കായികതാരങ്ങൾക്ക് തൊഴിലവസരങ്ങളൊരുക്കി കെഎസ്ഇബി; മികച്ച ശമ്പളം; യോ​ഗ്യതകളിവയാണ്...

ബാസ്‌കറ്റ് ബോൾ–4, വോളിബോൾ–4, ഫുട്ബോൾ (പുരുഷൻ)–4 എന്നിങ്ങനെയാണ് ഒഴിവുകളുടെ എണ്ണം.  

job opportunity in KSEB for sports persons

തിരുവനന്തപുരം: കായികതാരങ്ങൾക്ക് തൊഴിലവസരമൊരുക്കി കെഎസ്ഇബി. 12 ഒഴിവുകളാണ് ഉള്ളത്. ബാസ്‌കറ്റ് ബോൾ–4, വോളിബോൾ–4, ഫുട്ബോൾ (പുരുഷൻ)–4 എന്നിങ്ങനെയാണ് ഒഴിവുകളുടെ എണ്ണം.  ഈ ഇനങ്ങളിൽ  മത്സരിച്ചവർക്ക് അപേക്ഷിക്കാം. 

ഇന്ത്യയെ പ്രതിനിധീകരിച്ചു രാജ്യാന്തര മത്സരങ്ങളിൽ പങ്കെടുത്തവർ, സംസ്‌ഥാനത്തെ പ്രതിനിധാനം ചെയ്‌ത് യൂത്ത്/ജൂനിയർ/സീനിയർ വിഭാഗങ്ങളിൽ ദേശീയ ചാംപ്യൻഷിപ്പിൽ പങ്കെടുത്തവർ, സംസ്‌ഥാനത്തെ പ്രതിനിധാനം ചെയ്‌ത് ദേശീയ ഗെയിംസിൽ പങ്കെടുത്തവർ, ഏതെങ്കിലും സർവകലാശാലയെ പ്രതിനിധീകരിച്ച് അസോസിയേഷൻ ഒാഫ് ഇന്ത്യൻ യൂണിവേഴ്സിറ്റീസിന്റെ കീഴിൽ സംഘടിപ്പിച്ച  ഇന്റർ സോൺ ചാംപ്യൻഷിപ്പിൽ പങ്കെടുത്തവർ, ദേശീയ ടീമിന്റെ കോച്ചിങ് ക്യാംപിൽ പങ്കെടുത്തവർ എന്നിവർ 2019 ജനുവരി 1ന് ശേഷം നേട്ടങ്ങൾ കൈവരിച്ചവർക്ക് അപേക്ഷിക്കാം. 

ജൂനിയർ അസിസ്‌റ്റന്റ്/കാഷ്യർ: ബിരുദം - 31,800–68,900
ഓഫിസ് അറ്റൻഡന്റ് ഗ്രേഡ് രണ്ട്: ഏഴാം ക്ലാസ് ജയം - 24,400–43,600, 
മസ്ദൂർ (ഇലക്ട്രിസിറ്റി വർക്കർ): നാലാം ക്ലാസ് ജയം, പത്താം ക്ലാസ് ജയിക്കരുത്, സൈക്കിൾ സവാരി അറിയണം (പുരുഷന്മാർക്ക്) - 24,400–43,600,  
അസിസ്‌റ്റന്റ് എൻജിനീയർ (ഇലക്‌ട്രിക്കൽ, സിവിൽ): ഇലക്‌ട്രിക്കൽ/ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്/സിവിൽ എൻജിനീയറിങ്ങിൽ ബിടെക്, 59,100–1,17,400.
സബ് എൻജിനീയർ(ഇലക്‌ട്രിക്കൽ, സിവിൽ): ഇലക്‌ട്രിക്കൽ/ഇലക്ട്രിക്കൽ ആൻഡ്  ഇലക്ട്രോണിക്സ്/സിവിൽ എൻജിനീയറിങ് ഡിപ്ലോമ, 41,600–82,400.

18നു 24നും ഇടയിൽ പ്രായമുളളവർക്ക് അപേക്ഷിക്കാം. ഇന്ത്യയെ പ്രതിനിധീകരിച്ചു രാജ്യാന്തര മത്സരങ്ങളിൽ പങ്കെടുത്തവർക്കു പ്രായപരിധിയിൽ ഒരു വർഷം ഇളവുണ്ട്. 500 രൂപയാണ് ഫീസ്. വിശദ www.kseb.in 

Latest Videos
Follow Us:
Download App:
  • android
  • ios