Information Assistant : ജേർണലിസം പഠിച്ചവർക്ക് ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ് ആകാം; യോ​ഗ്യതകൾ, പ്രായപരിധി അറിയാം

സമൂഹ മാധ്യമങ്ങളില്‍ കണ്ടന്റ് ജനറേഷനില്‍ പ്രവൃത്തി പരിചയം ഉണ്ടാകണം. ഡിസൈനിംഗില്‍ പ്രാവീണ്യമുള്ളവര്‍ക്ക് മുന്‍ഗണന.

information assistant vacancies for Journalists

തിരുവനന്തപുരം:  വിവര പൊതുജനസമ്പര്‍ക്ക വകുപ്പിന്റെ സംയോജിത വികസന വാര്‍ത്താ ശൃംഖല (PRISM) (പ്രിസം) പദ്ധതിയുടെ ഭാഗമായി പത്തനംതിട്ട ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിലെ (information Assistant) ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റിന്റെ രണ്ട് ഒഴിവിലേക്ക് എംപാനല്‍ ചെയ്യുന്നതിന് അര്‍ഹരായ ഉദ്യോഗാര്‍ഥികളില്‍ (Application invited) നിന്നും അപേക്ഷ ക്ഷണിച്ചു. യോഗ്യത: ഏതെങ്കിലും വിഷയത്തില്‍ ബിരുദവും ജേര്‍ണലിസം/പബ്ലിക് റിലേഷന്‍സ്/ മാസ് കമ്മ്യൂണിക്കേഷന്‍ ഡിപ്ലോമയും അല്ലെങ്കില്‍ ജേര്‍ണലിസം/ പബ്ലിക് റിലേഷന്‍സ്/ മാസ് കമ്മ്യൂണിക്കേഷനില്‍ അംഗീകൃത ബിരുദം. പത്ര, ദൃശ്യ മാധ്യമങ്ങളിലോ, വാര്‍ത്താ ഏജന്‍സികളിലോ, ഓണ്‍ലൈന്‍ മാധ്യമങ്ങളിലോ, സര്‍ക്കാര്‍/ അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങളുടെ പബ്ലിക് റിലേഷന്‍സ് വാര്‍ത്താ വിഭാഗങ്ങളിലോ സമൂഹ മാധ്യമങ്ങളിലോ രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയം ഉണ്ടാവണം. സമൂഹ മാധ്യമങ്ങളില്‍ കണ്ടന്റ് ജനറേഷനില്‍ പ്രവൃത്തി പരിചയം ഉണ്ടാകണം. ഡിസൈനിംഗില്‍ പ്രാവീണ്യമുള്ളവര്‍ക്ക് മുന്‍ഗണന.

 രാത്രി ജോലിക്ക് സ്ത്രീകളെ നിർബന്ധിക്കാനാവില്ല, സൌജന്യ യാത്ര, ഭക്ഷണം, ഉത്തരവിറക്കി യുപി സർക്കാർ

 പ്രായപരിധി: 35 വയസ്( നോട്ടിഫിക്കേഷന്‍ നല്‍കുന്ന തീയതി കണക്കാക്കി). പരമാവധി പ്രതിമാസ പ്രതിഫലം/ ആനുകൂല്യം: 16940 രൂപ. അപേക്ഷകന്റെ ഫോട്ടോ, വിദ്യാഭ്യാസ യോഗ്യത, തിരിച്ചറിയല്‍ രേഖ, പ്രവര്‍ത്തി പരിചയ സര്‍ട്ടിഫിക്കറ്റ് എന്നിവ അപേക്ഷയ്‌ക്കൊപ്പം സമര്‍പ്പിക്കണം. 2023 ഫെബ്രുവരി ഒന്നുവരെയാണ് പാനലിന്റെ കാലാവധി. പാനലിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ശേഷം തൃപ്തികരമായ നിലവാരം കാഴ്ചവയ്ക്കുന്നതിന് കഴിയുന്നില്ലായെന്ന് ബോധ്യപ്പെടുന്നപക്ഷം അത്തരം ഉദ്യോഗാര്‍ഥികളെ പാനലില്‍ നിന്ന് ഒഴിവാക്കും. 2022 ജൂണ്‍ 28ന് മുന്‍പായി പത്തനംതിട്ട കളക്ടറേറ്റിലെ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം.  ജൂലൈ ഒന്നിന് രാവിലെ 11 മണിക്ക് പരീക്ഷയും തുടര്‍ന്ന് അഭിമുഖവും നടക്കും.

 

Latest Videos
Follow Us:
Download App:
  • android
  • ios