10ലും 12ലും 2 വിഷയങ്ങൾക്ക് തോറ്റു; 22ാം വയസ്സിൽ ആദ്യശ്രമത്തിൽ ഐഎഎസ്; വിജയമന്ത്രങ്ങളിതാണെന്ന് അഞ്ജു

ആദ്യത്തെ തോൽവിയിൽ നിന്ന് മികച്ച വിജയങ്ങളിലേക്കാണ് അഞ്ജു പിന്നീട് ഓരോ ചുവടും വെച്ചത്. കോളേജിൽ സ്വർണ്ണ മെഡൽ നേടിയാണ് അവൾ പാസ്സായത്. 

inspirational ias success story of Anju Sharma IAS sts

ദില്ലി: ലക്ഷ്യത്തിലേക്കുള്ള യാത്രയുടെ വഴിയിൽ ചിലപ്പോൾ പരാജയങ്ങൾ നേരിട്ടേക്കാം. എന്നാൽ ഈ പരാജയങ്ങൾ നമുക്ക് നൽകുന്ന വലിയ പാഠങ്ങളുണ്ട്. ജീവിതത്തിൽ എത്രയധികം തിരിച്ചടികൾ നേരിടേണ്ടി വന്നാലും ഈ പാഠങ്ങൾ നമ്മളെ തളർത്തില്ല. പ്രതിസന്ധികൾക്ക് നടുവിൽ നിൽക്കുമ്പോഴും എങ്ങനെയാണ് സ്വന്തം സ്വപ്നങ്ങൾ സാക്ഷാത്കരിക്കുന്നതെന്ന് ചില ജീവിതങ്ങൾ നമ്മളെ കാണിച്ചു തരും. 22-ാം വയസ്സിൽ ആദ്യ ശ്രമത്തിൽ തന്നെ രാജ്യത്തെ ഏറ്റവും വെല്ലുവിളി നിറഞ്ഞ മത്സരപരീക്ഷകളിലൊന്നായ യുപിഎസ്‍സി പരീക്ഷയിൽ വിജയിച്ചാണ് അഞ്ജു ശർമ്മ എന്ന ഐഎഎസ് ഉദ്യോ​ഗസ്ഥ നമുക്ക് പ്രചോദനമാകുന്നത്. 

പത്താം ക്ലാസ്സിൽ  കെമിസ്ട്രിക്കും 12-ാം ക്ലാസ്സിലെ ഇക്കണോമിക്‌സ് പേപ്പറിലും തോറ്റുപോയ വിദ്യാർത്ഥിയായിരുന്നു അഞ്ജു ശർമ്മ. അതായത് മിടുക്കിയായ വിദ്യാർത്ഥിനി എന്ന വിശേഷണങ്ങളൊന്നുമില്ലായിരുന്നു എന്ന് സാരം. 12-ാം ക്ലാസ് പൂർത്തിയാക്കിയ ശേഷം അഞ്ജു ജയ്പൂരിൽ നിന്ന് ബിഎസ്‌സിയും എംബിഎയും നേടി. ആദ്യത്തെ തോൽവിയിൽ നിന്ന് മികച്ച വിജയങ്ങളിലേക്കാണ് അഞ്ജു പിന്നീട് ഓരോ ചുവടും വെച്ചത്. കോളേജിൽ സ്വർണ്ണ മെഡൽ നേടിയാണ് അവൾ പാസ്സായത്. 

സ്കൂൾ കാലഘട്ടത്തിലെ രണ്ട് പരാജയങ്ങൾ തന്നെ വളരെയധികം കാര്യങ്ങൾ പഠിപ്പിച്ചു എന്ന് അഞ്ജു പറയുന്നു. അന്ന് ധാരാളം പഠിക്കാനുണ്ടായിരുന്നെന്നും എന്നാൽ കൃത്യമായും ചിട്ടയായും പഠിക്കാൻ തനിക്ക് സാധിച്ചിരുന്നില്ലെന്നും അഞ്ജു. വേണ്ടത്ര തയ്യാറെടുപ്പില്ലാതെയാണ് പരീക്ഷയെ നേരിട്ടത്. അതുകൊണ്ട് തന്നെ തോൽക്കുമെന്ന് അറിയാമായിരുന്നു എന്നും അഞ്ജുവിന്റെ വാക്കുകൾ. അതേസമയം ഭാവി നിർണ്ണയിക്കുന്നതിൽ പത്താം ക്ലാസ് വിജയത്തിന്റെ പ്രധാന്യത്തെക്കുറിച്ച് ചുറ്റുമുളളവരെല്ലാം ആവർത്തിച്ച് ഓർമ്മിപ്പിച്ചിരുന്നു എന്നും അഞ്ജു പറഞ്ഞു. തന്റെ ജീവിതത്തിലെ വളരെ പ്രയാസകരമായ ഒരു കാലഘട്ടത്തിൽ അമ്മയായിരുന്നു അവളുടെ ഏറ്റവും വലിയ പിന്തുണ. തോൽവികളിൽ ആശ്വസിപ്പിച്ചതും കൂടെ നിന്നതും അമ്മയാണ്.

പഠനം അവസാന നിമിഷത്തേക്ക് മാറ്റിവെക്കാതെ കൃത്യമായും ചിട്ടയോടെയും പഠിച്ചു തുടങ്ങിയപ്പോൾ വിജയം കൂടെയെത്തി തുടങ്ങി. അവസാന നിമിഷത്തെ പഠനത്തെ ആശ്രയിക്കരുതെന്നും അവൾ കണ്ടെത്തി, അതിനാൽ അവൾ കോളേജ് പരീക്ഷകൾക്കായി നേരത്തെ തന്നെ പഠിക്കാൻ തുടങ്ങി. ​ഈ  പഠനരീതി അവളെ ​​ഗോൾഡ് മെഡൽ നേട്ടത്തിലേക്കാണ് കൊണ്ടെത്തിച്ചത്. ആദ്യ ശ്രമത്തിൽ തന്നെ യുപിഎസ്‌സി പരീക്ഷ പാസാകാൻ അഞ്ജുവിന് സാധിച്ചതും ഈ രീതി പിന്തുടർന്നത് കൊണ്ടാണ്. ഐഎഎസ് ടോപ് സ്‌കോറർമാരുടെ പട്ടികയിലാണ് അഞ്ജു ഇടം നേടിയത്.

1991-ൽ രാജ്‌കോട്ടിൽ അസിസ്റ്റന്റ് കളക്ടറായിട്ടാണ് അഞ്ജു ജോലി ആരംഭിച്ചത്. അവർ ഇപ്പോൾ ഗവൺമെന്റ് വിദ്യാഭ്യാസ വകുപ്പിലെ (ഉന്നത & സാങ്കേതിക വിദ്യാഭ്യാസം) ഗാന്ധിനഗറിലെ സചിവലയയിൽ പ്രിൻസിപ്പൽ സെക്രട്ടറിയായി സേവനമനുഷ്ഠിക്കുന്നു. മുപ്പത് വർഷത്തെ സേവനത്തിൽ നിരവധി പദവികളാണ് അഞ്ജു ശർമ്മ വഹിച്ചത്. 

11ാം വയസ്സിൽ വിവാഹം, 20ാമത്തെ വയസ്സിൽ പിതാവ്, 21ാമത്തെ വയസ്സിൽ നീറ്റ് പരീക്ഷയിൽ ഉന്നതവിജയം

6 വർഷം കൊണ്ട് 12 ലേറെ സർക്കാർ ജോലികൾ; വില്ലേജ് ഓഫീസിലെ ​ഗുമസ്തനിൽ നിന്ന് ഐപിഎസിലേക്ക്; പ്രചോദനമാണ് പ്രേം! 

6 മണിക്കൂർ അച്ഛനൊപ്പം ഇഷ്ടികക്കളത്തിൽ ജോലി, 5 മണിക്കൂർ സ്വയം പഠനം; നീറ്റ് പരീക്ഷയില്‍ 720 ല്‍ 516 മാര്‍ക്ക്!

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

 


 

Latest Videos
Follow Us:
Download App:
  • android
  • ios