ഒന്നും രണ്ടുമല്ല, 10,000ത്തോളം ഒഴിവുകൾ; വെളിപ്പെടുത്തി കേന്ദ്ര സർക്കാര്‍, നാവിക സേന റിക്രൂട്ട്മെന്‍റ് വിവരങ്ങൾ

യഥാക്രമം 11,979, 76,649 എന്നിങ്ങനെയാണ് നാവികസേനയിലെ ഉദ്യോഗസ്ഥരുടെയും നാവികരുടെയും അംഗീകൃത അംഗസംഖ്യ. 2021ൽ ആകെ 323 ഓഫീസർമാരെ റിക്രൂട്ട് ചെയ്തപ്പോൾ 2022ൽ 386 പേരെയാണ് നിയമിച്ചത്.

Indian Navy short by 10,896 personnel central minster reveals navy recruitment details btb

ദില്ലി: ഇന്ത്യൻ നാവിക സേനയിൽ പതിനായിരത്തിലധികം ഒഴിവുകളുണ്ടെന്ന് കേന്ദ്ര പ്രതിരോധ മന്ത്രാലയം. ഇതിൽ 1777 പോസ്റ്റുകൾ ഉദ്യോഗസ്ഥ തലത്തിലുളളതാണ്. പ്രതിരോധ സഹമന്ത്രി അജയ് ഭട്ട് ആണ് ഇക്കാര്യം ലോക്സഭയെ അറിയിച്ചത്. ഒക്ടോബർ 31 വരെയുള്ള കണക്കുകള്‍ പ്രകാരം നാവികസേനയിൽ 9,119 നാവികരുടെ തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നുണ്ടെന്ന് ലോക്‌സഭയിൽ ഒരു ചോദ്യത്തിന് മറുപടിയായി പ്രതിരോധ സഹമന്ത്രി അജയ് ഭട്ട് പറഞ്ഞു.

യഥാക്രമം 11,979, 76,649 എന്നിങ്ങനെയാണ് നാവികസേനയിലെ ഉദ്യോഗസ്ഥരുടെയും നാവികരുടെയും അംഗീകൃത അംഗസംഖ്യ. 2021ൽ ആകെ 323 ഓഫീസർമാരെ റിക്രൂട്ട് ചെയ്തപ്പോൾ 2022ൽ 386 പേരെയാണ് നിയമിച്ചത്. 2021ൽ 5,547 നാവികരെ നാവികസേനയിൽ ഉൾപ്പെടുത്തി. 2022ൽ ഇത് 5,171 ആയിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, ഉത്തരാഖണ്ഡിലെ ഡെറാഡൂണിലുള്ള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടക്കുന്ന ഉത്തരാഖണ്ഡ് ആഗോള നിക്ഷേപക ഉച്ചകോടി 2023 പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ ഉദ്ഘാടനം ചെയ്തു. മോദി പ്രദര്‍ശനം നടന്നുകാണുകയും ഗ്രൗണ്ട് ബേക്കിംഗ് വാൾ അനാച്ഛാദനം ചെയ്യുകയും ചെയ്തു. സശക്ത് ഉത്തരാഖണ്ഡ് എന്ന പുസ്തകവും ഹൗസ് ഓഫ് ഹിമാലയാസ് എന്ന ബ്രാൻഡും പ്രധാനമന്ത്രി പ്രകാശനം ചെയ്തു. ''സമാധാനത്തിലൂടെ സമൃദ്ധി'' എന്നതാണ് ഉച്ചകോടിയുടെ പ്രമേയം. വ്യവസായ പ്രമുഖരും ചടങ്ങില്‍ തങ്ങളുടെ കാഴ്ചപ്പാടുകൾ വിശദീകരിച്ചു.

ഉത്തരാഖണ്ഡ് സ്വകാര്യമേഖലയിലെ നിക്ഷേപങ്ങൾക്ക് ഏറ്റവും ആകര്‍ഷകമായ സ്ഥലമായി മാറിയിരിക്കുന്നുവെന്ന് അദാനി ഗ്രൂപ്പ് ഡയറക്ടറും അഗ്രോ, ഓയില്‍ ആന്‍ഡ് ഗ്യാസ് മാനേജിംഗ് ഡയറക്ടറുമായ പ്രണവ് അദാനി പറഞ്ഞു. ഏകജാലക അനുമതി, അധികമല്ലാത്ത ഭൂമി വില, താങ്ങാനാവുന്ന വൈദ്യുതിയും കാര്യക്ഷമമായ വിതരണവും, ഉയര്‍ന്ന വൈദഗ്ധ്യമുള്ള മനുഷ്യശേഷി, ദേശീയ തലസ്ഥാനത്തോടുള്ള സാമീപ്യം, വളരെ സ്ഥിരതയുള്ള ക്രമസമാധാന അന്തരീക്ഷം എന്നിവയുടെ കൂടിച്ചേരലും വികസനത്തിനും വളര്‍ച്ചയ്ക്കുമുള്ള സംസ്ഥാനത്തിന്റെ സമീപനവുമാണ് ഇതിന് കാരണമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് പ്രവര്‍ത്തനം വിപുലീകരിക്കാനും കൂടുതല്‍ നിക്ഷേപവും തൊഴിലവസരങ്ങളും കൊണ്ടുവരാനുമുള്ള തന്റെ പദ്ധതികളെക്കുറിച്ചും അദാനി വിശദീകരിച്ചു. 

ആ മാലയും മോതിരങ്ങളും എവിടെ? മരണപ്പെട്ട യുവതിയുടെ ആഭരണങ്ങൾ അപ്രത്യക്ഷം, പരിക്കേറ്റ് എത്തിച്ചത് മെഡിക്കൽ കോളജിൽ

ഒരു ലക്ഷം ദിർഹം സമ്മാനം! കാശിന്‍റെയല്ല, 13 വർഷത്തെ കഷ്ടപ്പാടാണ്; മലയാളി ക്ലീനിംഗ് അസിസ്റ്റന്‍റിന് യുഎഇയിൽ ആദരം

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios