JEE Main Session 2 2022 : ജെഇഇ മെയിൻ 2022 സെഷൻ 2 ഉത്തരസൂചിക പ്രസിദ്ധീകരിച്ചു; ഡൗൺലോഡ് ചെയ്യേണ്ടതെങ്ങനെ?
ജെഇഇ മെയിൻ സെഷൻ 2 ഉത്തരസൂചിക പുറത്തിറക്കി നാഷണൽ ടെസ്റ്റിംഗ് ഏജൻസി.
ദില്ലി: ജെഇഇ മെയിൻ സെഷൻ 2 (JEE Main Session 2) ഉത്തരസൂചിക (Answer Key) പുറത്തിറക്കി (National Testing Agency) നാഷണൽ ടെസ്റ്റിംഗ് ഏജൻസി. ഔദ്യോഗിക വെബ്സൈറ്റായ jeemain.nta.nic.in ൽ നിന്നും ഉദ്യോഗാർത്ഥികൾക്ക് ഉത്തര സൂചിക ഡൗൺലോഡ് ചെയ്യാം. ഉത്തരസൂചികക്കൊപ്പം റെസ്പോൺസ് ഷീറ്റും സെഷൻ 2 പരീക്ഷയുടെ ചോദ്യപേപ്പറും നാഷണൽ ടെസ്റ്റിംഗ് ഏജൻസി പുറത്തിറക്കിയിട്ടുണ്ട്.
ഉത്തര സൂചികയിൻമേൽ ഒബ്ജക്ഷൻസ് ഉന്നയിക്കാനുള്ള അവസരം ഉദ്യോഗാർത്ഥികൾക്കുണ്ട്. ജൂലൈ സെഷൻ പരീക്ഷ ഫലം ആഗസ്റ്റ് 6 ന് പ്രസിദ്ധീകരിക്കുമെന്നും എൻടിഎ അറിയിച്ചു. ആപ്ലിക്കേഷൻ നമ്പർ, ജനനതീയതി അല്ലെങ്കിൽ പാസ്‍വേർഡ് ഉപയോഗിച്ച് ഉദ്യോഗാർത്ഥികൾക്ക് ജെഇഇ മെയിൻ ഉത്തര സൂചിക ഡൗൺലോഡ് ചെയ്യാം. ഓരോ ചോദ്യത്തിനും 200 രൂപയാണ് ഫീസ്. അടക്കുന്ന ഫീസ് റീഫണ്ടബിൾ അല്ല. പ്രൊവിഷണൽ ഉത്തരസൂചിക ഉപയോഗിച്ച് ഉദ്യോഗാർത്ഥികൾക്ക് സ്കോർ കണക്കാക്കാൻ സാധിക്കും. ജൂലൈ 30 ന് അവസാനിച്ച ജെഇഇ മെയിൻ സെഷൻ 2 പരീക്ഷക്ക് ഈ വർഷം 6.29 ലക്ഷം (6,29,778) ഉദ്യോഗാർത്ഥികൾ അപേക്ഷിച്ചിരുന്നു.
ഉത്തരസൂചിക ഡൗൺലോഡ് ചെയ്യേണ്ടതിങ്ങനെ
ഔദ്യോഗിക വെബ്സൈറ്റായ jeemain.nta.nic.in സന്ദർശിക്കുക
ഹോം പേജിൽ Click here for QP / Responses and Provisional Answer Keys of JEE(Main) 2022 Session 2 for Challenge എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ആപ്ലിക്കേഷൻ നമ്പറും പാസ്‍വേർഡും നൽകുക
ജെഇഇ മെയിൻ ഉത്തരസൂചിക ലഭ്യമാകും
ഡൗൺലോഡ് ചെയ്ത് പ്രിന്റെടുക്കുക.
പോളിടെക്‌നിക്ക് ഡിപ്ലോമ ലാറ്ററൽ എൻട്രി പ്രവേശനം അന്തിമ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
2022-23 അദ്ധ്യയന വർഷത്തെ ഡിപ്ലോമ രണ്ടാം വർഷത്തിലേയ്ക്കു നേരിട്ടുള്ള ലാറ്ററൽ എൻട്രി പ്രവേശനത്തിന്റെ അന്തിമ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. അപേക്ഷകർക്ക് www.polyadmission.org/let എന്ന വെബ് സൈറ്റിൽ ആപ്ലിക്കേഷൻ നമ്പറും, ജനന തിയതിയും നൽകി 'CHECK YOUR RANK' എന്ന ലിങ്ക് മുഖേന റാങ്ക് പരിശോധിക്കാവുന്നതാണ്. റാങ്ക് ലിസ്റ്റിന്റെ അടിസ്ഥാനത്തിൽ ബന്ധപ്പെട്ട സ്ഥാപനങ്ങളിലേക്കുള്ള കൗൺസിലിംഗ് ജില്ലാതലത്തിൽ ഓഗസ്റ്റ് 5 മുതൽ 8 വരെ നോഡൽ പോളിടെക്‌നിക് കോളേജുകളിൽ വെച്ച് നടത്തുന്നതാണ്.
വിവിധ ജില്ലകളിൽ ഒരേ സമയം പ്രവേശനം നടക്കുന്നതിനാൽ ഒരോ ജില്ലകളുടേയും പ്രവേശന നടപടികളുടെ സമയക്രമം അഡ്മിഷൻ പോർട്ടലിൽ പരിശോധിച്ച് നിശ്ചിത സമയത്തുതന്നെ ഹാജരാകുവാൻ ശ്രദ്ധിക്കേണ്ടതാണ്. ഒന്നിൽക്കൂടുതൽ സ്ഥാപനങ്ങളിൽ ഹാജരാകുവാൻ ആഗ്രഹിക്കുന്നവർ സർട്ടിഫിക്കറ്റുകളുടെ പകർപ്പും പ്രോക്‌സി ഫോമുമായി ഹാജരാകേണ്ടതാണ്. ഒന്നിൽ കൂടുതൽ സ്ഥാപനത്തിൽ പ്രവേശനം നേടിയാൽ അവസാനം നേടിയ പ്രവേശനം മാത്രമേ നിലനിൽക്കുകയുള്ളൂ. മറ്റു പ്രവേശനങ്ങൾ സ്വമേധയാ റദ്ദാകുന്നതാണ്. വിശദ വിവരങ്ങൾക്ക് www.polyadmission.org/let എന്ന അഡ്മിഷൻ പോർട്ടലിലോ സമീപത്തുള്ള പോളിടെക്‌നിക് കോളേജിന്റെ ഹെൽപ് ഡെസ്‌കിലോ ബന്ധപ്പെടാവുന്നതാണ്.