IBPS RRB Recruitment : ഓഫീസർ, ഓഫീസ് അസിസ്റ്റന്റ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ച് ഐബിപിഎസ്; 8106 ഒഴിവുകള്‍

ഈ റിക്രൂട്ട്മെന്റ് ഡ്രൈവ് വഴി മൊത്തം 8106 ഒഴിവുകളിലേക്കാണ് നിയമനം നടത്തുന്നത്.

IBPS invited applications for many posts

ദില്ലി: ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിംഗ് പേഴ്‌സണൽ സെലക്ഷൻ (IBPS) (ഐപിബിഎസ്) ഓഫീസർ, ഓഫീസ് അസിസ്റ്റന്റ് തസ്തികകളിലേക്ക് (officer and office assistant) അപേക്ഷ ക്ഷണിച്ചു. അപേക്ഷിക്കാനുള്ള അവസാന തീയതി  ജൂൺ 27. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് IBPS-ന്റെ ഔദ്യോഗിക വെബ്സൈറ്റ് - www.ibps.in വഴി അപേക്ഷിക്കാം. ഈ റിക്രൂട്ട്മെന്റ് ഡ്രൈവ് വഴി മൊത്തം 8106 ഒഴിവുകളിലേക്കാണ് നിയമനം നടത്തുന്നത്.

ഔദ്യോഗിക വിജ്ഞാപനം അനുസരിച്ച്, "ഗ്രൂപ്പ് "എ"-ഓഫീസർമാർ (സ്കെയിൽ- I, II & III), ഗ്രൂപ്പ് "ബി"-ഓഫീസ് അസിസ്റ്റന്റ് എന്നിങ്ങനെ (എ) ലിസ്റ്റുചെയ്തിട്ടുള്ള ഏതെങ്കിലും പ്രാദേശിക ഗ്രാമീണ ബാങ്കുകളിൽ ചേരാൻ ആഗ്രഹിക്കുന്ന ഏതെങ്കിലും യോഗ്യരായ ഉദ്യോഗാർത്ഥി (മൾട്ടിപർപ്പസ്), കോമൺ റിക്രൂട്ട്‌മെന്റ് പ്രോസസിനായി (RRB- XI-നുള്ള സിആർപി) രജിസ്റ്റർ ചെയ്യേണ്ടതുണ്ട്." അപേക്ഷിക്കാൻ തയ്യാറുള്ള ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക അറിയിപ്പിലൂടെ യോഗ്യതാ മാനദണ്ഡം, വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, തിരഞ്ഞെടുപ്പ് പ്രക്രിയ എന്നിവ പരിശോധിക്കാവുന്നതാണ്.

IBPS RRB റിക്രൂട്ട്‌മെന്റ് 2022: അപേക്ഷാ ഫീസ്
ഓഫീസർ (സ്കെയിൽ I, II, III) തസ്തികയിലേക്ക് അപേക്ഷിക്കുന്ന SC/ST/PWBD ഉദ്യോഗാർത്ഥികൾക്ക് - 175 രൂപയാണ് അപേക്ഷ ഫീസ്. മറ്റ് വിഭാ​ഗത്തിലുളളവർക്ക് 850 രൂപ. ഓഫീസ് അസിസ്റ്റന്റ് (മൾട്ടിപർപ്പസ്) തസ്തികയിലേക്ക് അപേക്ഷിക്കുന്ന SC/ST/PWBD ഉദ്യോഗാർത്ഥികൾക്ക് - 175 രൂപയും മറ്റ് വിഭാ​ഗത്തിലുള്ളവർക്ക് 850 രൂപയുമാണ് ഫീസ്. 

IBPS റിക്രൂട്ട്‌മെന്റ് 2022: അപേക്ഷിക്കാനുള്ള നടപടികൾ
താൽപ്പര്യവും യോഗ്യതയുമുള്ള ഉദ്യോഗാർത്ഥികൾക്ക് IBPS-ന്റെ ഔദ്യോഗിക വെബ്‌സൈറ്റ് - www.ibps.in വഴി 2022 ജൂൺ 27-ന് മുമ്പ് ഒഴിവുള്ള പോസ്റ്റുകളിലേക്ക് അപേക്ഷിക്കാം. വിശദവിവരങ്ങൾക്കും അപ്‌ഡേറ്റുകൾക്കുമായി ഉദ്യോഗാർത്ഥികൾ അംഗീകൃത IBPS വെബ്‌സൈറ്റായ www.ibps.in- നിരന്തരം സന്ദർശിക്കേണ്ടതാണ്. 

Latest Videos
Follow Us:
Download App:
  • android
  • ios