മഹിള സമാഖ്യ സൊസൈറ്റിയിൽ ഹോം മാനേജർ, ഫീൽഡ് വർക്കർ കം കേസ് വർക്കർ
ഹോം മാനേജർ ഒരു ഒഴിവിലേക്ക് എം.എസ്.ഡബ്ല്യു/ എം.എ (സോഷ്യോളജി)/ എം.എ (സെക്കോളജി), എം.എസ്.സി (സൈക്കോളജി) യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.
തിരുവനന്തപുരം: മഹിള സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ, വനിത ശിശുവികസന വകുപ്പിന്റെ സഹായത്തോടെ കോട്ടയത്ത് പ്രവർത്തിക്കുന്ന സ്ത്രീകളുടെയും കുട്ടികളുടെയും ഹോമിലേക്ക് ഹോം മാനേജർ, ഫീൽഡ് വർക്കർ കം കേസ് വർക്കർ, ലീഗൽ കൗൺസിലർ(പാർട്ട് ടൈം) തസ്തികകളിൽ വാക്ക് ഇൻ ഇന്റർവ്യു നടത്തും.
ഹോം മാനേജർ ഒരു ഒഴിവിലേക്ക് എം.എസ്.ഡബ്ല്യു/ എം.എ (സോഷ്യോളജി)/ എം.എ (സെക്കോളജി), എം.എസ്.സി (സൈക്കോളജി) യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ശമ്പളം പ്രതിമാസം 22,500 രൂപ. ഒരു ഫീൽഡ് വർക്കർ കം കേസ് വർക്കർ ഒഴിവിലേക്ക് എം.എസ്.ഡബ്ല്യു/ പിജി (സൈക്കോളജി/ സോഷ്യോളജി) പാസ്സായവർക്ക് അപേക്ഷിക്കാം ശമ്പളം 16000 രൂപ. ലീഗൽ കൗൺസിലറിന്റെ പാർട്ട് ടൈം ഒഴിവിലേക്ക് എൽ.എൽ.ബി പൂർത്തിയായ അഭിഭാഷക പരിചയമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. ശമ്പളം 10,000 രൂപ. അപേക്ഷകർ 25 വയസ്സ് പൂർത്തിയായിരിക്കണം. 30-45 പ്രായപരിധിയിലുള്ളവർക്ക് മുൻഗണന.
യോഗ്യതയുള്ള സ്ത്രീ ഉദ്യോഗാർത്ഥികൾ വെള്ള പേപ്പറിൽ തയാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം ഓഗസ്റ്റ് 30ന് രാവിലെ 10.30ന് കോട്ടയം കളക്ടറേറ്റ് വിപഞ്ചിക ഹാളിൽ നടക്കുന്ന ഇന്റർവ്യുവിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ, കേരള മഹിള സമഖ്യ സൊസൈറ്റി, റ്റി.സി. 20/1652, കല്പന, കുഞ്ചാലുംമൂട്, കരമന പി.ഒ, തിരുവനന്തപുരം, ഫോൺ 0471 2348666. ഇ-മെയിൽ: keralasamakhya@gmail.com, വെബ്സൈറ്റ്: www.keralasamakhya.org.
പൈനാവ് മോഡൽ പോളിടെക്നിക് കോളേജിൽ ഗസ്റ്റ് അധ്യാപക ഇന്റർവ്യൂ
ഐ.എച്ച്.ആർ.ഡിയുടെ പൈനാവ് മോഡൽ പോളിടെക്നിക് കോളേജിൽ ഫിസിക്‌സ്, മാത്തമാറ്റിക്‌സ്, ഇംഗ്ലീഷ്, ഇലക്ട്രിക്കൽ എഞ്ചിനീറിങ്ങ് ലക്ചറർ തസ്തികകളിലെ അദ്ധ്യാപക ഒഴിവുകളിലേക്ക് താത്ക്കാലിക അധ്യാപക നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. യോഗ്യത ലക്ചറർ ഇൻ ഫിസിക്‌സ്, മാത്തമാറ്റിക്‌സ്, ഇംഗ്ലീഷ് - അതാത് വിഷയങ്ങളിൽ 55 ശതമാനം മാർക്കോടെ മാസ്റ്റർ ബിരുദം (NET അഭിലഷണീയം). ഇലക്ട്രിക്കൽ എഞ്ചിനീറിങ്ങ്- 1 st ക്ലാസ് ബി ടെക് ബിരുദം. അപേക്ഷകൾ ബയോഡേറ്റ സഹിതം ഇ-മെയിൽ ആയി അയയ്‌ക്കേണ്ടതാണ്. ഇ-മെയിൽ :mptpainavu.ihrd@gmail.com അവസാന തീയതി: ഓഗസ്റ്റ് 24. കൂടുതൽ വിവരങ്ങൾക്ക് : 04862 297617, 9495276791, 8547005084 എന്നീ നമ്പറുകളിൽ വിളിക്കുക.