Job Fairs : തൊഴിലൊരുക്കി തൊഴിൽ മേളകൾ; മെഗാ തൊഴിൽമേള 25ന്; 3000 തൊഴിലവസരം, സ്പോട്ട് രജിസ്ട്രേഷൻ

പത്തനംതിട്ട 2022-മെഗാ തൊഴില്‍മേളയില്‍ 243 ഉദ്യോഗാര്‍ഥികള്‍ക്ക് നേരിട്ട് നിയമനം നല്‍കുകയും 1007 ഉദ്യോഗാര്‍ഥികള്‍ ചുരുക്കപ്പട്ടികയില്‍ ഉള്‍പെടുകയും ചെയ്തു.

job fairs held at many districts

കോട്ടയം: കേരള അക്കാദമി ഫോർ സ്‌കിൽ എക്സലെൻസിന്റെ  നേതൃത്വത്തിൽ ജില്ലാ ഭരണകൂടവും പ്ലാനിംഗ് ഓഫീസും സംയുക്തമായി മാർച്ച് 25ന് നാട്ടകം ഗവൺമെന്റ് കോളജിൽ സംഘടിപ്പിക്കുന്ന മെഗാ തൊഴിൽമേളയിൽ പങ്കെടുക്കുന്നതിന് മുൻകൂർ രജിസ്റ്റർ ചെയ്യാൻ സാധിക്കാത്ത തൊഴിലന്വേഷകർക്ക് സ്പോട്ട് രജിസ്ട്രേഷന് അവസരം നൽകും. മാർച്ച് 25ന് രാവിലെ ഒൻപതു മുതൽ നാട്ടകം ഗവൺമെന്റ് കോളജിലെ പ്രത്യേക കൗണ്ടറിൽ എസ്.എസ്.എൽ,സി., പ്ലസ് ടു, ഐ.റ്റി.ഐ., ഡിപ്ലോമ, ഡിഗ്രി, പി.ജി., വിവിധ ഹ്രസ്വകാല നൈപുണ്യ കോഴ്‌സുകൾ എന്നീ യോഗ്യതകളുള്ള ഉദ്യോഗാർഥികൾക്ക് സ്പോട്ട് രജിസ്ട്രേഷൻ നടത്താം. ഇതിനായി ഉദ്യോഗാർഥികൾ സർട്ടിഫിക്കറ്റുകളുടെ പകർപ്പും ബയോഡേറ്റയും സഹിതം നേരിട്ടെത്തുക. ജോബ് ഫെയറിൽ വൻകിട - ചെറുകിട വ്യവസായ സ്ഥാപനങ്ങൾ, സംരംഭകർ, വിദ്യാഭ്യാസ, ആരോഗ്യ, ബാങ്കിംഗ്, ഐ.റ്റി., ടൂറിസം, ഹോസ്പിറ്റാലിറ്റി, ഓട്ടോമോട്ടീവ് തുടങ്ങിയ മേഖലകളിലെ 62  തൊഴിൽദാതാക്കളിൽ നിന്നായി 3000 ഒഴിവുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

അതിജീവനം 2022 തൊഴിൽ മേള 24ന് 
ഭിന്നശേഷിക്കാർക്ക് വേണ്ടിയുള്ള പ്രത്യേക എംപ്ലോയ്മെന്റ് എക്സ്ചേഞ്ചും ഡോ.റെഡ്ഡീസ് ഫൗണ്ടേഷനും സംയുക്തമായി എസ്.എസ്.എൽ.സി ഉപരിയോഗ്യതയുള്ള ഭിന്നശേഷിക്കാർക്കായി "അതിജീവനം 2022" എന്ന പേരിൽ മാർച്ച്‌ 24ന് തൊഴിൽ മേള സംഘടിപ്പിക്കുന്നു. രാവിലെ 10.30 ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് കാക്കനാട് സിവിൽ സ്റ്റേഷനിൽ മേളയുടെ ഉദ്ഘാടനം നിർവഹിക്കും. സ്വകാര്യ മേഖലയിലെ പ്രമുഖ കമ്പനികൾ മേളയിൽ പങ്കെടുക്കും. ഐ.ടി, ഐ.ടി.ഇ.എസ്, ബി.പി.ഒ, ഫിനാൻസ്, ഹോസ്പിറ്റാലിറ്റി എന്നീ മേഖലയിലെ തൊഴിലവസരങ്ങൾ ഉപയോഗപ്പെടുത്താൻ മേളയിലൂടെ സാധിക്കും. ബധിര-മൂക, അസ്ഥി വൈകല്യം വിഭാഗങ്ങളിലെ ഭിന്നശേഷിക്കാർക്ക് മുൻഗണന ലഭിക്കും ഫോൺ: 9633733133, 7034400444, 0484-2421633

മെഗാ ജോബ് ഫെയര്‍ പത്തനംതിട്ട 2022 ; 243 ഉദ്യോഗാര്‍ഥികള്‍ക്ക് നേരിട്ട് നിയമനം
കേരള അക്കാദമി ഫോര്‍ സ്‌കില്‍സ് എക്സലന്‍സ്, ജില്ലാ സ്‌കില്‍ കമ്മിറ്റി, ജില്ലാ പ്ലാനിംഗ് ഓഫീസ് എന്നിവയുടെ  സംയുക്ത ആഭിമുഖ്യത്തില്‍  സങ്കല്‍പ്പ് പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച  പത്തനംതിട്ട 2022-മെഗാ തൊഴില്‍മേളയില്‍ 243 ഉദ്യോഗാര്‍ഥികള്‍ക്ക് നേരിട്ട് നിയമനം നല്‍കുകയും 1007 ഉദ്യോഗാര്‍ഥികള്‍ ചുരുക്കപ്പട്ടികയില്‍ ഉള്‍പെടുകയും ചെയ്തു.   എഞ്ചിനീയറിംഗ്, ഐ ടി, ആരോഗ്യം, ടൂറിസം, ഓട്ടോ മൊബൈല്‍, വിദ്യാഭ്യാസം, മീഡിയ, വാണിജ്യ വ്യവസായം, സെയില്‍സ്, മാര്‍ക്കറ്റിംഗ് തുടങ്ങി വിവിധ മേഖലകളിലെ 53 കമ്പനികള്‍ സേവന ദാതാക്കളായെത്തിയ മേളയില്‍ ആകെ 1506 ഉദ്യോഗാര്‍ഥികളാണ് പങ്കെടുത്തത്.

 എസ് എസ് എല്‍ സി മുതല്‍ ബിരുദ ബിരുദാനന്തര, പ്രൊഫഷണല്‍ കോഴ്‌സുകള്‍ കഴിഞ്ഞവരും  എന്‍ എസ് ക്യു എഫ് അനുസൃതമായ ഹ്രസ്വകാല നൈപുണ്യ പരിശീലനം നേടിയവരുമാണ്  ഉദ്യോഗാര്‍ഥികളായി തൊഴില്‍ മേളയില്‍ പങ്കെടുത്തത്. കാതോലിക്കേറ്റ്  കോളേജില്‍ നടന്ന തൊഴില്‍ മേള  ആരോഗ്യ കുടുംബക്ഷേമ, വനിത-ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്തു.

 

Latest Videos
Follow Us:
Download App:
  • android
  • ios