ഐ.എച്ച്.ആർ.ഡിയുടെ ടെക്‌നിക്കൽ ഹയർ സെക്കന്ററി സ്‌കൂളുകളിൽ പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

ജൂലൈ 24 ഉച്ചകഴിഞ്ഞ് മൂന്നിനകം   അതത് സ്‌കൂളുകളിൽ സമർപ്പിക്കണം. 

IHRD technical higher secondary school admission

തിരുവനന്തപുരം: ഐഎച്ച്ആർഡിയുടെ ടെക്നിക്കൽ ഹയർ സെക്കന്ററി സ്കൂളകളിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.    ihrd.kerala.gov.in/thss എന്ന വെബ്‌സൈറ്റ് മുഖേനയോ  താൽപര്യമുള്ള സ്‌കൂളുകളിൽ നേരിട്ടോ അപേക്ഷ നൽകാം. അപേക്ഷയും അനുബന്ധ രേഖകളും 100 രൂപയുടെ രജിസ്‌ട്രേഷൻ ഫീസ് സഹിതം (പട്ടികജാതി/പട്ടികവർഗ വിദ്യാർഥികൾക്ക് 50 രൂപ) ജൂലൈ 24 ഉച്ചകഴിഞ്ഞ് മൂന്നിനകം   അതത് സ്‌കൂളുകളിൽ സമർപ്പിക്കണം. 

മുട്ടട (തിരുവനന്തപുരം-0471 2543888), അടൂർ (പത്തനംതിട്ട-0473 4224078), ചേർത്തല (ആലപ്പുഴ-0478 2552828), മല്ലപ്പള്ളി (പത്തനംതിട്ട- 0469 2680574), പുതുപ്പള്ളി (കോട്ടയം-0481 2351485),  പീരുമേട് (ഇടുക്കി-04869 232899), മുട്ടം (തൊടുപുഴ-04862 255755), കലൂർ (എറണാകുളം-0484 2347132), കപ്രശ്ശേരി (എറണാകുളം-0484 2604116), ആലുവ (എറണാകുളം-0484 2623573), വരടിയം (തൃശൂർ-0487 2214773), വാഴക്കാട് (മലപ്പുറം-0483 2725215), വട്ടംകുളം (മലപ്പുറം-0494 2681498), പെരിന്തൽമണ്ണ(മലപ്പുറം-0493 3225086), തിരുത്തിയാട് (കോഴിക്കോട്-0495 2721070) എന്നിവിടങ്ങളിലാണ് ടെക്‌നിക്കൽ ഹയർസെക്കൻഡറി സ്‌കൂളുകൾ.അപേക്ഷ നൽകുന്നതിനുള്ള  ലിങ്ക്  ihrd.ac.in  എന്ന വെബ് സൈറ്റിലും ലഭ്യമാണ്.

Latest Videos
Follow Us:
Download App:
  • android
  • ios