ഡിസംബർ 3 ലോകഭിന്നശേഷി ദിനാചരണം; ഷോർട്ട് ഫിലിം ഫെസ്റ്റിവെൽ, സൈക്കിൾ റാലി, ഫുട്ബോൾ മത്സരങ്ങൾ

അവരെ ഒപ്പം ചേർത്ത് നിർത്തുന്നതിനുള്ള സാമൂഹ്യ ഇടപെടലിനും സമഗ്ര ശിക്ഷാ കേരളം പദ്ധതികൾ തയാറാക്കിയിട്ടുണ്ട്. ഭിന്നശേഷി ദിനാചരണത്തിന്റെ ഭാഗമായി ഒരു മാസം നീണ്ടുനിൽക്കുന്ന വൈവിധ്യമാർന്ന പരിപാടികളാണ് സമഗ്ര ശിക്ഷ കേരളം ഒരുക്കിയിരിക്കുന്നത്.

international day of persons with disabilities December 3

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പ് സമഗ്ര ശിക്ഷ കേരളയുടെ നേതൃത്വത്തിൽ സംസ്ഥാനത്തുടനീളം ബിആർസികളിലും പൊതുവിദ്യാലയങ്ങളിലുമായി ലോക ഭിന്നശേഷി ദിനം സമുചിതമായി ആചരിക്കുന്നു. ഭിന്നശേഷി കുട്ടികളുടെ പഠനത്തിനും വളർച്ചയ്ക്കും ഒപ്പം ജീവിത നിലവാരം ഉയർത്തുന്നതിനും നിരന്തരമായ പിന്തുണ സംവിധാനങ്ങളാണ് പൊതുവിദ്യാഭ്യാസ വകുപ്പ് സമഗ്ര ശിക്ഷ കേരളം നൽകി വരുന്നത്.  അവരെ ഒപ്പം ചേർത്ത് നിർത്തുന്നതിനുള്ള സാമൂഹ്യ ഇടപെടലിനും സമഗ്ര ശിക്ഷാ കേരളം പദ്ധതികൾ തയാറാക്കിയിട്ടുണ്ട്. ഭിന്നശേഷി ദിനാചരണത്തിന്റെ ഭാഗമായി ഒരു മാസം നീണ്ടുനിൽക്കുന്ന വൈവിധ്യമാർന്ന പരിപാടികളാണ് സമഗ്ര ശിക്ഷ കേരളം ഒരുക്കിയിരിക്കുന്നത്.

ഡിസംബർ മൂന്നിന്റെ പ്രാധാന്യം എല്ലാവരിലും എത്തിക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാനത്തെ 168 ബിആർസികളുടെയും നേതൃത്വത്തിൽ വ്യത്യസ്ത പരിപാടികളാണ് സംഘടിപ്പിക്കുക. സംസ്ഥാന തലത്തിൽ ഷോർട്ട് ഫിലിം ഫെസ്റ്റിവെൽ ,സൈക്കിൾ റാലി , ബലൂൺ യാത്രകൾ , കൂട്ടയോട്ടം , ഫുട്ബോൾ മത്സരങ്ങൾ , ചിത്ര -കരകൗശല പ്രദർശനങ്ങൾ തുടങ്ങിയവ സംഘടിപ്പിക്കും. ബി ആർ സികളിൽ പ്രത്യേകമായ പരിപാടികളും ഭിന്നശേഷി കുട്ടികളുടെ സംഗീത, നൃത്ത, കലാപരിപാടികളും അരങ്ങേറും. 

കോഴിക്കോട് ജില്ലാ കളക്ടറുടെ ഇന്റേൺഷിപ്പ് പ്രോ​ഗ്രാം; ബിരുദമോ പിജിയോ ഉള്ളവർക്ക് അവസരം; ഏപ്രിൽ ബാച്ച് ഡിസംബറില്‍

ഭിന്നശേഷി കുട്ടികൾ പഠിക്കുന്ന വിദ്യാലയങ്ങളിലും പരിപാടികൾ ആവർത്തിക്കും. സംസ്ഥാനത്തിനകത്ത് നിന്നും പുറത്തുനിന്നും പ്രായപരിധി നിശ്ചയിക്കാതെയാണ്  ഷോർട്ട് ഫിലിം ഫെസ്റ്റിവെല്ലിനുള്ള എൻട്രി ക്ഷണിച്ചിരിക്കുന്നത്. ഭിന്നശേഷി കുട്ടികളുടെ ഉന്നമനം ഭിന്നശേഷി മേഖലയുടെ വികസനം ഭിന്നശേഷി സൗഹൃദം ആകുന്ന വിഷയങ്ങളെ ഉൾപ്പെടുത്തിയും പ്രചോദനം നൽകുന്നതുമായ 3 മുതൽ 7 മിനിറ്റ് വരെ സമയ ദൈർഖ്യമുള്ള ഹ്രസ്വചിത്രങ്ങൾ മത്സരത്തിന് സമർപ്പിക്കാം. 

ഒന്നാം സ്ഥാനത്തിന് 25000 രൂപ, രണ്ടാം സ്ഥാനം 20000 രൂപ, മൂന്നാം സ്ഥാനം 15,000 രൂപ എന്നീ ക്രമത്തിൽ സമ്മാനത്തുകയും പ്രശസ്തിപത്രവും ലഭിക്കും . സംസ്ഥാന തലത്തിൽ വിദ്യാഭ്യാസ , ചലച്ചിത്ര മേഖലയിലെ പ്രമുഖർ ജൂറികളായ സമിതി ആയിരിക്കും മികച്ച സൃഷ്ടികളുടെ തെരഞ്ഞെടുപ്പ് നടത്തുക. ലോക ഭിന്നശേഷി ദിനാചരണം മികച്ച രീതിയിൽ സംഘടിപ്പിക്കുന്നതിനായി ജില്ലാ ബി ആർ സിതലത്തിൽ അധ്യാപക രക്ഷകർത്താ  സംഘാടകസമിതി ചേർന്ന്  പരിപാടികൾ കാര്യക്ഷമമാക്കുന്നതാണെന്ന് സമഗ്ര ശിക്ഷ കേരളം ഡയറക്ടർ ഡോ. എ ആർ സുപ്രിയ അറിയിച്ചു.

നിയുക്തി തൊഴില്‍മേള; 473 പേര്‍ക്ക് ജോലി ലഭിച്ചു, 300 പേര്‍ ചുരുക്കപ്പട്ടികയില്‍; പങ്കെടുത്തത് 3500 ലേറെ പേർ


 

Latest Videos
Follow Us:
Download App:
  • android
  • ios