ഒരു രൂപ ശമ്പളം വേണ്ട, അവധിയില്ലാതെ 12 മണിക്കൂര്‍ വരെ ജോലി ചെയ്യാം, ഇന്ത്യൻ യുവതിയുടെ ആവശ്യം 'യുകെയിൽ തുടരണം'

മികച്ച ജോലിയും വരുമാനവും ലഭിക്കുന്നവര്‍ ഉണ്ടെങ്കിലും ഇതൊന്നും സാധ്യമാകാതെ ദുരിതത്തിലാകുന്നവര്‍ നിരവധിയാണ്. അടുത്തിടെ ലിങ്ക്ഡ്ഇന്നിൽ വന്ന ഒരു കുറിപ്പാണ് ഈ ചര്‍ച്ചകൾ സജീവമാക്കുന്നത്.

Indian student says she ll work for free to stay in UK Viral post triggers debate

കേരളത്തിൽ നിന്ന് മാത്രമല്ല, ഇന്ത്യയൊട്ടാകെയുള്ള യുവാക്കൾ യുകെ അടക്കമുള്ള വിദേശ രാജ്യങ്ങളിലേക്ക് വലിയ കരിയറും ജീവിതവും ലക്ഷ്യമിട്ട് കുടിയേറുന്നവര്‍ നിരവധിയാണ്. ഇങ്ങനെ വിദേശ രാജ്യങ്ങളിൽ പഠനം പൂര്‍ത്തിയാക്കുന്ന എല്ലാവര്‍ക്കും അവര്‍ പ്രതീക്ഷിക്കുന്ന തരത്തിലുള്ള ജോലിയും ജീവിതവും ലഭിക്കുന്നുണ്ടോ? ഇല്ലെന്നാണ് നിരവധി വിദ്യാര്‍ത്ഥികളുടെ അനുഭവം പറയുന്നത്. മികച്ച ജോലിയും വരുമാനവും ലഭിക്കുന്നവര്‍ ഉണ്ടെങ്കിലും ഇതൊന്നും സാധ്യമാകാതെ ദുരിതത്തിലാകുന്നവര്‍ നിരവധിയാണ്. അടുത്തിടെ ലിങ്ക്ഡ്ഇന്നിൽ വന്ന ഒരു കുറിപ്പാണ് ഈ ചര്‍ച്ചകൾ സജീവമാക്കുന്നത്.

2021-ൽ പഠനത്തിനായി കുടിയേറിയ ഇന്ത്യൻ വിദ്യാർത്ഥിനി, യുകെയിൽ തുടരുന്നതിന് സൗജന്യമായി ജോലി ചെയ്യാൻ സന്നദ്ധത പ്രകടിപ്പിച്ചതാണ് ചര്‍ച്ചകൾക്ക് തുടക്കം കുറിച്ചിരിക്കുന്നത്. 2022ൽ ബിരുദം നേടിയതിനു ശേഷമുള്ള "വിസ സ്പോൺസേഡ് യുകെ ജോലി" കണ്ടെത്താനുള്ള തന്റെ പോരാട്ടത്തെ കുറിച്ചാണ് ശ്വേത കോതണ്ടൻ എന്ന വിദ്യാര്‍ത്ഥിനി കുറിച്ചത്. യൂണിവേഴ്സിറ്റി ഓഫ് ലെയ്‌സെസ്റ്ററിൽ എംഎസ്‌സി എഞ്ചിനീയറിംഗ് ബിരുദധാരിയാണ് ശ്വേത. 300-ലധികം തസ്തികകളിലേക്ക് അപേക്ഷിച്ചിട്ടും, ഇതുവരെ ഫലം ലഭിച്ചിട്ടില്ല, 'യുകെയിൽ തുടരാൻ അവസാന അവസരം" എന്നാണ് പോസ്റ്റിൽ ശ്വേത പറയുന്നത്.

തിരികെ നാട്ടിലേക്ക് മടങ്ങേണ്ട അവസ്ഥയിലെത്തിയതോടെയാണ് അറ്റകൈക്ക് ലിങ്ക്ഡിൻ കുറിപ്പിന് ശ്വേത മുതിര്‍ന്ന്ത്. തന്റെ ഗ്വാജുവേറ്റ് വിസ അവസാനിക്കാൻ മൂന്ന് മാസം മാത്രമാണുള്ളത്. 2022ൽ ബിരുദം നേടിയ താൻ ഒരു വിസ സ്പോൺസേര്‍ഡ് ജോലി തിരയുകയാണ്. മാര്‍ക്കറ്റിൽ തന്നെപോലുള്ളവര്‍ക്ക് ഒരു വിലയുമില്ല. താൻ നേടിയ ബിരുദത്തിനോ തന്റെ കഴിവിനോ വില ലഭിക്കുന്നില്ല. 300ൽ പരം ജോലികൾക്ക് അപേക്ഷ നൽകിയെങ്കിലും ആരും തിരിഞ്ഞുപോലും നോക്കിയില്ല. 'ഈ പോസ്റ്റ് ആണ് എന്റെ അവസാനത്തെ പ്രതീക്ഷ'. 

യുകെയിൽ നിൽക്കാൻ, സൗജന്യമായി, ലീവ് പോലും എടുക്കാതെ ജോലി ചെയ്യാം. ഒരു ലീവ് പോലും എടുക്കാതെഞാൻ വേണമെങ്കിൽ 12 മണിക്കൂർ വരെ ജോലി ചെയ്യാൻ തയ്യാറാണ്. ഡിസൈൻ എഞ്ചിനീയർ റോളിൽ നിങ്ങൾക്ക് ആളെ ആവശ്യമെങ്കിൽ എന്നെ പരിഗണിക്കാമോ?' ഒരു മാസം ഞാൻ ശമ്പളം പ്രതീക്ഷിക്കാതെ ജോലി ചെയ്യാം, നിങ്ങളുടെ പ്രതീക്ഷയ്ക്കൊത്ത് ഉയര്‍ന്നില്ലെങ്കിൽ എന്നെ പിരിച്ചുവിടാം എന്നും ശ്വേത കുറിക്കുന്നു. വലിയ ചര്‍ച്ചകൾക്ക് തുടക്കം കുറിച്ചിരിക്കുകയാണ് ശ്വേതയുടെ കുറിപ്പ്. ലോൺ അടക്കം എടുത്ത് വിദേശത്ത് പഠനത്തിന് പോകുന്ന വിദ്യാര്‍ത്ഥികളുടെ അവസ്ഥയാണ് ചര്‍ച്ചകളിലേക്ക് വഴിതെളിക്കുന്നത്.

10-ാം ക്ലാസ് പാസായവർക്ക് യുഎഇയിലെ പ്രമുഖ കമ്പനിയിൽ അവസരം; പ്രായപരിധി 40 വയസ്സ്, വാക് ഇൻ ഇന്‍റര്‍വ്യൂ ഇന്ന്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios