ഇന്നത്തെ തൊഴിൽ വാർത്തകൾ: ഐസിഫോസ്സിലെ ഗവേഷണ പ്രോജക്റ്റുകളിലേക്ക് കരാറടിസ്ഥാനത്തിൽ നിയമനം

ഐസിഫോസിലെ  സ്വതന്ത്ര ഇൻക്യൂബേറ്റർ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും കാര്യക്ഷമമായി നടപ്പിലാക്കുന്നതിനുമുള്ള  തസ്തികകളിലേക്ക് കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് MBA ബിരുദധാരികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. 

job opportunities today

തിരുവനന്തപുരം: അന്താരാഷ്ട്ര സ്വതന്ത്ര സോഫ്റ്റ്വെയർ കേന്ദ്രത്തിന്റെ (ഐസിഫോസ്സ്).  പ്രധാന ഗവേഷണ മേഖലകളായ ഓപ്പൺ ഹാർഡ്വെയർ, ഓപ്പൺ ഐ ഒ റ്റി, ലാംഗ്വേജ് കമ്പ്യൂട്ടിംഗ്, മെഷീൻ ലേണിംഗ്, അസിസ്റ്റീവ് ടെക്‌നോളജി, ഇ-ഗവേണൻസ്, സോഫ്റ്റ്‍വെയർ ഡെവലപ്മെന്റ്, സ്വതന്ത്ര ഇൻകുബേഷൻ എന്നിവയിലെ പ്രോജക്റ്റുകളിലേക്ക് കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന്  അപേക്ഷ ക്ഷണിച്ചു. പ്രവൃത്തി പരിചയമുള്ള BTech/ MTech/ BE/ ME/ BSc/ MSc/ MCA/ MBA/ MA(Computational Linguistics /Linguistics) ബിരുദധാരികൾക്ക് റിസർച്ച് അസോസിയേറ്റ്, റിസർച്ച് അസിസ്റ്റന്റ് തസ്തികകളിലേക്ക് ഒക്ടോബർ 3ന് ഐസിഫോസ്സിൽവെച്ച് നടക്കുന്ന അഭിമുഖത്തിൽ സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പും ബയോഡാറ്റയുമായി പങ്കെടുക്കാം.

സ്വതന്ത്ര സോഫ്റ്റ്വെയറിൽ നവീന ആശയങ്ങൾ രൂപപ്പെടുത്തുന്നതിന് FOSS ഇന്നവേഷൻ ഫെലോഷിപ്പ് 2022 പ്രോഗ്രാമിലേക്ക്  BTech/ MTech/ BE/ ME/ BSc/ MSc/ MCA/ MBAബിരുദധാരികൾക്ക്  ഒക്ടോബർ 3ന്  ഐസിഫോസ്സിൽവെച്ച് നടക്കുന്ന അഭിമുഖത്തിൽ (Walk-In-Interview) സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പും ബയോഡാറ്റയുമായി പങ്കെടുക്കാനും  അവസരമുണ്ട്. ഈ തസ്തികകൾ കൂടാതെ പെയ്ഡ് ഇന്റേൺഷിപ്പ്, അപ്പ്രന്റീസ് എന്നീ തസ്തികകളിലേക്കും കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. കൂടുതൽ വിവരങ്ങൾക്ക്: https://icfoss.in, 0471 2700012/13/14; 0471 2413013; 9400225962.

ഇൻക്യുബേഷൻ മാനേജർ/ കോ-ഓർഡിനേറ്റർ
ഐസിഫോസിലെ  സ്വതന്ത്ര ഇൻക്യൂബേറ്റർ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും കാര്യക്ഷമമായി നടപ്പിലാക്കുന്നതിനുമുള്ള  തസ്തികകളിലേക്ക് കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് MBA ബിരുദധാരികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. 2022 ഒക്ടോബർ 3ന്  ഐസിഫോസ്സിൽവെച്ച് നടക്കുന്ന അഭിമുഖത്തിൽ (Walk-In-Interview) സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പും ബയോഡാറ്റയുമായി പങ്കെടുക്കാം. വിശദവിവരങ്ങൾക്ക്: https://icfoss.in,  0471 2700012/13/14; 0471 2413013; 9400225962.

ഹോം മാനേജർ, സെക്യൂരിറ്റി ഒഴിവുകൾ
വനിത ശിശു വികസന വകുപ്പിന് കീഴിൽ കേരള മഹിള സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ പാലക്കാട് ജില്ലയിൽ പ്രവർത്തിക്കുന്ന സ്ത്രീകളുടെയും കുട്ടികളുടെയും ഹോമിലേക്ക് ഹോം മാനേജർ, സെക്യൂരിറ്റി തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരു ഒഴിവ് വീതമാണുള്ളത്. ഹോം മാനേജർ തസ്തികയ്ക്ക് എം.എസ്.ഡബ്ല്യൂ/എം.എ (സോഷ്യോളജി)/എം.എ (സൈക്കോളജി)/ എം.എസ്.സി (സൈക്കോളജി) എന്നിവയാണ് യോഗ്യത. പ്രായം 25 വയസ്സ്. 30-40പ്രായപരിധിയിലുള്ളവർക്ക് മുൻഗണനയുണ്ട്. പ്രതിമാസം 22,500 രൂപ വേതനം ലഭിക്കും. സെക്യൂരിറ്റി തസ്തികയ്ക്ക് എസ്.എസ്.എൽ.സിയാണ് യോഗ്യത. പ്രായം 23 വയസ്സ് പൂർത്തിയാകണം. പ്രതിമാസം 10,000 രൂപ വേതനം ലഭിക്കും.

നിർദിഷ്ട യോഗ്യതയുള്ള സ്ത്രീ ഉദ്യോഗാർഥികൾ വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം 2022 ഒക്ടോബർ 10ന് വൈകുന്നേരം അഞ്ചിന് മുമ്പ് ലഭിക്കത്തക്കവിധം സാധാരണ തപാലിൽ അയക്കണം. വിലാസം: സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ, കേരള മഹിള സമഖ്യ സൊസൈറ്റി, റ്റി.സി. 20/1652, കല്പന, കുഞ്ചാലുംമൂട്, കരമന.പി.ഒ, തിരുവനന്തപുരം- 695002. ഇ-മെയിൽ: spdkeralamss@gmail.com. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0471-2348666, ഇ-മെയിൽ: keralasamakhya@gmail.com. വെബ്‌സൈറ്റ്: www.keralasamakhya.org.

ഫുൾ ടൈം കീപ്പർ ഒഴിവ്
തിരുവനന്തപുരം ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിൽ ഫുൾ ടൈം കീപ്പർ തസ്തികയിൽ ഓപ്പൺ വിഭാഗത്തിലും ഈഴവ വിഭാഗത്തിലും രണ്ട് സ്ഥിരം ഒഴിവുകളുണ്ട്. ഉദ്യോഗാർത്ഥികൾ ഏഴാം ക്ലാസ് പൂർത്തിയാക്കിയിരിക്കണം. വന്യമൃഗങ്ങളെയും പക്ഷികളെയും പരിശീലിപ്പിക്കുന്നതിൽ രണ്ട് വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയം അഭികാമ്യം. പ്രായം 01.01.2022ന് 18 നും 41നും മദ്ധ്യേ. ശമ്പളം 24400-55200. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യത, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം അതത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ ഒക്ടോബർ 17ന് മുമ്പ് പേര് രജിസ്റ്റർ ചെയ്യണം.

പ്രോഗ്രാം ഓഫീസറുടെ താത്കാലിക ഒഴിവ്
പ്രവേശന പരീക്ഷാ കമ്മീഷണറുടെ കാര്യാലയത്തിൽ ഒഴിവുള്ള പ്രോഗ്രാമിങ് ഓഫീസർ തസ്തികയിലേക്ക് ഒരു വർഷത്തേക്ക് കരാർ വ്യവസ്ഥയിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. ബി.ടെക്, ബി.ഇ, എം.ടെക്, എം.ഇ, എം.സി.എ എന്നിവയിൽ ഏതെങ്കിലും ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. ഒരു വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയം അഭികാമ്യം. 32,560 രൂപ പ്രതിമാസവേതനം ലഭിക്കും.

താത്പര്യമുള്ളവർ ഒക്ടോബർ 15ന് വൈകിട്ട് നാലിനു മുമ്പ് പ്രവേശന പരീക്ഷാ കമ്മീഷണറുടെ കാര്യാലയം, ഹൗസിങ് ബോർഡ് ബിൽഡിങ് (അഞ്ചാം നില) ശാന്തീനഗർ, തിരുവനന്തപുരം-1 എന്ന വിലാസത്തിൽ നേരിട്ടോ തപാൽ മുഖേനയോ അപേക്ഷ സമർപ്പിക്കണം. വിവരങ്ങൾക്ക്: 0471-2525300.

Latest Videos
Follow Us:
Download App:
  • android
  • ios