Job Vacancies : അക്രഡിറ്റെഡ് എന്‍ജിനീയര്‍, ടെക്നീഷ്യൻ തസ്തികയിൽ ഒഴിവുകൾ
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി അക്രഡിറ്റെഡ് എന്‍ജിനീയര്‍ തസ്തികയിലേയ്ക്ക് കരാറടിസ്ഥാനത്തില്‍ ജോലി ചെയ്യാന്‍ താല്‍പ്പര്യമുള്ളവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.
തൃശൂർ : മുരിയാട് ഗ്രാമപഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി അക്രഡിറ്റെഡ് എന്‍ജിനീയര്‍ തസ്തികയിലേയ്ക്ക് (accredited engineer) കരാറടിസ്ഥാനത്തില്‍ ജോലി ചെയ്യാന്‍ താല്‍പ്പര്യമുള്ളവരില്‍ (apply now) നിന്ന് അപേക്ഷ ക്ഷണിച്ചു. കേരളത്തിലെ സര്‍വകലാശാലകള്‍ അംഗീകരിച്ചിട്ടുള്ള അഗ്രിക്കള്‍ച്ചറല്‍/സിവില്‍ എന്‍ജിനീയറിംഗ് ബിരുദം അല്ലെങ്കില്‍ മൂന്ന് വര്‍ഷത്തില്‍ കുറയാതെയുള്ള അംഗീകൃത പോളിടെക്‌നിക്ക് ഡിപ്ലോമ ഇന്‍ സിവില്‍ എന്‍ജിനീയറിംഗ്, കുറഞ്ഞത് അഞ്ച് വര്‍ഷം തൊഴിലുറപ്പ് പദ്ധതി/ തദ്ദേശ സ്വയംഭരണ/സര്‍ക്കാര്‍ /അര്‍ദ്ധസര്‍ക്കാര്‍/പൊതുമേഖല /സര്‍ക്കാര്‍ മിഷന്‍/സര്‍ക്കാര്‍ ഏജന്‍സി എന്നിവിടങ്ങളിലെ പ്രവര്‍ത്തി പരിചയം.
അല്ലെങ്കില്‍ രണ്ട് വര്‍ഷ ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍ ഡിപ്ലോമയും കുറഞ്ഞത് പത്ത് വര്‍ഷം തൊഴിലുറപ്പ് പദ്ധതി/തദ്ദേശ സ്വയംഭരണ/സര്‍ക്കാര്‍/അര്‍ദ്ധസര്‍ക്കാര്‍ / പൊതുമേഖല/സര്‍ക്കാര്‍ മിഷന്‍ /സര്‍ക്കാര്‍ ഏജന്‍സി എന്നിവിടങ്ങളിലെ പ്രവര്‍ത്തി പരിചയവും പരിഗണിക്കും. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂണ്‍ 15. അപേക്ഷകര്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം നേരിട്ടോ തപാല്‍ മുഖേനയോ പഞ്ചായത്തില്‍ സമര്‍പ്പിക്കണം. വിലാസം: സെക്രട്ടറി, മുരിയാട് ഗ്രാമപഞ്ചായത്ത്, മുരിയാട് പി.ഒ, തൃശൂര്‍-680683, ഫോണ്‍: 0480-2881154
താത്കാലിക നിയമനം
എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് ഇ.സി.ജി ടെക്‌നീഷ്യന്‍ തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ ആശുപത്രി വികസന സൊസൈറ്റിയുടെ കീഴില്‍ താത്കാലിക നിയമനം നടത്തുന്നു. യോഗ്യത പ്ലസ് ടു സയന്‍സ്, ഡിഎംഇ അംഗീകൃത ബിഎസ്സി ന്യൂറോ ഇലക്ട്രോ - ഫിസിയോളജി (ബിഎസ്സി. ഇപി) ഡിപ്ലോമ ഇന്‍ ന്യൂറോ ടെക്നോളജി (ഡിഎന്‍ടി) കേരള പാരാ മെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷന്‍ കോഴ്സിന് ശേഷം ആറ് മാസത്തെ പരിചയം. പ്രായപരിധി 2022 ജനിവരി ഒന്നിന് 18-36. താല്‍പ്പര്യമുള്ളവര്‍ യോഗ്യത , വയസ്സ് , പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റും , പകര്‍പ്പും സഹിതം 15/06/2022 (ബുധനാഴ്ച) എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ അഡ്മിനിസ്‌ട്രേറ്റിവ് ബ്ലോക്കിലെ സി.സി.എം. ഹാളില്‍ രാവിലെ 11.30 ന് നടക്കുന്ന എഴുത്തു പരീക്ഷയിലും അഭിമുഖത്തിലും പങ്കെടുക്കാം. രജിസ്‌ട്രേഷന്‍ അന്നേ