കാലിക്കറ്റ് യൂണിവേഴ്സിറ്റി സസ്യശാസ്ത്ര ഗവേഷകര്‍ക്ക് അന്താരാഷ്ട്ര ഹാന്‍സാതെക് പുരസ്‌കാരം

പട്ടാമ്പി നെല്ലുഗവേഷണ കേന്ദ്രത്തില്‍ ഉത്പാദിപ്പിച്ച വിത്തിനമായ 'മംഗള മസൂറി' കാലാവസ്ഥാ വ്യതിയാനങ്ങളോട് പ്രതികരിക്കുന്നതിനെക്കുറിച്ചായിരുന്നു പഠനം.

International Award for Calicut University Botany Researchers

കോഴിക്കോട്:  കാലിക്കറ്റ് സര്‍വകലാശാലാ ബോട്ടണി പഠനവകുപ്പിലെ ഗവേഷക സംഘത്തിന് അന്താരാഷ്ട്ര ഹാന്‍സാതെക് പുരസ്‌കാരം. സര്‍വകലാശാലാ പഠനവകുപ്പ് മേധാവി കൂടിയായ ഡോ. ജോസ് ടി. പുത്തൂര്‍, അസി. പ്രൊഫസര്‍മാരായ മഞ്ചേരി യൂണിറ്റി വനിതാ കോളേജിലെ ഡോ. പി. ഫസീല, തൃശ്ശൂര്‍ ശ്രീകേരള വര്‍മ കോളേജിലെ ഡോ. എ.കെ. സിനിഷ, സ്ലോവാക്യയിലെ സ്ലോവാക് സര്‍വകലാശാലാ പ്ലാന്റ് ഫിസിയോളജി പഠനവകുപ്പിലെ മരിയന്‍ ബ്രസ്റ്റിക് എന്നിവര്‍ക്കാണ് അവാര്‍ഡ്. ചെക്ക് റിപ്പബ്ലിക്കില്‍ നിന്ന് പുറത്തിറങ്ങുന്ന പ്രശസ്തമായ 'ഫോട്ടോസിന്തറ്റിക' ജേണലില്‍ ഇവരുടെ പേരില്‍ പ്രസിദ്ധീകരിച്ച പഠന ലേഖനങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ സൈറ്റേഷന്‍സ് ലഭിച്ചതിന്റെ പേരിലാണ് പുരസ്‌കാരം. 

പട്ടാമ്പി നെല്ലുഗവേഷണ കേന്ദ്രത്തില്‍ ഉത്പാദിപ്പിച്ച വിത്തിനമായ 'മംഗള മസൂറി' കാലാവസ്ഥാ വ്യതിയാനങ്ങളോട് പ്രതികരിക്കുന്നതിനെക്കുറിച്ചായിരുന്നു പഠനം. സ്വിറ്റ്സര്‍ലാന്‍ഡിലെ ജനീവ സര്‍വകലാശാലാ പ്രൊഫ. റിട്ടോ ജെ. സ്ട്രാസറിനോടുള്ള ആദരസൂചകമായി പുറത്തിറങ്ങിയ ജേണലിന്റെ പ്രത്യേക പതിപ്പിലാണ് ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചത്. വരള്‍ച്ച, വെള്ളപ്പൊക്കം, ഉപ്പുവെള്ളം, ഘനലോഹ സാന്നിധ്യം തുടങ്ങിയ വ്യതിയാനങ്ങളില്‍ നെല്‍വിത്തിന്റെ വളര്‍ച്ചാ പ്രതികരണങ്ങളെക്കുറിച്ചായിരുന്നു ഗവേഷണം. 

കണ്ടലുകള്‍ ഉപയോഗിച്ച് അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതിനെക്കുറിച്ചുള്ള ഗവേഷണവും ഡോ. ജോസ് പുത്തൂരിന്റെ നേതൃത്വത്തിലുള്ള സംഘത്തിന് കീഴില്‍ പുരോഗമിക്കുന്നുണ്ട്. പുരസ്‌കാരത്തിന്റെ ഭാഗമായി രണ്ട് ലക്ഷത്തോളം രൂപ വിലവരുന്ന അള്‍ട്രാ പോര്‍ട്ടബിള്‍ ക്ലോറോഫില്‍ ഫ്‌ളൂറസന്‍സ് മെഷറന്‍മെന്റ് സംവിധാനം ഇവര്‍ക്ക് ലഭിക്കും. പ്രകാശ സംശ്ലേഷണവുമായി ബന്ധപ്പെട്ട ഗവേഷണാവശ്യങ്ങള്‍ക്ക് ഉപകരിക്കുന്നതാണിത്.

റിപ്പബ്ലിക് ദിനാഘോഷത്തില്‍ മെറിറ്റ് അവാര്‍ഡുകള്‍ സമ്മാനിച്ച് കാലിക്കറ്റ് സര്‍വകലാശാല

റിപ്പബ്ലിക് ദിനാഘോഷച്ചടങ്ങില്‍ കാലിക്കറ്റ് സര്‍വകലാശാലയുടെ മെറിറ്റ് അവാര്‍ഡുകള്‍ വിതരണം ചെയ്തു. അക്കാദമികവും അല്ലാത്തതുമായ മേഖലകളില്‍ പ്രതിഭ തെളിയിച്ച വിദ്യാര്‍ഥികള്‍, ഗവേഷകര്‍, അധ്യാപകര്‍, അനധ്യാപകര്‍ എന്നിവര്‍ക്കാണ് വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് സര്‍ട്ടിഫിക്കറ്റുകള്‍ സമ്മാനിച്ചത്.

വിവിധ മേഖലകളില്‍ നേട്ടം കൈവരിക്കുന്നവര്‍ക്കായി തുടര്‍ന്നും മെറിറ്റ് അവാര്‍ഡ് നല്‍കും. പതാക ഉയര്‍ത്തലും റിപ്പബ്ലിക്ദിന സന്ദേശം നല്‍കലും വി.സി. നിര്‍വഹിച്ചു. പ്രൊ വൈസ് ചാന്‍സലര്‍ ഡോ. എം. നാസര്‍, രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ്, ഫിനാന്‍സ് ഓഫീസര്‍ ബിജു ജോര്‍ജ്, സെക്യൂരിറ്റി ഓഫീസര്‍ ജാംഷ് വി. ജേക്കബ്, പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ സി.കെ. ഷിജിത്ത്, വിദ്യാര്‍ഥികള്‍, അധ്യാപകര്‍, ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

വന്യജീവി ശല്യം: നിയമം പൊളിച്ചെഴുതേണ്ടത് കേന്ദ്രം, മലയോര ജനതയുടെ പ്രക്ഷോഭം വസ്തുത മനസിലാക്കാതെ: വനം മന്ത്രി

Latest Videos
Follow Us:
Download App:
  • android
  • ios