IBPS RRB Clerk Admit Card : ഐബിപിഎസ് ക്ലർക്ക് പ്രിലിമിനറി പരീക്ഷ അഡ്മിറ്റ് കാർഡ് ; ഡൗൺലോഡ് ചെയ്യേണ്ടതെങ്ങനെ?
അപേക്ഷകർ അവരുടെ രജിസ്ട്രേഷൻ നമ്പർ / റോൾ നമ്പർ, പാസ്‌വേഡ് / ജനനതീയതി എന്നിവ ഉപയോഗിച്ച് കാൻഡിഡേറ്റ് ലോഗിൻ വഴിയാണ് അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യേണ്ടത്.
ദില്ലി: ഓഫീസ് അസിസ്റ്റന്റിനുള്ള (Office Assistant) (മൾട്ടിപർപ്പസ്) IBPS ക്ലർക്ക് പ്രിലിമിനറി പരീക്ഷ 2022 (CRP RRBs XI) അഡ്മിറ്റ് കാർഡുകൾ പുറത്തിറക്കി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിംഗ് പേഴ്‌സണൽ സെലക്ഷൻ (IBPS). ഉദ്യോഗാർത്ഥികൾക്ക് ibpsonline.ibps.in ൽ നിന്ന് അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം. ഓഗസ്റ്റ് 14 വരെ അഡ്മിറ്റ് കാർഡ് ചെയ്യാൻ അവസരമുണ്ട്. അപേക്ഷകർ അവരുടെ രജിസ്ട്രേഷൻ നമ്പർ / റോൾ നമ്പർ, പാസ്‌വേഡ് / ജനനതീയതി എന്നിവ ഉപയോഗിച്ച് കാൻഡിഡേറ്റ് ലോഗിൻ വഴിയാണ് അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യേണ്ടത്.
IBPS RRB ക്ലർക്ക് അഡ്മിറ്റ് കാർഡ് 2022 - ഡൗൺലോഡ് ചെയ്യുന്നതിനുള്ള ഘട്ടങ്ങൾ
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിംഗ് പേഴ്സണൽ സെലക്ഷന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക - ibps.in.
ഹോംപേജിൽ, 'Click here to Download Online Preliminary Exam Call Letter for CRP-RRBs-XI-Office Assistants'' എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
ലോഗിൻ ചെയ്യാൻ, രജിസ്ട്രേഷൻ നമ്പറും പാസ്‍വേർഡും നൽകുക.
IBPS RRB ക്ലർക്ക് പ്രിലിമിനറി അഡ്മിറ്റ് കാർഡ് സ്ക്രീനിൽ പ്രദർശിപ്പിക്കും.
ഡൗൺലോഡ് ചെയ്ത് പ്രിന്റൗട്ട് എടുക്കുക.