വിജയിക്ക് ഐ ഫോൺ, ക്രിയ പ്രൊജക്ട് സംസ്ഥാനതല ടാലന്റ് പരീക്ഷ; സിവിൽ സർവീസ് ലക്ഷ്യമാക്കുന്ന കുട്ടികൾക്കായി
ഒന്നാം സ്ഥാനത്തിന് ഐ ഫോൺ, സംസ്ഥാന തല ടാലന്റ് പരീക്ഷയുമായി ക്രിയ പ്രൊജക്ട്; സിവിൽ സർവീസ് സ്വപ്നം കാണൂ
പെരിന്തൽമണ്ണ: സിവില്‍ സര്‍വീസിലേക്ക് കുട്ടികളെ ആകർഷിക്കാനും ഐ.എ.എസ് സ്വപ്നം കാണുന്ന കുട്ടികൾക്ക് പ്രചോദനം നൽകാനും ക്രിയ പ്രൊജക്ടിന്റെ ആഭിമുഖ്യത്തിൽ ടാലന്റ് എക്‌സാം നടത്തുന്നു. മെയ് 11-നാണ് പരീക്ഷ. കേരളത്തിലെ എല്ലാ ജില്ലകളിലും പരീക്ഷാ കേന്ദ്രങ്ങള്‍ ഉണ്ടായിരിക്കുമെന്ന് പെരിന്തല്‍മണ്ണ ഹൈദരലി ശിഹാബ് തങ്ങള്‍ അക്കാദമി ഫോര്‍ സിവില്‍ സര്‍വീസസ് ചെയര്‍മാന്‍ നജീബ് കാന്തപുരം എം.എല്‍.എ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ഏഴാം ക്ലാസ് പരീക്ഷ എഴുതിയ കുട്ടികള്‍ മുതല്‍ ഡിഗ്രി അവസാന വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്ക് വരെ പരീക്ഷയില്‍ പങ്കെടുക്കാം. പരീക്ഷയെഴുതാന്‍ താല്‍പ്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഇന്ന് മുതല്‍ ഓണ്‍ലൈനായി അപേക്ഷിക്കാം. ഹൈസ്‌കൂള്‍, ഹയര്‍ സെക്കണ്ടറി, ഡിഗ്രി തലങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മൂന്ന് വിഭാഗങ്ങളായാണ് പരീക്ഷ നടത്തുന്നത്. മികച്ച മാര്‍ക്ക് നേടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സിവില്‍ സര്‍വീസ് പരിശീലനത്തിന് സ്‌കോളര്‍ഷിപ്പുകളും ആകര്‍ഷണീയമായ സമ്മാനങ്ങളും നല്‍കും.
ഐ എ എസ് ജൂനിയര്‍, ഫൗണ്ടേഷന്‍, ഫൗണ്ടേഷന്‍ പ്ലസ് കോഴ്‌സുകള്‍ ജൂലൈ ഒന്നിന് ആരംഭിക്കും. പെരിന്തല്‍മണ്ണ ക്രിയ സിവില്‍ സര്‍വീസ് അക്കാദമി നിലവില്‍ ഐ എ എസ് ജൂനിയര്‍ കോഴ്‌സുകളും നടത്തി വരുന്നുണ്ട്. ഈ വര്‍ഷം ജൂലായ് ഒന്നു മുതല്‍ എല്ലാ കുട്ടികള്‍ക്കും ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ ഓണ്‍ലൈനായി ഈ കോഴ്‌സിന് ചേരാനാവും. കേരളത്തിനു പുറമേ ഗള്‍ഫ് രാജ്യങ്ങളിലെ കുട്ടികള്‍ക്കും ഓണ്‍ലൈന്‍ കോഴ്‌സിന് ചേരാനുള്ള സൗകര്യമൊരുക്കും.
ഓരോ ക്ലാസിനും വ്യത്യസ്ത സിലബസായതിനാല്‍ ഏത് ക്ലാസില്‍ പഠിക്കുന്നവര്‍ക്കും വിവിധ തലങ്ങളിലുള്ള കോഴ്‌സില്‍ ചേരാനാവും. എട്ടാം ക്ലാസ് മുതല്‍ പ്ലസ് ടു വരെയുള്ള വിദ്യാര്‍ത്ഥികളെ പഠനത്തില്‍ നിരന്തരം സഹായിക്കാന്‍ മെന്റര്‍മാരെയും അധ്യാപകരെയും ചുമതലപ്പെടുത്തും. ആഴ്ചയില്‍ മൂന്നു ദിവസങ്ങളിലായി നടക്കുന്ന ക്ലാസുകള്‍ക്കും ടെസ്റ്റുകള്‍ക്കും മെന്റര്‍മാര്‍ മേല്‍നോട്ടം വഹിക്കും. നൂറു കുട്ടികള്‍ക്ക് ഒരു മെന്റര്‍ എന്ന നിലയിലാണ് നിയമിക്കുക.
നിലവിലുള്ള സിവില്‍ സര്‍വീസ് സിലബസിന് പുറമേ ബേസിക് മാക്‌സും പേഴ്‌സണാലിറ്റി ഡെവലപ്‌മെന്റും ക്രിയേറ്റീവ് ഡെവലപ്‌മെന്റും കോഴ്‌സിന്റെ ഭാഗമായി നല്‍കും. പരിചയസമ്പന്നരായ അധ്യാപകരും മികച്ച പരിശീലകരും കുട്ടികള്‍ക്ക് മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ നല്‍കും. കുട്ടികളുടെ പഠനനിലവാരത്തിനനുസരിച്ചുള്ള സിലബസ് ആണ് ക്രമീകരിച്ചിരിക്കുന്നത്.
സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ, സാംസ്‌കാരിക മേഖലകളെ കുറിച്ച് പൊതുവായ ധാരണ കുട്ടിയില്‍ വളര്‍ത്തുക എന്നത് സിലബസിന്റെ പ്രധാന ലക്ഷ്യമാണ്. പരീക്ഷയില്‍ ഒന്നാം സ്ഥാനം നേടുന്ന വിദ്യാര്‍ത്ഥിക്ക് ഐ ഫോണും രണ്ടാം സ്ഥാനം നേടുന്ന വിദ്യാര്‍ത്ഥിക്ക് ഐ.പാഡ്, മൂന്നാം സ്ഥാനം നേടുന്ന വിദ്യാര്‍ത്ഥിക്ക് ഐ. വാച്ചും സമ്മാനമായി നല്‍കും. ചെറുപ്രായത്തില്‍ തന്നെ വിദ്യാര്‍ത്ഥികള്‍ക്ക് സിവില്‍ സര്‍വീസ് രംഗത്തേക്കുള്ള വഴിയൊരുക്കുകയും സിവില്‍ സര്‍വീസ് പരിശീലനം കൂടുതല്‍ ജനകീയമാക്കുകയുമാണ് പുതിയ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്നും നജീബ് കാന്തപുരം എം.എല്‍.എ പറഞ്ഞു.
സിവില്‍ സര്‍വീസുകാരനാവുകയാണ് ജീവിത ലക്ഷ്യമെന്ന് അധ്യാപകനോട് പറഞ്ഞ് സമൂഹ മാധ്യമങ്ങളില്‍ വൈറലായ ആര്യമ്പാവ് കോട്ടപ്പുറം ഹെലന്‍ കെല്ലര്‍ അന്ധ വിദ്യാലയത്തിലെ വിദ്യാര്‍ത്ഥി മുഹമ്മദ് സിനാനെ ജൂനിയര്‍ ഐ.എ.എസ് കോഴ്‌സിന്റെ ബ്രാന്റ് അംബാസഡറായി തെരഞ്ഞെടുത്തതായും എം.എല്‍.എ പറഞ്ഞു. അപേക്ഷ സമർപ്പിക്കുന്നതിനുള്ള ലിങ്ക്: https://krea.gl1.in/
ഫോൺ: 9645120577
വാര്‍ത്താ സമ്മേളനത്തില്‍ അക്കാദമി സെക്രട്ടറി ഡോ. പി. ഉണ്ണീന്‍, സി.ഇ.ഒ നീരജ് നെച്ചിക്കേത, ജനറല്‍ മാനേജര്‍ ശിഹാബ് കോക്കൂര്‍, അക്കാഡമിക് കോഡിനേറ്റര്‍ ഇര്‍ഷാദ് അലി, അക്കാദമി മാനേജര്‍ മുഹമ്മദ് റോഷന്‍, ക്രിയ ജൂനിയര്‍ ഐ.എ.എസ് ബ്രാന്‍ഡ് അംബാസിഡര്‍ മുഹമ്മദ് സിനാന്‍ എ.എച്ച്, അക്കാദമി ഫാക്കല്‍റ്റി ഫൈസീര്‍ പി.പി., പ്രൊജക്റ്റ് കോഡിനേറ്റര്‍ മുഹമ്മദ് ബാസില്‍ ഒ.പി എന്നിവര്‍ പങ്കെടുത്തു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം