ഐഐഎംസി പ്രവേശന നടപടികൾ ആരംഭിച്ചു; CUET വഴി ജൂൺ 18 ന് മുമ്പ് അപേക്ഷ
ഐഐഎംസി അഡ്മിഷൻ 2022-ന് രജിസ്റ്റർ ചെയ്യാനുള്ള അവസാന തീയതി 2022 ജൂൺ 18 ആണ്.
ദില്ലി: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്മ്യൂണിക്കേഷൻ (ഐഐഎംസി) (Indian institute of mass communication) മാസ് കമ്മ്യൂണിക്കേഷൻ ആൻഡ് ജേണലിസം ബിരുദാനന്തര ഡിപ്ലോമ കോഴ്‌സുകളിലേക്കുള്ള (admission) പ്രവേശന നടപടികൾ ആരംഭിച്ചു. ഈ വർഷം മുതൽ, നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻടിഎ) (national testing agency) നടത്തുന്ന സെൻട്രൽ യൂണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റ് (സിയുഇടി) വഴിയാണ് ഐഐഎംസി (IIMC) പ്രവേശനം നടത്തുന്നത്. ഉദ്യോഗാർത്ഥികൾക്ക് https://cuet.nta.nic.in/ എന്ന വെബ്‌സൈറ്റിൽ ഓൺലൈനായി അപേക്ഷിക്കാം. ഐഐഎംസി അഡ്മിഷൻ 2022-ന് രജിസ്റ്റർ ചെയ്യാനുള്ള അവസാന തീയതി 2022 ജൂൺ 18 ആണ്.
104 ദിവസം കൊണ്ട് കോഴിക്കോട് നിന്ന് സിംഗപ്പൂര്‍ വരെ ഒരു സൈക്കിള്‍ യാത്ര
ഐഐഎംസിയിൽ ഇംഗ്ലീഷ് ജേണലിസം/ഹിന്ദി ജേർണലിസം/അഡ്വെർടൈസിംഗ്, പബ്ലിക് റിലേഷൻസ്/ റേഡിയോ, ടിവി ജേർണലിസം, ഡിജിറ്റൽ മീഡിയ എന്നിവയിൽ പിജി ഡിപ്ലോമ പ്രവേശനത്തിനുള്ള പ്രവേശന പരീക്ഷ സിയുഇടി പിജിക്കൊപ്പം എൻടിഎ നടത്തും. മലയാളം, ഒഡിയ, മറാത്തി, ഉറുദു ജേർണലിസം എന്നീ ഭാഷകളിലെ പിജി ഡിപ്ലോമ കോഴ്‌സുകളിലേക്കുള്ള പ്രവേശന പരീക്ഷ വെവ്വേറെ നടക്കും. ഇതിനുള്ള അപേക്ഷാ ഫോമുകൾ ഐഐഎംസി വെബ്‌സൈറ്റായ www.iimc.gov.in-ൽ ഉടൻ ലഭ്യമാകും. അംഗീകൃത സർവകലാശാലയിൽ നിന്ന് ഏതെങ്കിലും വിഷയത്തിൽ ബിരുദം നേടിയവർക്ക് ഐഐഎംസിയിൽ പ്രവേശനത്തിന് അപേക്ഷിക്കാമെന്ന് അഡ്മിഷൻ ഇൻ ചാർജ് പ്രൊഫ. ഗോവിന്ദ് സിംഗ് പറഞ്ഞു. ബാച്ചിലേഴ്സ് ഡിഗ്രിയുടെ അവസാന വർഷ/സെമസ്റ്റർ പരീക്ഷ എഴുതിയ/എഴുതുന്ന വിദ്യാർത്ഥികൾക്കും അപേക്ഷിക്കാൻ അർഹതയുണ്ട്.
എൽ പി സ്കൂൾ ടീച്ചർ റാങ്ക് ലിസ്റ്റുകൾ പ്രസിദ്ധീകരിച്ച് പിഎസ്‍സി; ഔദ്യോഗിക വെബ്സൈറ്റിൽ അറിയാം
തിരഞ്ഞെടുക്കപ്പെട്ടാൽ, 2022 സെപ്റ്റംബർ 30-നകം അവരുടെ കോളേജ്/യൂണിവേഴ്സിറ്റിയിൽ നിന്ന് കുറഞ്ഞത് ഒരു ഒറിജിനൽ പ്രൊവിഷണൽ മാർക്ക് ഷീറ്റ്/സർട്ടിഫിക്കറ്റ് ഹാജരാക്കുന്നതിന് വിധേയമായിരിക്കും അവരുടെ പ്രവേശനം (വാസ്തവമായ സന്ദർഭങ്ങളിൽ കാരണങ്ങൾ കണ്ടെത്തിയതിന് ശേഷം നീട്ടാവുന്നതാണ്). കോഴ്‌സ് പൂർത്തിയാകുമ്പോൾ, ഐഐഎംസി ഓഫീസിൽ വെരിഫിക്കേഷനായി ഒറിജിനൽ ഡിഗ്രി സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മാത്രമേ ഡിപ്ലോമ ലഭിക്കൂ. അന്വേഷണങ്ങൾക്കായി അപേക്ഷകർക്ക് അക്കാദമിക് ഡിപ്പാർട്ട്‌മെന്റ്, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്മ്യൂണിക്കേഷൻ, അരുണ അസഫലി മാർഗ്, ന്യൂ ഡൽഹി-110067 എന്ന വിലാസത്തിൽ ബന്ധപ്പെടാം. ടെലി. നമ്പർ 011-26742920, 26742940, 26742960 (എക്സ്റ്റൻഷൻ 233). മൊബൈൽ നമ്പർ - 9818005590, (മൊബൈൽ നമ്പർ. 9871182276 - വാട്ട്‌സ്ആപ്പ് സന്ദേശം മാത്രം).