡിസംബർ 3ന് രാവിലെ 10.30ന് കോളജിൽ നടക്കുന്ന അഭിമുഖത്തിൽ അസൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകണം.

ഡാറ്റാ എൻട്രി ഓപ്പറേറ്റർ ഒഴിവ്
പാറശ്ശാല താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രി പാറശ്ശാലയിലെ AK, KASP, Medicep പദ്ധതികളിൽ ഒഴിവുള്ള ഡാറ്റാ എൻട്രി ഓപ്പറേറ്റർമാരുടെ താല്ക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു/ പി.ഡി.സി, സർക്കാർ അംഗീകൃത സ്ഥാപനങ്ങളിൽ നിന്നുള്ള ഡി.സി.എ/ തത്തുല്ല്യ കമ്പ്യൂട്ടർ പരിജ്ഞാനം തുടങ്ങിയ യോഗ്യതകൾ ഉണ്ടായിരിക്കണം. അപേക്ഷകർ പാറശ്ശാല ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുൾപ്പെടുന്നവരാകണം. ഡിസംബർ 12 വൈകിട്ട് അഞ്ചിന് മുൻപ് അപേക്ഷകൾ ലഭിക്കണം. കൂടുതൽ വിവരങ്ങൾക്ക് ഓഫിസുമായി ബന്ധപ്പെടുക. ഫോൺ: 0471- 2202266.

അപ്രന്റീസ് ട്രെയിനി ലൈബ്രേറിയൻ
തിരുവനന്തപുരം സ്റ്റേറ്റ് സെൻട്രൽ ലൈബ്രറിയിൽ തമിഴ് അപ്രന്റീസ് ട്രെയിനി ലൈബ്രേറിയനെ താൽക്കാലികമായി ആറു മാസത്തേക്ക് നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. പ്രതിമാസ സ്റ്റൈപന്റ് 6,000 രൂപ). യോഗ്യത SSLC, CLISc or Degree in Library & Information Science, തമിഴ് ഒരു വിഷയമായി പഠിക്കുകയോ അല്ലെങ്കിൽ തമിഴ് എഴുതാനും വായിക്കാനും അറിയുകയോ വേണം. പ്രായപരിധി 18-36. ഒഴിവുകളുടെ എണ്ണം ഒന്ന്. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ അപേക്ഷയോടൊപ്പം വിശദമായ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റ്, ആധാർ എന്നീ രേഖകൾ സഹിതം ഡിസംബർ എട്ടിനു രാവിലെ 11.30ന് സ്റ്റേറ്റ് ലൈബ്രേറിയൻ മുൻപാകെ ഇന്റർവ്യൂവിനു ഹാജരാകണം.

പത്തനംതിട്ടയിൽ കുടുംബശ്രീ ബ്ലോക്ക് കോ-ഓര്‍ഡിനേറ്ററുടെ കരാർ ഒഴിവുകള്‍; അവസാന തീയതി ഡിസംബർ 15

Latest Videos
Follow Us:
Download App:
  • android
  • ios